കങ്കണ റണൗട്ടിന് ഇത് എന്തുപറ്റി..?, ഇത്തവണ പുച്ഛമില്ല..., ആലിയ ഭട്ടിന്റെ പുരസ്കാര നേട്ടത്തിൽ അഭിനന്ദിച്ച് കങ്കണ

69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ കടുത്ത മത്സരമാണ് നടന്നത്. പ്രധാനമായും മികച്ച നടൻ, നടി വിഭാ​ഗത്തിലാണ് മത്സരം നടന്നത്. ​ഗം​ഗുഭായ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ആലിയ ഭട്ടും, തലൈവി ചിത്രത്തിലൂടെ കങ്കണ റണൗട്ടുമാണ് മികച്ച നടിക്കുള്ള പുരസ്കാരത്തിനായി മത്സരിച്ചത്.

അതിൽ വിജയിച്ചത് ആലിയ ഭട്ടും കൃതി സനോണുമാണ്. ഇരുവരും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ട് എടുക്കുകയാണ് ചെയ്തത്. ​ഗം​ഗുഭായ് കത്തിയവാഡിയിലെ ആലിയയുടെ പ്രകടനം സിനിമ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

നിരവധി പേരാണ് ആലിയയെയും കൃതിയേയും അഭിനന്ദിച്ച് എത്തിയത്. അഭിനന്ദന വാക്കുകളുമായി എത്തിയവരിൽ മികച്ച നടിക്കുള്ള പുരസ്കാരത്തിനായി മത്സരിച്ച കങ്കണ റണൗട്ടും ഉണ്ടായിരുന്നു. പൊതുവെ ആലിയ ഭട്ടിനെ പിന്തുണയ്ക്കുന്ന ആളല്ല താനെന്ന് കങ്കണ റണാവത്ത് പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. ആലിയയുടെ ചിത്രം ബോക്‌സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചാലും കങ്കണ എപ്പോഴും നടിക്കെതിരെയാണ് സംസാരിക്കാറുള്ളത്.

Kangana Ranaut, Alia Bhatt

ആലിയയെ കളിയാക്കാനുള്ള ഒരു അവസരവും കങ്കണ പാഴാക്കാറില്ല. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണെങ്കിലും എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് 69-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് ആലിയ നേടിയതിന് ശേഷം കങ്കണ ആലിയയെ അഭിനന്ദിച്ച് എത്തി. ഇതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.

വിജയികളുടെ പട്ടിക പുറത്തുവന്നതിന് ശേഷം കങ്കണ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് വിജയികളെ അഭിനന്ദിച്ച് കുറിപ്പ് പങ്കിട്ടത്. അഭിമാനകരമായ അവാർഡ് ദാന ചടങ്ങിൽ അവാർഡുകൾ നേടിയ എല്ലാ വിജയികളെയും അഭിനന്ദിക്കുന്നുവെന്ന് കങ്കണ കുറിച്ചു.

തന്റെ ചിത്രത്തിന് അവാർഡുകളൊന്നും ലഭിക്കാത്തതിൽ നിരാശരായ ആരാധകരെയും കങ്കണ കുറിപ്പിലൂടെ ആശ്വസിപ്പിച്ചു. 'അറുപത്തൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ വിജയികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ. രാജ്യത്തുടനീളമുള്ള എല്ലാ കലാകാരന്മാരെയും ഒരുമിച്ച് കൊണ്ടുവരുന്ന അല്ലെങ്കിൽ അത്തരമൊരു ആർട്ട് കാർണിവലാണ് ദേശീയ ചലച്ചിത്ര പുരസ്കാരം.'

'എല്ലാ ഭാഷകളിലും ഉള്ള വളരെ പ്രധാനപ്പെട്ട സൃഷ്ടികളെ അറിയുന്നതും പരിചയപ്പെടുന്നതും ശരിക്കും മാന്ത്രികമാണ്. എന്റെ തലൈവി എന്ന സിനിമ ഒരു പുരസ്കാരം പോലും നേടാത്തതിൽ നിരാശരായ എല്ലാവരോടും പറയാനുള്ളത് ഇതാണ്... കൃഷ്ണൻ എനിക്ക് തരാത്തതിനും തന്നതിനും ഞാൻ എന്നെന്നേക്കുമായി നന്ദിയുള്ളവളാണെന്ന് അറിയുക.'

Kangana Ranaut, Alia Bhatt

'എന്നെ ശരിക്കും സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന എല്ലാവരും എന്റെ കാഴ്ചപ്പാടിനെ അഭിനന്ദിക്കണം. കല ആത്മനിഷ്ഠമാണ് ജൂറി അവരുടെ പരമാവധി ചെയ്തുവെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു. എല്ലാവർക്കും ആശംസകൾ നേരുന്നു. ഹരേ കൃഷ്ണ...', എന്നാണ് കങ്കണ കുറിച്ചത്.

ഗംഗുഭായ് കത്തിവാഡി റിലീസിന് മുന്നോടിയായി കങ്കണ ആലിയയുടെ ചിത്രം പരാജയമാകുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ആലിയയ്‌ക്കെതിരെയും പിതാവും സംവിധായകനുമായ മഹേഷ് ഭട്ടിനെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചായിരുന്നു അന്ന് പ്രതികരണം. ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ കാസ്റ്റിങ് ആണെന്നും ചിത്രത്തിനായി മുടക്കിയ 200 കോടി ചാരമാകുമെന്നും കങ്കണ കുറിച്ചിരുന്നു.

എന്നാൽ അതേ ചിത്രത്തിലെ പ്രകടനത്തിനാണ് കങ്കണയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്. മുംബൈയിലെ കാമാത്തിപുരയില്‍ ജീവിച്ചിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പമദാക്കിയ ഗംഗുഭായ് കത്തിയവാ‍ഡി 100 കോടി മുതല്‍മുടക്കിലാണ് ഒരുക്കിയത്. സിനിമ ബോക്‌സ് ഓഫീസില്‍ 210 കോടിയോളം വരുമാനം നേടി.

സ്ത്രീകഥാപാത്രം കേന്ദ്രമായെത്തുന്ന ഒരു സിനിമ സമീപകാലത്ത് നേടിയ ഏറ്റവും വലിയ വിജയമായിരുന്നു അത്. ചിത്രത്തിലെ ആലിയയുടെ പ്രകടനവും ശ്രദ്ധനേടി. മിമിയിലെ പ്രകടനത്തിനാണ് കൃതി സനോണിനെ ആലിയയ്ക്കൊപ്പം മികച്ച നടിയായി തെരഞ്ഞെടുത്തത്.

Read more about: kangana ranaut alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X