»   » വിവാദങ്ങളുടെ കൂട്ടുകാരിയായ നടി ഉണ്ടാക്കിയ കുഴപ്പങ്ങള്‍ നിസാരമല്ല! എത്രയാണെന്ന് അറിഞ്ഞാല്‍ ഞെട്ടും !!

വിവാദങ്ങളുടെ കൂട്ടുകാരിയായ നടി ഉണ്ടാക്കിയ കുഴപ്പങ്ങള്‍ നിസാരമല്ല! എത്രയാണെന്ന് അറിഞ്ഞാല്‍ ഞെട്ടും !!

Posted By:
Subscribe to Filmibeat Malayalam

പ്രശസ്തിയിലെത്തിയാല്‍ എല്ലാം തികഞ്ഞു എന്നാണ് ചിലരുടെ വിചാരം. ആ വിചാരമാണ് പലരെയും വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ വെറുതെ കയറി തലയിടുന്നതാണ് ഇത്തരത്തില്‍ താരങ്ങളെ വിവാദങ്ങളിലേക്ക് എത്തിക്കുന്നത്.

മറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത രേഖ രതീഷ്, എന്നിട്ട് രേഖ എന്ത് നേടി.. വീഡിയോ വൈറലാകുന്നു

മമ്മൂട്ടി ചിത്രം ലക്ഷ്മി റായി ഉപേക്ഷിക്കാന്‍ കാരണം, പലരും പറഞ്ഞിട്ടും ലക്ഷ്മി അതിന് തയ്യാറായില്ല!!

'അമ്മയ്ക്ക്' പൊള്ളും... മഞ്ജുവും റീമയും ഒരുമിച്ചിറങ്ങുമ്പോള്‍ പലര്‍ക്കും കിട്ടും പണി!!!

ദേശീയ അവാര്‍ഡിന് അര്‍ഹയാണെങ്കിലും നടി കങ്കണ റാണവത് വാ തുറന്നാല്‍ വിവാദങ്ങളായി മാറുന്ന സാഹചര്യമായിരുന്നു നിലവില്‍. അങ്ങനെ വാ വിട്ട് പോയ ചില വാക്കുകള്‍ കൊണ്ട് നടിയുടെ ജീവിതത്തില്‍ ചില നഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.

കങ്കണ റണാവത്

ബോളിവുഡിലെ പ്രിയങ്കരിയായ നടിയായി അതിവേഗമാണ് നടി കങ്കണ റണാവത് വളര്‍ന്നത്. നാടകങ്ങളിലുടെ അഭിനയ ജീവിതം ആരംഭിച്ച കങ്കണ 2006 ലാണ് സിനിമയിലേക്കെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് ബോളിവുഡില്‍ നിന്നും നിരവധി സിനിമകളില്‍ അഭിനയിച്ച നടി ഇന്ത്യന്‍ സിനിമയിലെ തിരക്കേറിയ നടിമാരിലൊരാളായി മാറുകയായിരുന്നു.

നടിയെ പിന്തുടര്‍ന്നെത്തുന്ന വിവാദങ്ങള്‍

കങ്കണ എന്തു പറഞ്ഞാലും അത് വിവാദമായി മാറുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ചില കാര്യങ്ങളിലുള്ള അനാവശ്യ ഇടപ്പെടലുകള്‍ സിനിമ ജീവിതത്തില്‍ നടിയെ പലതരത്തിലും ബാധിക്കാന്‍ തുടങ്ങിയിരുന്നു.

ആദ്യ സിനിമയിലെ വിജയം

കങ്കണയുടെ ആദ്യ സിനിമ ഹിന്ദിയില്‍ നിര്‍മ്മിച്ച 'ഗാംഗ്സ്റ്റര്‍' ആയിരുന്നു. ചിത്രം ഹിറ്റായതോടെ നടിയെ തേടി അവസരങ്ങള്‍ പാഞ്ഞു വരികയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങളായിരുന്നു കങ്കണയെ തേടി എത്തിയിരുന്നത്.

മികച്ച നടിയായി ദേശീയ പുരസ്‌കാര വേദിയില്‍

2014 ല്‍ മികച്ച നടിയായി ദേശീയ പുരസ്‌കാരത്തിന് കങ്കണ അര്‍ഹയായിരുന്നു. അതിന് പുറമെ പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം, മികച്ച പുതുമുഖ നടിക്കുള്ള ജിഐഎഫ്എ യുടെ പുരസ്‌കാരം, ഐഐഎഫ്എ യുടെ പുതുമുഖ താരത്തിനുള്ള പുരസ്‌കാരം, മികച്ച പുതുമുഖ നടിക്കുള്ള എഐഎഫ്എ യുടെ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളാണ് ആദ്യ സിനിമയില്‍ നിന്നും കങ്കണ നേടിയെടുത്തത്.

ഗോസിപ്പുകാരുടെ പ്രിയതാരമായി കങ്കണ

സിനിമ നടികളെ ഗോസിപ്പുകാര്‍ വെറുതെ വിടാറില്ലെന്നുള്ളത് വാസ്തവമാണെങ്കിലും നടി കങ്കണയും അവരുടെ ഒരു പ്രധാന ഇര തന്നെയായിരുന്നു. കത്രീന കൈഫുമായി ബന്ധം അവസാനിപ്പിച്ചതിന് ശേഷം കങ്കണയും സല്‍മാന്‍ ഖാനും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

കാജോളിനും ഭര്‍ത്താവിനുമിടയില്‍ കങ്കണ

ബോളിവുഡിലെ താരജോഡികളായ അജയ് ദേവ്ഗണിനും ഭാര്യ കാജോളിനുമിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് കങ്കണയുമായി അജയ് ദേവ്ഗണിനുള്ള ബന്ധമായിരുന്നെന്ന് 2012 ല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ച് സിനിമയില്‍ അഭിനയിച്ചതിന് ശേഷം പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് അജയ്‌യും കാജോളുമായി കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങുകയുമായിരുന്നെന്നാണ് അന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്.

മിനറല്‍ വാട്ടറിലെ നടിയുടെ കുളി

സൗന്ദര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കങ്കണക്ക് മിനറല്‍ വാട്ടറിലെ കുളി നിര്‍ബന്ധമായിരുന്നു. കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന നാട്ടില്‍ മിനറല്‍ വാട്ടറിലെ നടിയുടെ കുളി വിവാദങ്ങള്‍ക്ക് തുറന്നിരുന്നു. എന്നാല്‍ മുന്‍സിപാലിറ്റിയില്‍ നിന്നും സ്ഥിരമായി വെള്ളം കിട്ടാതെ വന്നതാണ് കങ്കണയുടെ കുളി വ്യത്യസ്തമാക്കിയതെന്നാണ് പിന്നീട് വന്ന വാര്‍ത്ത.

വിവാഹം വേണ്ട

ഉള്ളിലും പുറത്തുമായി പലരോടും പ്രണയം ഉണ്ടായിരുന്നെങ്കിലും നടിക്ക് വിവാഹം വേണ്ട എന്നുള്ള തീരുമാനമായിരുന്നു. രണ്ട് പ്രണയങ്ങള്‍ക്ക് ശേഷം നടി തന്നെ തനിക്ക് വിവാഹം കഴിക്കാതെ ഒറ്റക്ക് ജീവിക്കാനുള്ള താല്‍പര്യവുമായി മുന്നോട്ട് വരികയായിരുന്നു.

ഹൃത്വിക് റോഷനുമായി പ്രണയത്തില്‍

കങ്കണ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയെന്ന് മാധ്യമങ്ങളോട് ഒരിക്കല്‍ പറയുകയുണ്ടായിരുന്നു. തുടര്‍ന്ന് അതാരണെന്നുള്ള കണ്ടുപിടുത്തം എത്തി നിന്നത് ഹൃത്വിക് റോഷനിലായിരുന്നു. ഹൃത്വിക് ഭാര്യമായി ബന്ധം തകര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. അതിനാല്‍ തന്നെ ഇരുവരും പ്രണയത്തിലായെന്നുള്ള കിംവദന്തികള്‍ തീവ്രമായി തന്നെ പരക്കുകയായിരുന്നു.

ലിവ് ഇന്‍ റിലേഷനില്‍ താല്‍പര്യവുമായി കങ്കണ

വിവാഹ ബന്ധത്തിനോട് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ കങ്കണ ലിവ് ഇന്‍ റിലേഷനാണ് ഇഷ്ടമെന്ന് പറയുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് കങ്കണ അഭിപ്രായം വ്യക്തമാക്കിയിരുന്നത്.

ദുരന്ത കഥാപാത്രങ്ങളെ ഒഴിവാക്കി കങ്കണ

തനിക്ക് സിനിമയില്‍ കരയാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ കങ്കണ ദുരന്ത കഥാപാത്രവുമായി ആരും തന്റെ അടുത്തേക്ക് വരേണ്ട എന്ന് പ്രഖ്യാപിക്കുകയായിരുന്നു. 'പായല്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമായിരുന്നു കങ്കണ കടുത്ത തീരുമാനം എടുത്തത്. 'പായലി'ലെ നടിയുടെ കഥാപാത്രം കരച്ചിലോട് കരച്ചിലായിരുന്നു.

സ്വന്തം അമ്മയോട് സംസാരിക്കാന്‍ സമയമില്ലാത്ത മകള്‍

സിനിമയുടെ തിരക്കുകളിലായിരുന്ന കങ്കണ സിനിമയുടെ പുറകെ നടക്കുന്നതിനാല്‍ മാസങ്ങളോളം സ്വന്തം അമ്മയോട് സംസാരിച്ചിരുന്നില്ല. അതിനു പോലം സമയമില്ലാത്ത തിരക്കായിരുന്നെന്നാണ് പറയുന്നത്.

ശാരീരിക പീഢനത്തിനിരയായി കങ്കണ

കങ്കണക്ക് പതിനേഴ് വയസുള്ളപ്പോള്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് നടി തന്നെ വ്യക്തമാക്കുകയായിരുന്നു. തന്റെ അച്ഛന്റെ പ്രായമുള്ള ആളാണെന്നും എന്നാല്‍ അതാരണെന്നു മാത്രം വെളിപ്പെടുത്തുകയില്ലെന്നും പൊതു പരിപാടിയില്‍ വെച്ച് തുറന്ന് പറഞ്ഞ് ആളുകളെ ഞെട്ടിക്കാന്‍ കങ്കണക്ക് കഴിഞ്ഞിരുന്നു.

സിനിമയില്‍ നിന്നും കങ്കണയെ പുറത്താക്കണമെന്ന ആവശ്യവുമായി ഹൃത്വിക് റോഷന്‍

ആഷിക് 3 യില്‍ കങ്കണ അഭിനയിക്കണ്ട എന്ന ആവശ്യവുമായി ഹൃത്വിക് റോഷന്‍ രംഗത്തെത്തിയിരുന്നു. തന്റെ സിനിമയില്‍ കങ്കണ വേണ്ട എന്ന താരത്തിന്റെ കടുംപിടുത്തത്തിന്റെ പിന്നാലെയായിരുന്നു പിന്നീട് പാപ്പരാസികളുടെ പാച്ചില്‍. എന്നാല്‍ വാര്‍ത്ത അറിഞ്ഞ കങ്കണ സ്വയം ചിത്രത്തില്‍ നിന്നും ഒഴിവാകുകയായിരുന്നു.

സോഷ്യല്‍ മീഡിയയെ പേടിച്ച് നടി

ഗോസിപ്പുകളുടെ പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തി പ്രപിച്ചതോടെ കങ്കണ അവയില്‍ നിന്നും മാറി നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ട്രോളുകളും മോശം കമന്റുകളുമെല്ലാം ഭയന്നായിരുന്നു നടി സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നിന്നിരുന്നത്.

മാനനഷ്ടത്തിന് കേസ്

മുന്‍ കാമുകന്‍ എന്ന് പറഞ്ഞതിന്റെ പേരില്‍ കങ്കണക്കെതിരെ ഹൃത്വിക് മാനനഷ്ടത്തിന് കേസ് കൊടുക്കുകയായിരുന്നു. തന്നെ അപമാനിക്കാന്‍ ശ്രമിച്ചതിന് പരസ്യമായി തന്നെ നടി മാപ്പു പറയണമെന്നും ഹൃത്വിക് പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചും കങ്കണ കേസ് കൊടുക്കാന്‍ ഒരുങ്ങുകയായിരുന്നു. അത്തരമൊരു കാര്യം താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും പറഞ്ഞ് കങ്കണ തന്നെ രംഗത്തെത്തുകയായിരുന്നു.

നല്ല കാര്യങ്ങള്‍ നടക്കനായി ജോത്സ്യനെ സമീപിച്ച് കങ്കണ

ഹൃത്വികുമായി പ്രശ്‌നങ്ങള്‍ നിരന്തരം നടക്കുകയായിരുന്ന നടി തന്റെ ജീവിതത്തില്‍ നല്ലതൊന്നും നടക്കുന്നില്ല അതിന് പോം വഴി തേടി പോയത് ജോത്സ്യനെ കാണാന്‍ ഹിമാചല്‍ പ്രദേശില്‍ പോയി എന്ന് വാര്‍ത്തകള്‍ കാട്ടുതീ പോലെ പടര്‍ന്നിരുന്നു. വിവാഹം എന്നു നടക്കും, കുടുംബജീവിതം എങ്ങനെയായിരിക്കും, തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് കങ്കണ ജോത്സ്യനോട് ചോദിച്ചിരുന്നതെന്നാണ് പാപ്പരസികള്‍ പറഞ്ഞു നടന്നിരുന്നത്.

ഇംഗ്ലീഷ് പലപ്പോഴും വില്ലന്‍

നാട്ടിന്‍ പുറത്തുക്കാരിയായി ജനിച്ച കങ്കണക്ക് ഇംഗ്ലീഷ് വലിയ വശമില്ലായിരുന്നു. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതും നന്നായി വസ്ത്രധാരണവുമില്ലാത്ത കങ്കണയെ പലരും അവഗണിക്കുകയായിരുന്നു. താന്‍ നേരിട്ട ദുരനുഭവം കങ്കണ തന്നെ പുറത്ത് പറയുകയായിരുന്നു.

അശ്ലീല സിനിമയുടെ ഭാഗമായി കങ്കണ

റോമാന്റിക് സിനിമകളിലുടെ സിനിമ ലോകത്തെക്കെത്തിയ കങ്കണ അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറെടുത്തിരുന്നു. അതിന് വേണ്ടി ഫോട്ടോഷൂട്ടും നടന്നിരുന്നു. എന്നാല്‍ അതിനിടയില്‍ ചിത്രത്തില്‍ നിന്നും പിന്മാറിയ കങ്കണ ഗാംഗ്‌സ്റ്ററില്‍ അഭിനയിക്കുകയായിരുന്നു.

പുകവലി ശീലമാക്കിയ നടി

കങ്കണയുടെ സിനിമയിലെ കഥാപാത്രങ്ങള്‍ പുകവലിക്കുന്നവരായിരുന്നു. അത് തന്നെയാണ് നടിയുടെ ജീവിതത്തിലും. നല്ലൊരു സ്‌മേക്കറായി പേരെടുക്കാന്‍ നടിക്ക് എളുപ്പം കഴിഞ്ഞിരുന്നു.

ദീപികയെ പരിഹസിച്ച് കങ്കണ

രംഗൂണ്‍ സിനിമയുടെ പ്രചരണത്തിനിടെ പിങ്ക് വില്ലയില്‍ നടത്തിയ ഒരു അഭിമുഖത്തിലാണ് കങ്കണ നടി ദീപിക പദുക്കോണിനെ പരസ്യമായി തന്നെ പരിഹസിച്ചത്. ഷാഹിദ് കപൂറിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് നടി ദീപികയെക്കുറിച്ചും അഭിപ്രായപ്പെട്ടത്.

ഷാരുഖ് ഖാന്റെ സിനിമയില്‍ നിന്നും ഒഴിവാക്കി

തനിക്ക് ഖാന്‍മാരുടെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നാണ് കങ്കണ പറഞ്ഞത്. ഇതാണ് ഷാരുഖിനെ ചൊടിപ്പിക്കാന്‍ കാരണമായത്. തുടര്‍ന്ന് കങ്കണയുടെ കൂടെ തനിക്കും അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് ഷാരുഖും പറയുകയായിരുന്നു.

സിനിമ പുരുഷ ആധിപത്യത്തിലാണ്

വര്‍ഷങ്ങളായി സിനിമയില്‍ അഭിനയിക്കുകയാണെന്നും സിനിമ ഇന്‍ഡസ്ട്രി പുരുഷ ആധിപത്യത്തിന് കീഴിലാണുള്ളതെന്നുമാണ് കങ്കണ പറഞ്ഞിരുന്നത്.

ബോളിവുഡില്‍ പക്ഷപാതം

ബോളിവുഡില്‍ പക്ഷപാതമാണെന്ന് കങ്കണ പരസ്യമായി പറഞ്ഞത് ബോളിവുഡിനെ പിടിച്ചു കുലുക്കിയിരുന്നു. കരണ്‍ ജോഹറിന്റെ പരിപാടിക്കിടെയാണ് നടി അഭിപ്രായം രേഖപ്പെടുത്തിയത്.

English summary
Kangana Ranaut’s Biggest Lie Reveals Writer Apurva Asrani

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam