അവർ സ്നേഹത്തിൽ അല്ല; ആ കുഞ്ഞ് പിറന്നതിന് പോലും മറ്റൊരു കാരണം; ​ഗുരുതര ആരോപണവുമായി കങ്കണ

വിവാ​ദങ്ങളാൽ കരിയറിലെ പേരും പ്രശസ്തിയും നാൾക്ക് നാൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന താരമാണ് കങ്കണ റണൗത്ത്. അവ​ഹേളനങ്ങളും കുറ്റപ്പെടുത്തലുകളും മാത്രം നടത്തുന്ന നടിയായി കങ്കണ മാറിയെന്ന വിമർശനം ഇന്ന് ആരാധകർക്ക് പോലുമുണ്ട്. ഒരുപക്ഷെ പ്രശ്നങ്ങളിൽ നിന്ന് മാറി നിന്നിരുന്നെങ്കിൽ ഇന്ന് ബി ടൗണിലെ നമ്പർ വൺ നായിക നടിയായി കങ്കണ മാറിയേനെ. നാല് ദേശീയ പുരസ്കാരങ്ങൾ നേടിയ മികച്ച അഭിനേത്രിയാണ് കങ്കണ.

എന്നാൽ ഈ നേട്ടങ്ങൾക്കെല്ലാം അപ്പുറത്ത് ബി ടൗണിലെ പ്രമുഖരെ അധിക്ഷേപിക്കാനേ കങ്കണയ്ക്ക് സമയമുള്ളൂ എന്ന് പലരും കുറ്റപ്പെടുത്തുന്നു.നടൻ രൺബീർ കപൂറിനെതിരെയാണ് കങ്കണ പുതിയ ആരോപണവുമായി രം​ഗത്ത് വന്നിരിക്കുന്നത്. രൺബീർ തന്റെ പിറകെ നടന്ന പൂവാലനാണെന്ന് കങ്കണ പറയുന്നു. രൺബീറിന്റെ പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും നടനെയാണ് കങ്കണ ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്.

Kangana Ranaut

സൂപ്പർസ്റ്റാറായ ഈ നടൻ തന്റെ വീട്ടിൽ വന്ന് ഡേറ്റ് ചെയ്യാൻ എന്നോട് കെഞ്ചി. ഒരു ട്രയോളജിയിലേക്ക് തനിക്ക് അവസരം വന്നിട്ടുണ്ടെന്നും അതിന് വേണ്ടിയാണ് തനിക്കിഷ്ടമില്ലാത്ത നടിയുമായി വിവാഹത്തിന് തയ്യാറാകുന്നതെന്നും നടൻ പിന്നീട് പറഞ്ഞു. തന്റെ വിവാഹബന്ധം വ്യാജമാണ്, കുഞ്ഞിന് ജന്മം നൽകിയത് പോലും സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായാണെന്ന് നടൻ പറഞ്ഞതായി കങ്കണ ആരോപിച്ചു.

പല നമ്പറുകളിൽ നിന്നും തന്നെ വിളിക്കാൻ ശ്രമിച്ചു. തന്റെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും നടി ആരോപിച്ചു. 2012 മുതൽ ഈ നടൻ തന്റെ പിറകെയാണ്. അന്നിയാൾ വിവാഹിതനല്ല. ഞങ്ങൾ ഒരു സ്റ്റുഡിയോയ്ക്ക് വേണ്ടി സിനിമ ചെയ്യുന്നുണ്ടായിരുന്നു. തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ നടൻ ശേഖരിച്ചു. ക്യൂൻ എന്ന സിനിമ ചെയ്യവെ ഷൂട്ടിം​ഗ് നടക്കുന്ന പാരീസിൽ വരെ എത്തി. താൻ അവ​ഗണിച്ചു. 2016 ൽ ഇയാൾ അഭിനയിക്കുന്ന ഒരു ബയോപിക്കിൽ തനിക്കൊരു വേഷം ഓഫർ ചെയ്തു.

Kangana Ranaut

എന്നാൽ ഞാൻ നിരസിച്ചു പിന്നീട് 2021 ലാണ് നടൻ തന്നോട് സംസാരിക്കുന്നതെന്നും കങ്കണ പറയുന്നു. പരസ്യമായി അവഹേളിച്ചിട്ടും മറ്റൊരു സിനിമ കൂടി തനിക്ക് ഇയാൾ ഓഫർ ചെയ്തു. എന്നാൽ താൻ ഈ സിനിമയും സ്വീകരിച്ചില്ലെന്ന് കങ്കണ വ്യക്തമാക്കി. രൺബീറിനെയാണ് നടിയുദ്ദേശിച്ചതെന്ന് സോഷ്യൽ മീഡിയയും ബോളിവുഡ് മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. രൺബീർ നായകനായ സജ്ജു എന്ന ചിത്രത്തിലേക്ക് ആദ്യം കങ്കണയെ പരി​ഗണിച്ചിരുന്നു. എന്നാൽ നടി ഈ സിനിമ നിരസിക്കുകയാണുണ്ടായത്.

നടൻ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക് ആയിരുന്നു ചിത്രം. കഴിഞ്ഞ ദിവസവും രൺബീറിനെക്കുറിച്ചും ഭാര്യ ആലിയ ഭട്ടിനെക്കുറിച്ചും സമാനമായ ആരോപണം കങ്കണ ഉന്നയിച്ചിരുന്നു. എന്നാൽ താരദമ്പതികൾ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. 2019​ ൽ മണികർണിക എന്ന സിനിമ റിലീസ് ചെയ്ത ശേഷമാണ് കങ്കണ ഇവർക്കെതിരെ പരസ്യമായ ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയത്.

തന്റെ സിനിമയെ ബോളിവുഡിലെ പ്രമുഖർ അവ​ഗണിക്കുന്നു എന്ന് ആരോപിച്ച കങ്കണ പ്രമുഖ താരങ്ങളുടെ യഥാർത്ഥ മുഖം വെളിച്ചത്ത് കൊണ്ട് വരുമെന്നും അന്ന് വ്യക്തമാക്കി. വർഷങ്ങൾക്കിപ്പുറവും കങ്കണ തന്റെ വൈര്യം സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിക്കുന്നു. ആലിയയുടെയോ രൺബീറിന്റെയോ സിനിമകൾ റിലീസ് ചെയ്യുന്ന വേളയിൽ തെളിവുകളൊന്നുമില്ലാതെയുള്ള ആരോപണങ്ങളുമായി കങ്കണ രം​ഗത്തെത്താറുണ്ട്. ആലിയയുടെ പുതിയ ചിത്രം റോക്കി ഓർ റാണി കീ പ്രേം കഹാനി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X