Don't Miss!
- News
ലഹരിക്കടത്ത് ; ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും നടപടി, പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
കങ്കണയ്ക്ക് ഡെങ്കിപ്പനി; ആരോഗ്യം മോശമായിട്ടും സെറ്റിൽ; ഇത് പാഷനല്ല ഭ്രാന്താണെന്ന് അണിയറ പ്രവർത്തകർ
ബോളിവുഡിലെ മുൻനിര നായിക നടിയാണ് കങ്കണ റണൗത്ത്. ബോളിവുഡ് ക്യൂൻ എന്ന് ഒരു കാലത്ത് അറിയപ്പെട്ട നടി പിന്നീട് വിവാദ താരമായി മാറിയെങ്കിലും നടിക്കിപ്പോഴും സിനിമാ ലോകത്ത് ഒരു സ്ഥാനമുണ്ട്. വിവാദ താരമാണെങ്കിലും സെറ്റിൽ കങ്കണ അങ്ങേയറ്റം പ്രൊഫഷണലാണെന്നാണ് നടിയുടെ ഒപ്പം പ്രവർത്തിച്ച താരങ്ങൾ അടുത്തിടെ പറഞ്ഞത്. ധാക്കഡ് ആണ് കങ്കണയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു.
കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായാണ് ധാക്കഡിനെ വിലയിരുത്തുന്നത്. 80 കോടിയിലേറെ മുടക്കി നിർമ്മിച്ച ചിത്രം ഇതിന്റെ പകുതി പോലും തിയറ്ററിൽ നിന്ന് നേടിയില്ല. ധാക്കഡിന്റെ പരാജയത്തിന് പിന്നാലെ നടിക്കെതിരെ വ്യാപക ട്രോളുകളും വന്നിരുന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കുന്ന നടിയുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണെന്നായിരുന്നു വിമർശകർ പറഞ്ഞത്.

എന്നാൽ പരാജയം വകവെക്കാതെ കങ്കണ അടുത്ത സിനിമയുടെ പണിപ്പുരയിലേക്ക് കടന്നു. കങ്കണ തന്നെ സംവിധാനം ചെയ്ത് നടി നായികയായി എത്തുന്ന എമർജൻസി എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കങ്കണയുടെ തന്നെ പ്രൊഡക്ഷൻ ഹൗസായ മണികർണിക ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ അണിയറ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് മണികർണിക ഫിലിംസ്.
ഡെങ്കിപ്പനി വന്ന് ആരോഗ്യം മോശമായിട്ടും ചിത്രീകരണത്തിനെത്തിയ കങ്കണയെയാണ് ഫോട്ടോയിൽ കാണാനാവുന്നത്. ഡെങ്കിപ്പനി ബാധിച്ച് ശ്വേത രക്താണുക്കളുടെ എണ്ണം ഭയാനകമാം വിധം കുറയുകയും ഉയർന്ന പനിയും ഉണ്ടായിട്ടും ജോലിക്കിറങ്ങുമ്പോൾ അത് അഭിനിവേശമല്ല, ഭ്രാന്താണ്. ഞങ്ങളുടെ ചീഫ് കങ്കണ റണൗത്ത് അത്തരമാെരു പ്രചോദനമാണ്, മണികർണിക ഫിലിംസ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചതിങ്ങനെ.

കരിയറിൽ തുടർച്ചയായ പരാജയങ്ങളാണ് കങ്കണയ്ക്ക് നേരിടേണ്ടി വരുന്നത്. അടുത്ത കാലത്തിറങ്ങിയ ജഡ്ജ്മെന്റൽ ഹേ ക്യാ, തലൈവി, പങ്ക തുടങ്ങിയ എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. 2019 ലെ മണികർണിക എന്ന സിനിമ മാത്രമാണ് എടുത്ത് പറയാൻ ഉള്ള ഒരു വിജയം. നാല് തവണ ദേശീയ പുരസ്കാരം നേടിയ കങ്കണ എമർജൻസിയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ക്യൂൻ, തനു വെഡ്സ് മനു, ഗ്യാങ്സ്റ്റർ എന്നിവയാണ് കങ്കണയുടെ കരിയറിലെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. തേജസ് എന്ന ഒരു സിനിമ കൂടി കങ്കണയുടേതായി റിലീസ് ചെയ്യാനുണ്ട്. എയർഫോഴ്സ് പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ ഈ ചിത്രത്തിൽ എത്തുന്നത്. തനു വെഡ്സ് മനു റിട്ടേൺസ്, ക്യൂൻ, പങ്ക, മണികർണിക എന്നീ സിനിമകൾക്ക് കങ്കണക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഫാഷൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരവും കങ്കണയ്ക്ക് ലഭിച്ചു.
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം