»   » ഹൃത്വിക് എന്നെ മനോരോഗിയാക്കി, ഉറക്കം പോലും നഷ്ടപ്പെട്ടു.. പൊട്ടിക്കരഞ്ഞ് കങ്കണ .. വീഡിയോ കാണൂ

ഹൃത്വിക് എന്നെ മനോരോഗിയാക്കി, ഉറക്കം പോലും നഷ്ടപ്പെട്ടു.. പൊട്ടിക്കരഞ്ഞ് കങ്കണ .. വീഡിയോ കാണൂ

By: Nihara
Subscribe to Filmibeat Malayalam

കങ്കണയും ഹൃത്വിക് റോഷനും തമ്മിലുള്ള വഴക്ക് നാള്‍ക്ക്‌നാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടയില്‍ പുതിയ വെളിപ്പെടുത്തലുമായി കങ്കണ രംഗത്തെത്തിയിട്ടുണ്ട്. കങ്കണ കാരണമാണ് ഹൃത്വികിന്റെ ആദ്യ ഭാര വേര്‍പിരിഞ്ഞതെന്ന തരത്തില്‍ വരെ കാര്യങ്ങള്‍ പ്രചരിച്ചിരുന്നു.

കോളേജില്‍ നിന്നും സലീം കുമാറിനെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ മോഹന്‍ലാല്‍ രക്ഷിച്ചിരുന്നോ?? അതോ ??

നിവിന്‍ പോളിയുടെ സഹോദരിയായി വേഷമിടില്ലെന്ന് താരപുത്രി, നായികാ വേഷം മാത്രമേ പറ്റുകയുള്ളൂവെന്നാണോ ?

കങ്കണയുമായി പ്രണയത്തിലായിരുന്നില്ല താനെന്ന് നേരത്തെ തന്നെ ഹൃത്വിക് വ്യക്തമാക്കിയിരുന്നു. ഹൃത്വിക് റോഷനാണ് തന്റെ കാമുകനെന്ന തരത്തില്‍ കങ്കണ വെളിപ്പെടുത്തല്‍ നടത്തിയത് ബോളിവുഡിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു.

ഹൃത്വിക് റോഷന്‍ കാരണം മനോരോഗിയായി

ഹൃത്വിക് റോഷന്‍ കാരണം താന്‍ മനോരോഗിയായെന്നാണ് കങ്കണ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ആപ്കി അദാലത്ത് എന്ന പരിപാടിക്കിടയിലാണ് താരം തുറന്നടിച്ചത്.

ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍

വൈകാരികമായും മാനസികമായും ഏറെ തളര്‍ന്നിരുന്ന നാളുകളായിരുന്നു അത്. രാത്രികളില്‍ ഉറങ്ങാന്‍ പോലും പറ്റിയിരുന്നില്ലെന്നും കങ്കണ തുറന്നു പറയുന്നു. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അര്‍ധരാത്രിയില്‍പ്പോലും കരയുമായിരുന്നു

രാത്രിയില്‍ ഉറക്കം ലഭിക്കാറില്ലായിരുന്നു. അര്‍ധ രാത്രിയില്‍പ്പോലും ഹൃത്വികിനെ ഓര്‍ത്ത് കരഞ്ഞിരുന്നുവെന്നും താരം പറയുന്നു. വികാരധീനയായാണ് കങ്കണ കാര്യങ്ങള്‍ തുറന്നു പറയുന്നത്.

ഗോസിപ്പ് പോലെ വായിക്കുന്നു

ഹൃത്വികിന് താന്‍ അയച്ച സ്വാകാര്യ സന്ദേശങ്ങള്‍ ചോര്‍ന്നിരുന്നു. ആളുകള്‍ ഗോസിപ്പിനായി തിരയുന്ന പോലെയാണ് സന്ദേശങ്ങള്‍ക്ക് വേണ്ടി തിരയുന്നത്. ഇത് തന്നെ വല്ലാതെ തളര്‍ത്തിയെന്നും കങ്കണ പറയുന്നു.

മെയില്‍ ചോര്‍ത്തിയത് താനല്ല

കങ്കണ പറയുന്ന കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്ന തരത്തിലായിരുന്നു ഹൃത്വിക് വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. താന്‍ മെയില്‍ ചോര്‍ത്തിയിട്ടില്ല. കങ്കണയ്‌ക്കെതിരെ താരം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

സ്വകാര്യ സന്ദേശങ്ങള്‍ ലീക്കായി

ജീവനു തുല്യം സ്‌നേഹിക്കുന്ന ആള്‍ക്കെഴുതിയ സ്വകാര്യ സന്ദേശങ്ങളാണ് ഹൃത്വിക് ലോകത്തോട് വെളിപ്പെടുത്തിയത്. ഇത് തന്നെ വളരെയധികം വിമിപ്പിച്ചുവെന്നും താരം വ്യ്ക്തമാക്കിയിരുന്നു.

നഗ്നയാക്കപ്പെട്ട പോലെ തോന്നി

ലോകത്തിനു മുന്നില്‍ നഗ്നയാക്കപ്പെട്ടതു പോലെയാണ് അപ്പോള്‍ അനുഭവപ്പെട്ടത്. എല്ലാമായി കാണുന്ന വ്യക്തിക്ക് അയച്ച സന്ദേശങ്ങള്‍ അതേ വ്യക്തിയില്‍ നിന്നു തന്നെ ലീക്കായതുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

English summary
Kangana Ranuant demands an apology from Hrithik Roshan for causing her mental trauma.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam