»   » ഷാറൂഖ് ഖാന്‍ ചിത്രത്തില്‍ നിന്നും കങ്കണയെ ഒഴിവാക്കി കത്രീനയെ നായികയാക്കിയതിനു പിന്നിലെ കാരണം !!

ഷാറൂഖ് ഖാന്‍ ചിത്രത്തില്‍ നിന്നും കങ്കണയെ ഒഴിവാക്കി കത്രീനയെ നായികയാക്കിയതിനു പിന്നിലെ കാരണം !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ന് ബോളിവുഡിലെ തിരക്കുള്ള നടിമാരാണ് കത്രീന കൈഫും കങ്കണ റണാവതും. കിങ് ഖാന്‍ ഷാറുഖുമൊത്തുളള അഭിനയത്തിന് അവസരം ലഭിച്ചാല്‍ മറ്റേതൊരു നായികമാരെപോലെ ഇവരും ഒഴിവാക്കില്ല .എന്നാല്‍ ആനന്ദ് എല്‍ പൈ സംവിധാനം ചെയ്യുന്ന ഷാറൂഖ് ചിത്രത്തില്‍ ആദ്യം കങ്കണയെയായിരുന്നു നിശ്ചയിച്ചിരുന്നത്.

എന്നാല്‍ പെട്ടെന്നു സംവിധായകന്‍ തീരുമാനം മാറ്റുകയും കത്രീനയാണ് ചിത്രത്തിലെ നായികയെന്ന് അറിയിക്കുകയുമായിരുന്നു. ഷാറൂഖ് ആയിരിക്കുമോ തീരുമാനത്തിനു പിന്നില്‍ ..അതിനുള്ള കാരണം എന്തായിരിക്കും ..തുടര്‍ന്ന് വായിക്കൂ..

കത്രീനയും ഷാറൂഖും

കത്രീന കൈഫും ഷാറൂഖ് ഖാനും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആനന്ദ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ബന്ദുവയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കത്രീന ഷാറൂഖിന്റെ വീട്ടിലെത്തിയെന്ന വാര്‍ത്തയുമുണ്ടായിരുന്നു.

ഷാറൂഖ് കത്രീനയെ വിളിച്ചു

ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ ഷാറൂഖ് കത്രീനയെ വിളിച്ചു വരുത്തുകയായിരുന്നു. ഇതിനു മുന്‍പ് യാഷ് ചോപ്രയുടെ ജബ് തക് ഹെ ജാന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. തനിക്ക് ഷാറൂഖുമൊത്ത് അഭിനയിക്കാന്‍ വളരെയധികം താത്പര്യമുണ്ടെന്ന് കത്രീന മുന്‍പ് വെളിപ്പെടുത്തിയതുമാണ്.

അതിനു ശേഷമാണ് കങ്കണയെ മാറ്റിയത്

ഷാറൂഖും കത്രീനയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് സംവിധായകന്‍ ആനന്ദ് കങ്കണയെ മാറ്റിയത്.

ഷാറുഖിന്റെ മനോഭാവം

ഷാറൂഖിന്റെ 'ബോസ്' മനോഭാവമാണ് സംവിധായകന്റെ തീരുമാനത്തിലെന്നു പിന്നിലെന്നാണ് ബോളിവുഡിലെ ഒരു വിഭാഗം സംശയിക്കുന്നത്. എന്നാല്‍ കുറച്ചു കഥാപാത്രങ്ങള്‍ മാത്രമുളള ചെറിയ ചിത്രമാണിതെന്നാണ് കങ്കണയെ മാറ്റിയതിനു മറുപടിയായി ആനന്ദ് പറയുന്നത്. ഷാറൂഖുമൊത്തുളള ആനന്ദിന്റെ ആദ്യ ചിത്രമാണ് ബന്ദുവ.

English summary
We all were super excited when we came to know that Shahrukh Khan and Kangana Ranaut might work together in Anand L. Rai's next film. But, according to the recent reports, Kangana Ranaut has lost that film because of her bossy attitude, and now Katrina Kaif would replace her.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam