»   » മലയാള നടിയുടെ അനുഭവം തനിക്കും ഉണ്ടാകും, പേടിയോടെ കങ്കണ! വില്ലനാരെന്നും വെളിപ്പെടുത്തല്‍...

മലയാള നടിയുടെ അനുഭവം തനിക്കും ഉണ്ടാകും, പേടിയോടെ കങ്കണ! വില്ലനാരെന്നും വെളിപ്പെടുത്തല്‍...

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവം ഇന്ത്യന്‍ സിനിമയില്‍ തന്നെ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു. പ്രൊഡക്ഷന്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ഇത്തരത്തില്‍ ഒരു അനുഭവം നടിക്ക് നേരിടേണ്ടി വന്നതെന്നതായിരുന്നു സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചത്. അതിന് പിന്നാലെ, സംഭവുമായി ബന്ധപ്പെട്ട്  നടന്‍ ദിലീപ് അറസ്റ്റിലായതോടെ വിഷയം ഏറെ ചര്‍ച്ചയായി. 

മോഹന്‍ലാലിനു പോലും തകര്‍ക്കാനാകാത്ത 21 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡ്! ആര് തകര്‍ക്കും?

അന്നയോട് മോഹന്‍ലാല്‍ ആദ്യമായി ചോദിച്ച ചോദ്യം? സന്തോഷം അടക്കാന്‍ കഴിഞ്ഞില്ലെന്ന് അന്ന!

ഇപ്പോഴിതാ സമാന സംഭവിത്തിന് സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി കങ്കണ റാണവത് രംഗത്തെത്തിയിരിക്കുകയാണ്. ഒരോ നിമിഷവും തനിക്ക് പേടിയുണ്ടെന്ന് പറഞ്ഞ കങ്കണ, അത്തരം ഒരു സംഭവം ഉണ്ടായാല്‍ അതിന് പിന്നില്‍ ആരായിരിക്കുമെന്നും വെളിപ്പെടുത്തുന്നുണ്ട്. 

ഹൃത്വികുമായുള്ള പ്രണയം

ബോളിവുഡ് താരം ഹൃത്വിക് റോഷനനുമായി കങ്കണയ്ക്കുണ്ടായിരുന്ന പ്രണയവും പിന്നാടത് തകര്‍ന്നതും കങ്കണ തന്നെ തുറന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. ഇതേ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഇതു വരെ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ തന്റെ അവസ്ഥയെ മലയാള നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെടുത്തുകയാണ് താരം.

ഹൃത്വിക് പക പോക്കി

തന്റെ സ്വകാര്യ ചിത്രങ്ങളലും ഇമെയില്‍ സംഭാഷണങ്ങളും ചോര്‍ന്നതിന് പിന്നില്‍ ഹൃത്വിക് ആണ്. ഹൃത്വിക് ഇത് പുറത്ത് വിടുകയായിരുന്നെന്ന് കങ്കണ ആരോപിക്കുന്നു. ഹൃത്വിക് ഇതെല്ലാ നിരസിച്ചു. പോലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ക്കിത് തെളിയിക്കാനായില്ല.

ജീവിതത്തേക്കുറിച്ച് പേടിയുണ്ട്

ഈ വിവാദങ്ങളില്‍ താന്‍ ഏറെ അസ്വസ്ഥയായിരുന്നു. ജീവിതത്തേക്കുറിച്ച് തനിക്ക് പേടിയുണ്ടെന്നും കങ്കണ പറഞ്ഞു. തന്റെ സഹോദരി പോലും സുരക്ഷിതയല്ലെന്ന് പലരും ഓര്‍മിപ്പിച്ചതായി കങ്കണ വ്യക്തമാക്കുന്നുണ്ട്.

മലയാള നടിക്കുണ്ടായ അനുഭവം

വിവാഹേതര ബന്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളേക്കുറിച്ച് പറയുമ്പോഴായിരുന്നു മലയാള നടിക്കുണ്ടായ അനുഭവം കങ്കണ ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. നടന്റെ വിവാഹേതര ബന്ധത്തേക്കുറിച്ച് ഭാര്യയോട് പറഞ്ഞ നടിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തു. അവളുടെ വീഡിയോസ് പ്രചരിപ്പിക്കാന്‍ ശ്രമിച്ചു, കങ്കണ പറഞ്ഞു.

സമാന അനുഭവം തനിക്കും

ഹൃത്വിക്കുമായി ഉണ്ടായിരുന്നു പ്രണയത്തിന്റെ പേരില്‍ മലയാള നടിക്ക് ഉണ്ടായതുപോലെ സമാന അനുഭവം തനിക്കും ഉണ്ടായേക്കാം എന്ന് കങ്കണ ഭയപ്പെടുന്നു. തന്റെ സ്വാകാര്യ ചിത്രങ്ങളും ഇമെയലില്‍ സന്ദേശങ്ങളും പരസ്യമായതിന് കാരണം ഇതാകുമെന്നും കങ്കണ കരുതുന്നു.

ഹൃത്വിക് ഒളിച്ച് നടക്കുന്നു

ഹൃത്വിക് ഒളിച്ച് നടക്കുകയാണ്. മുഖാമുഖം കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും കങ്കണ പറയുന്നു. ഹൃത്വിക്കിന്റെ പിതാവുമായി ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അത് ഇതുവരെ നടന്നിട്ടില്ല. കേസ് അങ്ങനെയൊന്നും അവസാനിക്കില്ല. അവര്‍ മാപ്പ് പറയുന്നത് തനിക്ക് കാണണമെന്നും കങ്കണ പറയുന്നു.

മാനസീക രോഗിയാക്കിയത് ഹൃത്വിക്

ഹൃത്വികുമായി ഉണ്ടായിരുന്ന രഹസ്യ പ്രണയമാണ് തന്നെ മാനസീക രോഗിയാക്കിയതെന്ന് കങ്കണ പറയുന്നു. മാനസീകമായും വൈകാരികമായും താന്‍ രോഗിയായി. രാത്രികളില്‍ തനിക്ക് ഉറക്കമില്ലാതെയായി. അര്‍ദ്ധരാത്രിയില്‍ താന്‍ ഉണര്‍ന്നിരുന്ന് കരയുമായിരുന്നെന്നും കങ്കണ പറയുന്നു.

ഹൃത്വിക് മാപ്പ് പറയണം

തന്റെ സ്വകാര്യ ചിത്രങ്ങളും ഹൃത്വികിന് അയച്ച സ്വകാര്യ ഈ മെയില്‍ സന്ദേശങ്ങളും ചോര്‍ന്നു. ഇപ്പോഴും ഗൂഗിളില്‍ സെര്‍ച്ച ചെയ്ത് ഗോസിപ്പ് മാഗസിനുകള്‍ വായിക്കുന്നതുപോലെ ജനങ്ങള്‍ അത് വായിക്കുന്നുണ്ട്. ഇതിന് ഹൃത്വിക് തന്നോട് മാപ്പ് പറയണമെന്നും കങ്കണ ആവശ്യപ്പെടുന്നു.

ലോകത്തിന് മുന്നില്‍ നഗ്നയാക്കപ്പെട്ടതു പോലെ...

ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരാള്‍ക്ക് എഴുതുന്ന കത്തുകളില്‍ സ്വകാര്യമായ പല കാര്യങ്ങളും ഉണ്ടാകും. അത്തരത്തിലുള്ള കാര്യങ്ങളാണ് ഹൃത്വിക് ലോകത്തോട് മുഴുവന്‍ വെളിപ്പെടുത്തിയത്. ലോകത്തിന് മുന്നില്‍ നഗ്നയാക്കപ്പെട്ടതുപോലെയാണ് തനിക്ക് അനുഭവപ്പെട്ടത് എന്നുമായിരുന്നു ഇമെയില്‍ ചേര്‍ന്നപ്പോള്‍ കങ്കണ പ്രതികരിച്ചത്.

English summary
Kangana Ranaut compared her controversy with Hrithik Roshan to Dileep's molestation case.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam