»   » കല്യാണം കഴിച്ച് കുടുംബ ജീവിതം ആരംഭിയ്ക്കണം; കങ്കണ ജോത്സ്യനെ കണ്ടു

കല്യാണം കഴിച്ച് കുടുംബ ജീവിതം ആരംഭിയ്ക്കണം; കങ്കണ ജോത്സ്യനെ കണ്ടു

Posted By: Rohini
Subscribe to Filmibeat Malayalam

മനു വേട്‌സ് തനു എന്ന ചിത്രത്തിലൂടെ കങ്കണയെ തേടി മൂന്നാമതും ദേശീയ പുരസ്‌കാരമെത്തി. പക്ഷെ അതിന്റെ ആഘോഷങ്ങളൊന്നും തന്നെ കങ്കണയുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലത്രെ. കരിയര്‍ സംബന്ധിച്ച് കങ്കണ തിളങ്ങി നില്‍ക്കുകയാണെങ്കിലും എന്തൊക്കയോ തടസ്സങ്ങള്‍ നടി നേരിടുന്നു.

ദേശീയ പുരസ്‌കാരം ലഭിച്ച സന്തോഷം ആഘോഷിക്കാന്‍ പോലും കഴിയാതെ ഹൃത്വിക് റോഷനുമായുള്ള കോടതിയുടെയും നിയമത്തിന്റെയും പിന്നാലെയായിരുന്നു കങ്കണ. തന്റെ ജീവിതത്തില്‍ മാത്രം ആഘോഷങ്ങളൊന്നും നടക്കുന്നില്ല എന്നറിയാന്‍ ഇപ്പോള്‍ ജോത്സ്യനെ കാണാന്‍ ഹിമാചലില്‍ പോയിരിക്കുകയാണ് കങ്കണ എന്നതാണ് ബോളിവുഡ് പാപ്പരസികള്‍ക്കിടയിലെ ചൂടുള്ള വാര്‍ത്ത.

kangana-ranaut

ഹിമാചലില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡിയിലാണ് കങ്കണ ഇപ്പോള്‍. വിവാഹം എന്ന് നടക്കും കുടുംബ ജീവിതം വിജയകരമായിരിക്കുമോ തുടങ്ങി കാര്യങ്ങള്‍ അന്വോഷിച്ച് അറിയുക എന്നതാണ് സന്ദര്‍ശനോദ്ദേശം. മണിക്കൂറുകളോളം ജോത്സ്യനൊപ്പം ചെലവഴിച്ച കങ്കണ കരിയറിനെ കുറിച്ചും അമ്മയുടെ ആരോഗ്യത്തെ കുറിച്ചുമൊക്കെ അന്വേഷിച്ചറിഞ്ഞുവത്രെ.

English summary
Kangana Ranaut consults astrologer to find out when she would start a family

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam