»   » ആ പ്രണയത്തെക്കുറിച്ച് കങ്കണ വെളിപ്പെടുത്തി

ആ പ്രണയത്തെക്കുറിച്ച് കങ്കണ വെളിപ്പെടുത്തി

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാ താരങ്ങള്‍ അഭിനയത്തിനുമപ്പുറം ഇഷ്ടപ്പെടുന്ന മറ്റു കാര്യങ്ങളെക്കുറിച്ച് അറിയുന്നതില്‍ അതീവതല്‍പ്പരരാണ് ആരാധകര്‍. താരങ്ങളുടെ ഇഷ്ട വിനോദവും മറ്റ് താല്‍പര്യങ്ങളും ആരാധകരും ശ്രദ്ധിക്കാറുണ്ട്. സിനിമാ താരങ്ങളുടെ എഴുത്തും വായനയും യാത്രയുമെല്ലാം ആരാധകരും അറിയുന്നുണ്ട്. ഇഷ്ട താരത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയുണ്ടാവുന്നത് സ്വഭാവികമാണ്. ഇടയ്ക്കിടയ്ക്ക് താരങ്ങള്‍ ഇഷ്ടമുള്ള കാര്യത്തെക്കുറിച്ച് വെളിപ്പെടുത്താറുമുണ്ട്.

ബോളിവുഡ് താരറാണിയായ കങ്കണ രണാവത്തിന്റെ പുസ്തക പ്രണയത്തെക്കുറിച്ച് അധികമാരും അറിയാനിടയില്ല. കഴിഞ്ഞ ദിവസം നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ബാല്യകാല സുഹൃത്തായ ബോന്റിനയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് തന്റെ പുസ്തക പ്രണയത്തെക്കുറിച്ച് കങ്കണ വെളിപ്പെടുത്തിയത്.

കങ്കണയുടെ പ്രണയം

ഉറുദു കവിതകളോട് പ്രത്യേക ഇഷ്ടമുണ്ട് കങ്കണയ്ക്ക്. ഗലീബാബിന്റെ കവിതകളോടാണ് ഏറെ താല്‍പര്യം. കങ്കണയെയും പ്രിയ സുഹൃത്തിനെയും അടുപ്പിച്ചത് കവിതകളോടുള്ള താല്‍പര്യമാണ്. ബോന്റിനയ്ക്ക് ഹിന്ദിയും ഉറുദുവും അറിയില്ലായിരുന്നു. പഠന കാലത്ത് ഹോസ്റ്റലില്‍ ഒരുമിച്ചിരുന്ന് കവിത വായിച്ച് അര്‍ത്ഥം വ്യാഖാനിക്കാന്‍ തുടങ്ങിയതോടെയാണ് തങ്ങള്‍ കൂടുതല്‍ അടുത്തതെന്നും കങ്കണ വ്യക്തമാക്കി.

അഭിനേത്രിയാവുമെന്ന് കരുതിയിരുന്നില്ല

താന്‍ സിനിമയിലേക്ക് കടന്നുവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും കങ്കണ പറഞ്ഞു. മൂന്ന് ദേശീയ അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ബോളിവുഡ് താരറാണി സിനിമയിലേക്ക് കടന്നുവന്നത് തികച്ചും യാദൃശ്ചികമായി.

സുഹൃത്തിന്റെ പ്രവചനം

സിനിമയിലെത്തുമെന്ന് കങ്കണ കരുതിയിരുന്നില്ലെങ്കിലും പ്രിയ സുഹൃത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പേ അക്കാര്യം വ്യക്തമാക്കിയിരുന്നുവെന്ന് താരം പറയുന്നു. തനിക്ക് മുന്നേ തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് സുഹൃത്ത് മനസ്സിലാക്കി.

ഡോക്ടറാവണമെന്നായിരുന്നു ആഗ്രഹം

ഡോക്ടറാകണമെന്ന് സ്വപ്‌നം കണ്ട് നടന്നിരുന്ന താന്‍ സിനിമയിലേക്കെത്തുമെന്നും വലിയ താരമാകുമ്പോള്‍ അഭിമുഖമെടുക്കുന്നതിനായി താനും എത്തുമെന്നും അറിയിച്ച പ്രിയ സുഹൃത്ത് ദാമിനിയെക്കുറിച്ചും കങ്കണ സംസാരിച്ചു.

English summary
She is a three-time National Award-winning actress, who has earned critical acclaim and box-office credibility. But before Kangana Ranaut embarked on her journey to become Hindi cinema's Queen, she was a studious teenager fascinated by Ghalib's work.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X