»   » ഞാന്‍ വീണ്ടും പ്രണയത്തിലാണ്, ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്ന് കങ്കണയുടെ വെളിപ്പെടുത്തല്‍!!

ഞാന്‍ വീണ്ടും പ്രണയത്തിലാണ്, ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്ന് കങ്കണയുടെ വെളിപ്പെടുത്തല്‍!!

By: Sanviya
Subscribe to Filmibeat Malayalam
ഏറ്റവും പുതിയ ചിത്രമായ റങ്കൂണ്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ബോളിവുഡ് താരം കങ്കണ. ഷാഹിദ് കപൂറാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകളാണിപ്പോള്‍ നടന്ന് വരുന്നത്.

അടുത്തിടെ ബോംബേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി. താന്‍ പ്രണയത്തിലാണെന്നും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും താരം തുറന്ന് പറഞ്ഞു.

ഈ വര്‍ഷം സംഭവിച്ചേക്കും

വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതൊരു പ്രണയ വിവാഹമായിരിക്കുമെന്നും കങ്കണ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ വെളിപ്പെടുത്തി.

സന്തോഷമുണ്ട്

ഈ പ്രണയത്തില്‍ ഒരുപാട് സന്തോഷവതിയാണെന്നും കങ്കണ പറയുന്നു. മുമ്പും താന്‍ പ്രണയത്തിലായിട്ടുണ്ട്. എന്നാല്‍ അവരുമായി വേര്‍പിരിഞ്ഞതിന് ശേഷം വീണ്ടും കണ്ടുമുട്ടാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ഈ പ്രണയത്തില്‍ ഞാന്‍ ഒരുപാട് വിശ്വസിക്കുന്നുണ്ടെന്നും കങ്കണ പറഞ്ഞു.

വാലന്റൈന്‍സ് ഡേയ്ക്ക് പ്രാധാന്യം നല്‍കുന്നില്ല

പ്രണയം തുറന്ന് പറയാന്‍ വാലന്റൈന്‍സ് ഡേ വരെ കാത്തിരിക്കണമെന്ന് വിശ്വസിക്കുന്നില്ല. അതുക്കൊണ്ട് തന്നെ ജീവിതത്തില്‍ ആ ദിവസത്തിന് അത്രമാത്രം പ്രാധാന്യം നല്‍കുന്നില്ലെന്നും കങ്കണ പറഞ്ഞു.

ഒന്നില്‍ കൂടുതല്‍ വിവാഹമോ

മുമ്പൊരിക്കല്‍ നടി കങ്കണ തന്റെ വിവാഹ സങ്കല്പത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. കാരണം ജീവിതത്തില്‍ ഒന്നില്‍ കൂടുതല്‍ വിവാഹം സംഭവിക്കും. അതുക്കൊണ്ട് തന്നെയാണ് ഒന്നില്‍ കൂടുതല്‍ വിവാഹം ആഗ്രഹിക്കുന്നുണ്ടെന്ന് മുന്‍കൂട്ടി പറഞ്ഞതെന്ന് കങ്കണ പറഞ്ഞു.

ഹൃത്വികുമായുള്ള വിവാദം

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് നടി ഹൃത്വിക് റോഷന് അയച്ച പ്രണയ ലേഖനങ്ങള്‍ പുറത്തായതുമായി ബന്ധപ്പെട്ട് വിവാദമായത്. താന്‍ അയച്ച ഇമേയില്‍ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നടി മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു.

English summary
Kangana Ranaut Is In Love And She Wants To Get Married This Year
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam