»   » നിന്നെ ഞങ്ങള്‍ക്ക് വേണ്ട, മാതാപിതാക്കളുടെ ഈ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ട്

നിന്നെ ഞങ്ങള്‍ക്ക് വേണ്ട, മാതാപിതാക്കളുടെ ഈ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ട്

Posted By: Sanviya
Subscribe to Filmibeat Malayalam

മികച്ച അഭിനയത്തിലൂടെ ഒട്ടേറെ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ബോളിവുഡ് താരമാണ് കങ്കണ റോണത്. എന്നാല്‍ പ്രേക്ഷകരുടെ ഈ പ്രിയ താരം തന്റെ മാതാപിതാക്കള്‍ക്ക് ഒരു അനാവശ്യ കുട്ടിയായിരുന്നുവത്രേ. കങ്കണ റോണത് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. വനിതാ ദിനത്തിലാണ് മാതാപിതാക്കള്‍ തന്നോട് കാണിക്കുന്ന വേര്‍തിരിവ് കങ്കണ തുറന്ന് പറഞ്ഞത്.

തന്റെ മാതാപിതാക്കള്‍ക്ക് ആണ്‍കുട്ടികളോടുള്ള ഇഷ്ടമാണ് ഈ വേര്‍തിരിവിന് കാരണമെന്നും കങ്കണ പറയുന്നു. മൂത്ത സഹോദരി രംഗോലി ജനിക്കുന്നതിന് മുമ്പ് ഒരു ആണ്‍കുട്ടി ഉണ്ടായിരുന്നു. പത്ത് ദിവസം മാത്രമാണ് ആ കുട്ടി ജീവിച്ചത്. പിന്നീട് രംഗോലി ജനിച്ചു, അത് കുടുംബത്തില്‍ എല്ലാവരും ആഘോഷിക്കുകെയും ചെയ്തിരുന്നു.അത് കഴിഞ്ഞാണ് താന്‍ ജനിക്കുന്നത്.

kangana

എന്റെ ജനനത്തില്‍ ഒരു ആണ്‍കുട്ടി ജനിക്കുമെന്നാണ് അവര്‍ ആഗ്രഹിച്ചത്. ഞാന്‍ ജനിച്ചപ്പോള്‍ അമ്മയ്ക്കായിരുന്നു ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടായിരുന്നത്. കങ്കണ റോണത് പറയുന്നു. വീട്ടില്‍ അതിഥികള്‍ വരുമ്പോഴുമെല്ലാം അച്ഛനും അമ്മയും നിരന്തരം പറയാറുണ്ട്. കങ്കണ ഞങ്ങള്‍ക്ക് ഒരു അനാവശ്യ കുട്ടിയാണെന്ന്. അപ്പോഴുണ്ടാകുന്ന എന്റെ മാനസികാവസ്ഥ അവര്‍ തിരിച്ചറിഞ്ഞില്ല- കങ്കണ.

എന്നാല്‍ എന്റെ മാതാപിതാക്കള്‍ പറയുന്നത് പോലെ ഞാന്‍ ഒട്ടും പിറകിലാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ആണ്‍കുട്ടികള്‍ തന്നേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടവരാണെന്നും ഞാന്‍ പറയില്ല- കങ്കണ റോണത് പറയുന്നു.

English summary
Kangana Ranaut: My parents told me everyday I was unwanted girl child.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam