»   » ഹൃത്വികുമായുള്ള ബന്ധത്തിനിടയില്‍ കങ്കണ പലതും തുറന്നു പറഞ്ഞു, രഹസ്യങ്ങളെല്ലാം പരസ്യമായി!

ഹൃത്വികുമായുള്ള ബന്ധത്തിനിടയില്‍ കങ്കണ പലതും തുറന്നു പറഞ്ഞു, രഹസ്യങ്ങളെല്ലാം പരസ്യമായി!

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ സ്വന്തം താരമായ കങ്കണ നടത്തിയ വെളിപ്പെടുത്തലുകള്‍ പ്രേക്ഷകരെയും സഹതാരങ്ങളെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഹൃത്വിക് റോഷനുമായി താരം പ്രണയത്തിലായിരുന്നുവെന്നും ഇവര്‍ ഡേറ്റിങ്ങ് നടത്തിയതുമൊക്കെ ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. ഹൃത്വിക് റോഷന്റെ അവഗണനയില്‍ മനം നൊന്താണ് താന്‍ തകര്‍ന്നു പോയതെന്ന തരത്തില്‍ വരെ താരം വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

മഹിരയോടൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ വിനയായി.. രണ്‍ബീര്‍ കപൂര്‍ അച്ഛനെ അവഗണിക്കുന്നതിന് കാരണം??

അവര്‍ ശാരീരികമായി ബന്ധപ്പെട്ടിരുന്നു.. ഹൃത്വികിന്‍റെ അവഗണന കങ്കണയ്ക്ക് സഹിക്കാന്‍ കഴിയില്ല!

ഷാരൂഖിന്റെ പാര്‍ട്ടിക്ക് നേരെ മുഖം തിരിച്ച് ഐശ്വര്യ.. പങ്കെടുക്കാത്തതിന് കാരണം അഭിഷേക്?

കങ്കണയുടെ ആരോപണങ്ങള്‍ക്ക് മുന്നില്‍ മൗനം പാലിക്കുകയായിരുന്നു ഹൃത്വിക് റോഷന്‍. തനിക്ക് മനസ്സറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് കങ്കണ പറയുന്നതെന്ന് അടുത്ത സുഹൃത്തുക്കളോട് ഹൃത്വിക് വ്യക്തമാക്കിയിരുന്നു. ആരോപണങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവുമായി വരുന്നതിന് പകരം നിയമപരമായി നീങ്ങാനായിരുന്നു താരത്തിന്റെ തീരുമാനം. ഇതനുസരിച്ച് നിയമോപദേശം തേടുന്നതിനായി വക്കീലിനെ സമീപിച്ച താരം തന്റെ വിശദീകരണം സമര്‍പ്പിച്ച് കഴിഞ്ഞു. തന്നെ അപമാനിച്ചതിന് കങ്കണയ്ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

സന്ദേശങ്ങള്‍ പരസ്യമാക്കി ഹൃത്വിക് റോഷന്‍

പ്രണയിച്ചിരുന്ന സമയത്ത് താന്‍ അയച്ചിരുന്ന സന്ദേശങ്ങള്‍ ഹൃത്വിക് പരസ്യപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ആദ്യം കങ്കണ രംഗത്തെത്തിയത്. എന്നാല്‍ താന്‍ അത് ചെയ്തിട്ടില്ലെന്ന് അന്നേ താരം വ്യക്തമാക്കിയിരുന്നു.

കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി

ഹൃത്വിക് റോഷന്റെ അഭിഭാഷകനായ മഹേഷ് ജത്മലാനി മുഖേനയാണ് താരം കാര്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കങ്കണ അയച്ച മെയിലുകളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ടിവിയിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.

ദീപിക പദുക്കോണിനെക്കുറിച്ച് കങ്കണ പറഞ്ഞത്

ദീപിക പദുക്കോണുമായി അടുത്ത സൗഹൃദത്തിലായിരുന്നു കങ്കണ. ദീപികയെ വിളിച്ചതിനെക്കുറിച്ചും കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചുമൊക്കെ താരം ഹൃത്വികിനോട് പറഞ്ഞിട്ടുണ്ട്.

അര്‍ത്ഥ ശൂന്യമായ കാര്യങ്ങളാണ് അവള്‍ പറയുന്നത്

സ്ത്രീകളുടെ സ്ഥിരം സ്വഭവമായ കുറ്റം പറച്ചിലും പഴി ചാരലുമെല്ലാം കങ്കണയുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. ദീപിക സംസാരിക്കുന്ന പല കാര്യങ്ങളിലും യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് കങ്കണ ഹൃത്വികിനോട് പരാതിപ്പെട്ടിരുന്നു.

അസഹിഷ്ണതയുളവാക്കുന്ന പെരുമാറ്റം

അവളുടെ പെരുമാറ്റം പലപ്പോഴും സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ താന്‍ ആകെ ആശയക്കുഴപ്പത്തിലായിരുന്നു. കങ്കണ ഹൃത്വികിന് അയച്ച സന്ദേശങ്ങളാണിത്.

ദീപികയുടെ അവഗണന

ഇടയ്ക്ക് താന്‍ ദീപികയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ദീപിക അതിന് തയ്യാറായിരുന്നില്ല. ഫ്രീയാണോ എന്ന് ചോദിച്ച് വിളിക്കുമ്പോള്‍ പലപ്പോഴും ഫ്രീയാണെന്ന് പറയുമായിരുന്നുവെങ്കിലും പിന്നീട് ഒഴിവ് കഴിവ് പറഞ്ഞ് നീങ്ങുന്ന സ്വാഭാവമായിരുന്നു ദീപികയുടേത്.

എങ്ങനെ പെരുമാറണം?

ദീപികയുമായുള്ള സൗഹൃദത്തിനിടയില്‍ എങ്ങനെ നീങ്ങണമെന്ന കാര്യത്തെക്കുറിച്ച് ഹൃത്വിക്കിനോട് കങ്കണ നിര്‍ദേശം ചോദിക്കുന്നുണ്ട്. തന്നില്‍ നിന്ന് അകലുന്ന അവളെ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ താരത്തിന് ആശയക്കുഴപ്പം ഉണ്ടായിരുന്നു.

കരയാന്‍ തോന്നുന്നു

ചില സമയത്ത് കരയാന്‍ തോന്നും. അവളെ കാണണമെന്നുണ്ട്. എന്നാല്‍ അവള്‍ അനുകൂലമായി പ്രതികരിക്കുന്നില്ല. ഇത് തന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുവെന്നും കങ്കണ റാണവത്ത് അയച്ച സന്ദേശങ്ങളിലുണ്ട്.

എവിടെയാണ് ഹൃത്വിക്ക് ?

ദീപികയുടെ കാര്യങ്ങള്‍ക്ക് പുറമേ ഹൃത്വിക്ക് എവിടെയാണെന്ന കാര്യത്തെക്കുറിച്ചും കങ്കണ ചോദിക്കുന്നുണ്ട്. തന്റെ ദൈനം ദിന പരിപാടികളെക്കുറിച്ച് വരെ താരം ഹൃത്വിക്കിനോട് സംസാരിച്ചിരുന്നു.

വീട് ഓഫീസാക്കി മാറ്റിയതിനെക്കുറിച്ച്

വീട്ടിലെ തന്റെ മുറി ഓഫീസാക്കി മാറ്റിയതിനെക്കുറിച്ചും താരം പങ്കവെച്ചിരുന്നു. ഓഫീസിന്റെ ചിത്രവും ഹൃത്വിക്കിന് അയച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല മറ്റ് പല കാര്യങ്ങളെക്കുറിച്ചും ഇവര്‍ സംസാരിച്ചിരുന്നു.

നേരിട്ട് കാണുമ്പോള്‍ മൗനം

ഹൃത്വിക് റോഷനെ നേരിട്ട് കാണുമ്പോള്‍ തനിക്ക് ഇത്രയുമധികം സംസാരിക്കാന്‍ കഴിയാറില്ല. പല തവണ കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയുമധികം കാര്യങ്ങള്ഡ സംസാരിക്കുന്നതെന്നും താരം അയച്ച സന്ദേശത്തില്‍ പറയുന്നു.

എങ്ങനെ തുടങ്ങണമെന്നറിയില്ല

നേരിട്ട് കാണുമ്പോള്‍ എങ്ങനെ തുടങ്ങണമെന്നറിയാത്തതാണ് തന്റെ പ്രശ്‌നമെന്നും താരം കുറിച്ചിട്ടുണ്ട്. ഒരുമിച്ച് യാത്ര ചെയ്തപ്പോള്‍ പോലും ഇത്രയും സ്വാതന്ത്ര്യത്തോടെ സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഹൃത്വിക് നല്‍കിയ മറുപടി

കങ്കണയുടെ സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. നിത്യ ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഏറെ അടുപ്പമുള്ള ഒരാളോട് പങ്കുവെക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇവയ്ക്ക് ഹൃത്വിക് നല്‍കിയ മറുപടിയെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാലോകം.

English summary
Ever since Mahesh Jethmalani, lawyer of Hrithik Roshan, filed the annexures in his complaint, to the Mumbai Police, we have seen a different side of Kangana Ranaut. Republic TV has exclusively reported another set of e-mails of Kangana Ranaut, written to Hrithik Roshan and it will surely leave you shell-shocked! In a series of mails, Kangana can be seen complaining about Deepika Padukone's shocking diplomatic behaviour and what not!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam