»   » നിങ്ങളുടെ അച്ഛന്റെ വകയല്ല ബോളിവുഡ് സിനിമ, കരണ്‍ ജോഹറിന്റെ മുഖത്തടിച്ച് കങ്കണ

നിങ്ങളുടെ അച്ഛന്റെ വകയല്ല ബോളിവുഡ് സിനിമ, കരണ്‍ ജോഹറിന്റെ മുഖത്തടിച്ച് കങ്കണ

Posted By: Rohini
Subscribe to Filmibeat Malayalam

വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതെ എന്തും വെട്ടി തുറന്ന് പറയുന്നത് കാരണം പലപ്പോഴും വിവാദങ്ങളില്‍ ചെന്നു ചാടുന്ന നായികയാണ് കങ്കണ റാണത്ത്. അഭിമുഖങ്ങളില്‍ എന്നൊക്കെ കങ്കണ വാ തുറന്നിട്ടുണ്ടോ അന്നൊക്കെ വിവാദങ്ങളുണ്ടായിട്ടുണ്ടെന്നാണ് ബോളിവുഡ് പാപ്പരാസികള്‍ക്കിയിലെ സംസാരം.

മുലക്കണ്ണ് കാണിച്ച് അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്, എന്നില്‍ നിന്ന് അത് പ്രതീക്ഷിച്ചിരുന്നു; കങ്കണ

അതുപോലൊരു സംസാരത്തില്‍ കരണ്‍ ജോഹറിനെതിരെ നടിയൊരു പരമാര്‍ശം നടത്തുകയുണ്ടായി. അവസരം കിട്ടിയപ്പോള്‍ കരണ്‍ ജോഹര്‍ നടിയ്ക്ക് മറുപടി കൊടുത്തു. ആ പറഞ്ഞതിനുള്ള ഉത്തരവുമായി പുതിയ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടിരിയ്ക്കുകയാണ് കങ്കണ.

കോഫി വിത്ത് കരണില്‍ വന്നപ്പോള്‍

സെലിബ്രിറ്റി ചാറ്റ് ഷോയായ കോഫി വിത്ത് കരണ്‍ എന്ന ചാനല്‍ പരിപാടിയില്‍ വന്നപ്പോഴാണ് കങ്കണ ആദ്യം കരണ്‍ ജോഹറിനെതിരെ സംസാരിച്ചത്. കരണിന് പക്ഷപാതമാണെന്നും പെരുമാറ്റം ശരിയല്ല എന്നുമൊക്കെയായിരുന്നു കങ്കണ പറഞ്ഞത്.

കരണിന്റെ പ്രതികരണം

കങ്കണയുടെ പ്രസ്താവനയെ കുറിച്ച് ട്വിറ്റര്‍ സംവാദത്തില്‍ ചോദിച്ചപ്പോള്‍ മാന്യമായ രീതിയില്‍ കരണ്‍ മറുപടി നല്‍കി. എന്നാല്‍ അനുപം ചോപ്രയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കവെ കങ്കണയ്‌ക്കെതിരെ കരണ്‍ ശക്തമായി പ്രതികരിച്ചു.

ബോളിവുഡ് വിട്ടു പോയിക്കൂടെ

ഞാനെന്റ സഹോദരങ്ങളെയും മരുമക്കളെയും കസിന്‍സിനെയും വച്ചിട്ടല്ല സിനിമ ചെയ്യുന്നത്, എനിക്കെന്തിനാണ് പക്ഷപാതം എന്ന് ചോദിച്ച കരണ്‍, ഇഷ്ടമല്ലെങ്കില്‍ കങ്കണ ബോളിവുഡ് ഇന്റസ്ട്രി വിട്ട് പോകുന്നതാവും നല്ലത് എന്നും പറഞ്ഞു.

കങ്കണയുടെ മറുപടി

ഇതിന് കരണ്‍ ജോഹറിന്റെ മുഖത്തടിയ്ക്കുന്ന തരത്തിലുള്ള മറുപടിയാണ് കങ്കണ നല്‍കിയത്. ഇന്ത്യന്‍ സിനിമ ഒരു ചെറിയ സ്റ്റുഡിയോ അല്ല എന്നും അത് കരണ്‍ ജോഹറിന്റെ അച്ഛന്റെ സംഭാവന അല്ല എന്നും കങ്കണ പറഞ്ഞു. ബോളിവുഡ് എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണ്. മറ്റുള്ളവരോട് ബോളിവുഡ് വിട്ട് പോകാന്‍ കരണിന് എന്ത് അധികാരമാണുള്ളത് എന്നും കങ്കണ ചോദിച്ചു.

ഇതെന്റെ ജോലിയാണ്

ഞാന്‍ എങ്ങോട്ടും പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്നും ഈ ജോലിയില്‍ തുടര്‍ന്നുകൊണ്ട് ഞാന്‍ പണം സമ്പാദിയ്ക്കുന്നുണ്ടെന്നും കങ്കണ വ്യക്തമാക്കി. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കങ്കണ റാണത്ത്.

English summary
Kangana Ranaut: Karan Johar Is Nobody To Tell Me To Leave The Industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam