കാണുമ്പോഴെല്ലാം അയാൾ കെട്ടിപ്പിടിക്കും!! മുഖം കഴുത്തില്‍ അമർത്തും, വെളിപ്പെടുത്തലുമായി കങ്കണ

സംവിധായകൻ വികാസ് ബഹിക്കെതിരെയാണ് ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്

നാന പടേക്കറിനെതിരെയുള്ള തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരുന്നു. വർഷങ്ങൾ മുൻപ് സിനിമ സെറ്റിൽ താൻ അനുഭവിച്ച് പീഡനമാണ് തനുശ്രീ വെളിപ്പടുത്തിയത്. നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒട്ടുമിക്ക താരങ്ങളും രംഗത്തെത്തിയിരുന്നു. തുറന്നു പറയാൻ കാണിച്ച് നടിയുടെ ധൈര്യത്തെ താരങ്ങൾ പ്രശംസിക്കുരയും ചെയ്തിരുന്നു.

തനുശ്രീയ്ക്ക് പിന്നാലെ ബോളിവുഡിൽ നിന്ന് വീണ്ടും ഒരു തുറന്നു പറച്ചിൽ. നടി കങ്കണ റാവത്താണ് തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. . കങ്കണയെ സൂപ്പർ താരപദവിയിൽ എത്തിച്ച ചിത്രമായിരുന്നു ക്വീൻ. ചിത്രത്തിന്റെ പ്രകടനത്തിന് ഒരുപാട് മികച്ച പ്രതികരണം കങ്കണയെ തേടിയെത്തിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ വികാസ് ബഹിക്കെതിരെയാണ് ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ ടുഡേയുമായുളള അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

അസ്വസ്ഥതയുണ്ടാക്കുന്ന പെരുമാറ്റം

അസ്വസ്ഥതയുണ്ടാക്കുന്ന പെരുമാറ്റം

ക്വീനിന്റെ ചിത്രീകരണത്തിനിടെ സംവിധായകൻ വികാസ് ബഹിയുടെ ഭാഗത്ത് നിന്നു അസ്വസ്ഥത ഉളവാക്കുന്ന രീതിയിലുള്ള പെരുമാറ്റമുണ്ടായിരുന്നു. എപ്പോൾ കണ്ടാലും കെട്ടിപ്പിടിച്ചായിരുന്നു അഭിവാദ്യം ചെയ്യുന്നത്. പല അവസരങ്ങളിലും ബലമായി കെട്ടിപ്പിടിക്കാറുണ്ടായിരുന്നു. കെട്ടിപ്പിടിക്കുന്നതിനിടയിൽ കഴുത്തിൽ മുഖം ചേർത്തു വയ്ക്കുമായിരുന്നു. തന്റെ മുടിയുടെ ഗന്ധം ഇഷ്ടമാണെന്നും അയാൾ പറഞ്ഞിരുന്നു. ബലമായിട്ടുള്ള ഈ കെടട്ടിപ്പിടിത്തത്തിൽ നിന്ന് ഒഴിവാകാൻ ഞാൻ പലപ്പോഴും ബലം പ്രയോഗിക്കാറുണ്ടായിരുന്നു. കഴിവതും അയാളെ അകറ്റി നിർത്താനാണ് താൻ ശ്രമിച്ചിരുന്നതെന്നും കങ്കണ പറഞ്ഞു.

 ലൈംഗിക ബന്ധം സാധരണം

ലൈംഗിക ബന്ധം സാധരണം

വിവാഹിതനായ ഇയാൾ മറ്റുള്ളവരേടുള്ള ലൈംഗിക ബന്ധം സാധാരണമാണെന്ന് എപ്പോഴും പറയുമായിരുന്നു. കൂടാതെ ചിത്രീകരണ വേളയിൽ പങ്കാളിയുമായുളള ലൈംഗിക ബന്ധത്തെ കുറിച്ചും അയാൾ സംസാരിക്കുമായിരുന്നു. നേരത്തെ ഉറങ്ങുന്നതിനും മറ്റുള്ളവരോട് അടുപ്പം കാണിക്കുന്നതിലും അദ്ദേഹം ഒരുപാട് കളിയാക്കിയിട്ടുണ്ടെന്നും കങ്കണ പറഞ്ഞു.

ബഹലിനെതിരെ  ലൈംഗികാരോപണം

ബഹലിനെതിരെ ലൈംഗികാരോപണം

ബഹലിനെതിരെ ലൈംഗികാരോപണവുമായി ഒരു പെൺകുട്ടി രംഗത്തെത്തിയിരുന്നു. 2015 ലായിരുന്നു സംഭവം. ബോംബെ വെൽവെറ്റ് എന്ന ചിത്രീകരണത്ത് ഗോവയിൽവെച്ച് സംവിധായകൻ തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ ആ പരാതി തള്ളി പോകുകയായിരുന്നു. വേണ്ടത്ര പരിഗണന അതിനു ലഭിച്ചില്ല. അന്നും ഞാൻ ആ പെൺകുട്ടിയെ പിന്തുണച്ചിരുന്നു. തനിയ്ക്ക് അവർ പറഞ്ഞതിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു.

 അവസരങ്ങൾ നഷ്ടമായി

അവസരങ്ങൾ നഷ്ടമായി

പെൺകുട്ടിയെ പിന്തുണച്ചതു കൊണ്ട് തനിയ്ക്ക് അവസരങ്ങൾ നഷ്ടമായിരുന്നു. ആ സമയത്ത് ഹരിയാനയിലുള്ള സ്വർണ്ണ മെഡൽ ജേതാവായ ഒരു പെൺകുട്ടിയുടെ കഥയുമായി ബഹൽ എന്നെ സമീപിച്ചിരുന്നു. എന്നാൽ പൺകുട്ടിയെ പിന്തുണച്ചതു കൊണ്ട് തനിയ്ക്ക് ആ അവസരം നഷ്ടമാകുകയായിരുന്നു. അവസരം നഷ്ടപ്പെടുന്നതിൽ തനിയ്ക്ക് യാതൊരു വിധത്തിലുളള പ്രശ്നവുമില്ല. തന്റെ ശരികൾക്കൊപ്പം നിൽക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്നും കങ്കണ പറഞ്ഞു.

ഫാന്റം ഫിലിംസ്

ഫാന്റം ഫിലിംസ്

അനുരാഗ് കശ്യപ്, വിക്രമാധിത്യ മോട്ട്വാനി, മധു മന്റേന, വികാസ് ബഹല്‍ എന്നിവര്‍ ചേർന്ന് സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് ഫാന്റം ഫിലിംസ്. പിന്നീട് അനുരാഗ് കശ്യപ് ഫാന്റം പിരിച്ചു വിടുകയായിരുന്നു. ഈ കമ്പനിയിലെ ജോലിക്കാരിയായരുന്നു ബഹലിനെതിരകെ ആരോപണം ഉന്നയിച്ച പെൺകുട്ടി. കശ്യപിനോട്‌ നേരത്തേ യുവതി പരാതി പറഞ്ഞിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു കശ്യപ്‌ ക്ഷമാപണം നടത്തി ഫാന്റം ഫിലിംസ് പിരിച്ചുവിട്ടത്. 2017 ൽ യുവതി ഈ നിർമ്മാണ കമ്പനി വിട്ടിരുന്നു. എന്നാല‍ സംഭവം സത്യമാണെന്ന് സംവിധായകൻ അനുരാഗ് കശ്യപും സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X