twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇങ്ങനെ ചെയ്യാന്‍ നാണമില്ല, പോസ്റ്റര്‍ കോപ്പിയടി വിവാദത്തില്‍ കുടുങ്ങി നടി കങ്കണ

    |

    ബോളിവുഡ് സിനിമാലോകത്ത് വലിയ ചലനം സൃഷ്ടിച്ച്് കൊണ്ടിരിക്കുകയാണ് നടി കങ്കണ റാണവത്. മീ ടു ക്യാംപെയിനിലൂടെയും അല്ലാതെയുമായി നിരവധി ആരോപണങ്ങളായിരുന്നു കങ്കണയും സഹോദരി രംഗോലിയും പല പ്രമുഖ താരങ്ങള്‍ക്കെതിരെയും ഉന്നയിച്ചത്.

    ഇപ്പോഴിതാ കങ്കണയ്‌ക്കെതിരെ പരാതിയുമായി ചിലര്‍ എത്തിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. കങ്കണ പോസ്റ്റര്‍ കോപ്പിയടി നടത്തിയെന്ന ആരോപണവുമായി ഹംഗേറിയന്‍ ഫോട്ടോഗ്രാഫര്‍ ഫ്‌ളോറ ബെന്‍സിയാണ് രംഗത്ത് എത്തിയിരിക്കുന്നത്.

    kangana

    കങ്കണ നായികയായി അഭിനയിക്കുന്ന ജഡ്ജ്‌മെന്റര്‍ ഹൈ ക്യാ എന്ന സിനിമയുടെ പോസ്റ്ററാണ് ഇപ്പോള്‍ വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. തന്റെ ഒരു ഫോട്ടോഗ്രാഫിനോട് സാമ്യം പുലര്‍ത്തുന്നതാണ് കങ്കണയുടെ സിനിമയിലെ പോസ്റ്ററെന്നാണ് ആരോപണം.

    മിയ ഖലീഫയും സണ്ണിയുമല്ല, ധമാക്കയില്‍ നിക്കി ഗല്‍റാണിയും നേഹയും! ഫ്രീക്കനായി ധര്‍മജന്‍,ലുക്ക് പുറത്ത്മിയ ഖലീഫയും സണ്ണിയുമല്ല, ധമാക്കയില്‍ നിക്കി ഗല്‍റാണിയും നേഹയും! ഫ്രീക്കനായി ധര്‍മജന്‍,ലുക്ക് പുറത്ത്

    രണ്ട് ഫോട്ടോകളും ഒന്നിച്ച് പോസ്റ്റ് ചെയ്ത് സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഫ്ളോറ ബോര്‍സി ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. അവര്‍ എന്നോട് അനുവാദം ചോദിക്കുകയോ എന്നെ സമീപിക്കുകയോ ചെയ്തിട്ടില്ല. ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റുകളുടെ വര്‍ക്കുകള്‍ വലിയ കമ്പനികള്‍ മോഷ്ടിക്കുന്നത് എന്ത് നാണക്കേടാണെന്നും അദ്ദേഹം പറയുന്നു. ഫ്ളോറയ്ക്ക് പിന്തുണയുമായി നിരവധി ആളുകളാണ് എത്തി കൊണ്ടിരിക്കുന്നത്.

    Read more about: kangana കങ്കണ
    English summary
    Kangana Ranaut Movie Copy Controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X