»   » കങ്കണ ശാരീരികമായി പീഡിപ്പിച്ചു, പുലഭ്യം പറഞ്ഞു: മുന്‍ കാമുകന്റെ പത്ത് വെളിപ്പെടുത്തലുകള്‍

കങ്കണ ശാരീരികമായി പീഡിപ്പിച്ചു, പുലഭ്യം പറഞ്ഞു: മുന്‍ കാമുകന്റെ പത്ത് വെളിപ്പെടുത്തലുകള്‍

Posted By: Rohini
Subscribe to Filmibeat Malayalam

കങ്കണയും ഹൃത്വിക് റോഷനും തമ്മിലുള്ള പ്രശ്‌നം കത്തി നില്‍ക്കുമ്പോള്‍ മുന്‍ കാമുകന്‍ അധ്യാന്‍ സുമാന്‍ തന്റെ അനുഭവങ്ങളുമായി രംഗത്ത്. കങ്കണയുമായി ബന്ധം തുടരുക എന്നത് മരണ തുല്യമാണെന്നാണ് സുമാന്‍ പറയുന്നത്. പലതവണ തനിക്ക് നടിയില്‍ നിന്ന് ശാരീരക പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും മുന്‍ കാമുകന്‍ വെളിപ്പെടുത്തി.

ഞെട്ടിക്കുന്ന സത്യം, ആ കെട്ടിപ്പിടിക്കുന്ന ചിത്രം കങ്കണ ഫോട്ടോഷോപ്പ് ചെയ്തത്?

കങ്കണ അപ്രതീക്ഷിതമായി, ഭ്രാന്തമായി ദേഷ്യപ്പെടുമത്രെ. ചില സമയം അപാരമായ സ്‌നേഹം കാണിക്കും. തൊട്ടടുത്ത നിമിഷം ജീവിതത്തില്‍ താനാരുമല്ല എന്ന രീതിയില്‍ പെരുമാറും. സ്വഭാവത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍, അത് തന്റെ കരിയറിന്റെ വളര്‍ച്ചയില്‍ താങ്കള്‍ക്കുള്ള അസൂയയാണെന്ന് പറഞ്ഞ് വഴക്കിടും- സുമാന്റെ വെളിപ്പെടുത്തലുകളിലൂടെ

കങ്കണ ശാരീരികമായി പീഡിപ്പിച്ചു, പുലഭ്യം പറഞ്ഞു: മുന്‍ കാമുകന്റെ പത്ത് വെളിപ്പെടുത്തലുകള്‍

ഹൃത്വിക്കിന്റെ ബേര്‍ത്ത് ഡേ പാര്‍ട്ടിയില്‍ കങ്കണ തന്നെ അസഭ്യമായ ഭാഷയില്‍ ചീത്തവിളിയ്ക്കുകയും കാരണമില്ലാത്ത അടിയ്ക്കുകയും ചെയ്തു. അത്ര ശക്തമായ അടിയായിരുന്നു അത്. അടികിട്ടി കരഞ്ഞുപോയി. കങ്കണ ആദ്യമായി ദേഷ്യപ്പെട്ടത് അന്നാണ്.

കങ്കണ ശാരീരികമായി പീഡിപ്പിച്ചു, പുലഭ്യം പറഞ്ഞു: മുന്‍ കാമുകന്റെ പത്ത് വെളിപ്പെടുത്തലുകള്‍

റാസ് ടു എന്ന ചിത്രത്തിലെ എന്റെ പ്രകടനം കണ്ട്് ബട്ട് സാബ് എന്നെ അഭിനന്ദിയ്ക്കുകയും എന്നെ സംവിധാനം ചെയ്യണം എന്ന് പറയുകയും ചെയ്തിരുന്നു. ഇത് കേട്ട് കൊണ്ട് വന്ന കങ്കണ എന്നെ അസഭ്യമായ ഭാഷയില്‍, ഒരു കാരണവും ഇല്ലാതെ ചീത്ത പറഞ്ഞു. ആദ്യമായാണ് അത്തരമൊരു പെരുമാറ്റം കങ്കണയില്‍ നിന്നുണ്ടായത്

കങ്കണ ശാരീരികമായി പീഡിപ്പിച്ചു, പുലഭ്യം പറഞ്ഞു: മുന്‍ കാമുകന്റെ പത്ത് വെളിപ്പെടുത്തലുകള്‍

ഒരു രാത്രി കങ്കണ എന്നെ വീട്ടിലേക്ക് വിളിച്ചു. വീട്ടിലൊരു പൂജ ഉണ്ട് എന്ന് പറഞ്ഞാണ് വിളിച്ചത്. പതിനൊന്നരയോടെ ഞാന്‍ അവരുടെ അപ്പാര്‍ട്‌മെന്റില്‍ എത്തി. 12 മണിക്കായിരുന്നു പൂജ. കങ്കണ അവരുടെ അപ്പാര്‍ട്‌മെന്റിലെ ഒരു ഇരുണ്ട മുറിയിലേക്ക് എന്നെ കൊണ്ടുപോയി. അവിടെ ചില പ്രതിമകളും ദൈവത്തിന്റെ ഫോട്ടോകളും മറ്റുമുണ്ടായിരുന്നു. ഭയപ്പെടുത്തുന്ന തരത്തിലുള്ള ആ മുറിയില്‍ എന്നെ പൂട്ടിയിട്ടു. ശരിക്കും പേടിച്ചു.

കങ്കണ ശാരീരികമായി പീഡിപ്പിച്ചു, പുലഭ്യം പറഞ്ഞു: മുന്‍ കാമുകന്റെ പത്ത് വെളിപ്പെടുത്തലുകള്‍

ശാരീരികമായും കങ്കണ ഉപദ്രിവിക്കുമത്രെ. എന്റെ സ്ഥാനത്ത് ജിം ബോഡിയൊക്കെയുള്ള മറ്റാരെങ്കിലുമായിരുന്നെങ്കില്‍ അവരെ തിരിച്ചടിച്ചേനെ. പല ആവര്‍ത്തി അടിക്കാന്‍ കൈ ഓങ്ങിയെങ്കിലും എനിക്കതിന് സാധിച്ചില്ല. സത്യത്തില്‍ ഭയമായിരുന്നു. ബന്ധം വഷളാകുന്നത് ഓര്‍ത്ത് പല രാത്രികളിലും ഞാന്‍ കരഞ്ഞിട്ടുണ്ട്

കങ്കണ ശാരീരികമായി പീഡിപ്പിച്ചു, പുലഭ്യം പറഞ്ഞു: മുന്‍ കാമുകന്റെ പത്ത് വെളിപ്പെടുത്തലുകള്‍

എന്റെ അമ്മയ്ക്ക് എപ്പോഴും പേടിയായിരുന്നു. കുടുംബത്തിലെ പണ്ഡിറ്റ് ജിയോട് എന്നെ വന്ന് കാണാനും സംരിക്കാനും പറഞ്ഞു. അത് പ്രകാരം അദ്ദേഹം എന്നോട് സംസാരിച്ചു. എനിക്കെതിരെ കങ്കണ മന്ത്രവാദം ചെയ്യുന്നുണ്ട് എന്നദ്ദേഹം പറഞ്ഞു

കങ്കണ ശാരീരികമായി പീഡിപ്പിച്ചു, പുലഭ്യം പറഞ്ഞു: മുന്‍ കാമുകന്റെ പത്ത് വെളിപ്പെടുത്തലുകള്‍

ദേശീയ പുര്‌സ്‌കാരം കിട്ടിയതിന് ശേഷം ഒരു നാല് അഞ്ച് മാസം കങ്കണയ്ക്ക് പുതിയ പ്രൊജക്ടുകള്‍ ഒന്നും വന്നിരുന്നില്ല. ആ സമയ്ത്ത് അവര്‍ക്ക് ഫ്രസ്‌ട്രേഷന്‍ ഉണ്ടായത് ഞാനോര്‍ക്കുന്നു.

കങ്കണ ശാരീരികമായി പീഡിപ്പിച്ചു, പുലഭ്യം പറഞ്ഞു: മുന്‍ കാമുകന്റെ പത്ത് വെളിപ്പെടുത്തലുകള്‍

2008 മാര്‍ച്ചില്‍ കങ്കണയുടെ ബേര്‍ത്ത് ഡേ പാര്‍ട്ടിയ്ക്കിടെ കൊക്കൈയില്‍ വലിക്കാന്‍ തന്നെ നിര്‍ബന്ധിച്ചു എന്നും മുന്‍ കാമുകന്‍ വെളിപ്പെടുത്തി

കങ്കണ ശാരീരികമായി പീഡിപ്പിച്ചു, പുലഭ്യം പറഞ്ഞു: മുന്‍ കാമുകന്റെ പത്ത് വെളിപ്പെടുത്തലുകള്‍

ഒരു ഫിലിം ഫെയര്‍ പരിപാടിയ്ക്ക് പങ്കെടുക്കാന്‍ വേണ്ടി കങ്കണ എന്നെ കൊണ്ട് മൊട്ടയടിപ്പിച്ചു. എന്തിനാണെന്ന് ഞാന്‍ ചോദിച്ചില്ല. എന്റെ തലമുടി അത്ര മോശമൊന്നും ആയിരുന്നില്ല. പക്ഷെ അവര്‍ക്ക് പുതിയ സ്റ്റൈല്‍ വേണമായിരുന്നുവത്രെ

കങ്കണ ശാരീരികമായി പീഡിപ്പിച്ചു, പുലഭ്യം പറഞ്ഞു: മുന്‍ കാമുകന്റെ പത്ത് വെളിപ്പെടുത്തലുകള്‍

ഒരു മാധ്യമപ്രവര്‍ത്തകനെ വിളിച്ച്, എനിക്ക് കങ്കണയോട് എത്രത്തോളം പ്രണയമുണ്ടെന്ന് പറയാന്‍ ആവശ്യപ്പെട്ടു

കങ്കണ ശാരീരികമായി പീഡിപ്പിച്ചു, പുലഭ്യം പറഞ്ഞു: മുന്‍ കാമുകന്റെ പത്ത് വെളിപ്പെടുത്തലുകള്‍

എന്റെ അച്ഛനെയും കങ്കണ മോശമായ രീതിയില്‍ ചീത്ത പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ വേര്‍പിരിഞ്ഞ ശേഷം ആ ജാള്യതയില്‍ നിന്ന് മാറാന്‍ എനിക്ക് സമയമെടുക്കേണ്ടി വന്നു.

കങ്കണ ശാരീരികമായി പീഡിപ്പിച്ചു, പുലഭ്യം പറഞ്ഞു: മുന്‍ കാമുകന്റെ പത്ത് വെളിപ്പെടുത്തലുകള്‍

കൈറ്റിന്റെ സമയത്താണ് കങ്കണ ഹൃത്വിക്കുമായും അദ്ദേഹത്തിന്റെ ഭാര്യയുമായും അടുക്കുന്നത്. കങ്കണ അദ്ദേഹത്തെ നോട്ടമിട്ടിരുന്നു എന്ന് എനിക്കപ്പോഴേ മനസ്സിലായിരുന്നു. എന്നാല്‍ അദ്ദേഹം ഒരു അകലം പാലിച്ച് മാത്രമേ കങ്കണയോട് പെരുമാറിയിരുന്നുള്ളൂ. അതിന് ഞാന്‍ സാക്ഷിയാണ്- അധ്യായന്‍ പറഞ്ഞു.

English summary
Kangana Ranaut PHYSICALLY ABUSED Ex-boyfriend Adhyayan Suman; Read His 10 Shocking Revelations

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam