കങ്കണയ്ക്ക് എന്താ സല്‍മാനോട് ഇത്ര ദേഷ്യം
അലി അബ്ബാസ് സഫര്‍ സല്ലുവിനെ നായകനാക്കി ഒരുക്കുന്ന സുല്‍ത്താനില്‍ നായികയാവാനുള്ള അവസരവും കങ്കണ നിരസിച്ചു. സല്‍മാന്‍ ഖാന്റെ ബജ്‌രംഗി ഭായ്ജാനില്‍ നായികവാനുള്ള ക്ഷണം കങ്കണ റാവത്ത് നേരത്തെ നിരസിച്ചിരുന്നു.
ജ്‌രംഗി ഭായ്ജാനില്‍ സല്ലുവിന്റെ നായികയാകാനുള്ള അവസരം കരീനയ്ക്ക് ലഭിച്ചു.ചിത്രത്തില്‍ കഥാപാത്രം തനിക്ക് ഒട്ടു ചേരില്ലെന്ന വിശദീകരണമാണ് അന്ന് കങ്കണ നല്‍കിയത്.

വിശാല്‍ ഭരദ്വാജിന്റെ റങ്കൂണിന്റെ തിരക്കിലായതിനാലാണത്രെ കങ്കണ സുല്‍ത്താന്‍ ഓഫര്‍ നിരസിച്ചത്. സുല്‍ത്താന്റെ ഡേറ്റും റങ്കൂണിന്റേതും തമ്മില്‍ ക്ലാഷ് ആകും. റാങ്കൂണില്‍ അഭിനയിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്' കങ്കണ പറഞ്ഞു.
കട്ടി ഭട്ടി എന്ന ചിത്രത്തിലും കങ്കണ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. അതിന് ശേഷം ഹന്‍സല്‍ മേഹ്തയുടെ ചിത്രത്തിലായിരിക്കും കങ്കണ അഭിനയിക്കുക.


Click it and Unblock the Notifications