സാമന്തയുടെ വിവാഹമോചനം വേഗത്തിലായതിന് പിന്നില്‍ അയാളാണ്; പുരുഷന്മാരുടെ തെറ്റാണെന്ന് ആരോപിച്ച് നടി കങ്കണ
മാസങ്ങളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്കെല്ലാം ഒടുവില്‍ തെലുങ്ക് നടന്‍ നാഗചൈതന്യയും ഭാര്യയും നടിയുമായ സാമന്ത രുത്പ്രഭുവും വേര്‍പിരിഞ്ഞിരിക്കുകയാണ്. ഒക്ടോബര്‍ രണ്ടിന് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി തന്നെ താരദമ്പതിമാര്‍ പുറംലോകത്തോട് പറഞ്ഞത്. ഇനി മുതല്‍ ഭാര്യയും ഭര്‍ത്താവുമായി തുടരില്ലെന്നും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിരിക്കുമെന്നും സാമന്തയും നാഗചൈതന്യയും ഒരുപോലെ അറിയിച്ചിരുന്നു.
കാറിനുള്ളിലും ഫോട്ടോഷൂട്ടാവാം, നടി ലാവണ്യ ത്രിപാഠിയുടെ കിടിലൻ ഫോട്ടോസ്
പിന്നാലെ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗര്‍ജുനയും വാര്‍ത്തയില്‍ പ്രതികരിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡിലും ഈ വാര്‍ത്ത വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. താരദമ്പതിമാരുടെ വേര്‍പിരിയലുമായി ബന്ധപ്പെട്ട് നടി കങ്കണ റാണവത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച എഴുത്താണ് ശ്രദ്ധേയമാവുന്നത്. ബോളിവുഡ് താരം ആമിര്‍ ഖാനെ ബന്ധപ്പെടുത്തിയിട്ടുള്ള കങ്കണയുടെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായി.

ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ ഞങ്ങള്‍ വേര്‍പിരിയുകയാണ്. പത്ത് വര്‍ഷത്തോളമായിട്ടുള്ള ഞങ്ങളുടെ സൗഹൃദം ഇനിയും തുടരുമെന്ന് കൂടി സൂചിപ്പിച്ചാണ് വിവാഹമോചനത്തെ കുറിച്ച് താരങ്ങള്‍ പറഞ്ഞത്. എന്നാല്‍ പുരുഷന്മാരുടെ തെറ്റാണ് പല വിവാഹമോചനങ്ങള്‍ക്കും കാരണമെന്ന് ആരോപിച്ച് കൊണ്ടാണ് കങ്കണ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി നടി പങ്കുവെച്ച എഴുത്തുകള്‍ വളരെ വേഗം വൈറലായി. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

പല വിവാഹമോചനങ്ങളും സംഭവിക്കുന്നത് പുരുഷന്മാരുടെ തെറ്റുകള്‍ കൊണ്ടാണ്. ഞാന്‍ പഴഞ്ചന്‍ ചിന്താഗതിക്കാരിയും മുന്‍വിധി ഉള്ളവളുമാണെന്ന് നിങ്ങള്‍ക്ക് തോന്നാം. പക്ഷേ ദൈവം ഇങ്ങനെയാണ് പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നത്. അടിസ്ഥാനപരമായി പുരുഷന്‍ ഒരു വേട്ടക്കാരനും സ്ത്രീ ഒരു ജോലിക്കാരിയുമാണ്. നൂറിലൊരു സ്ത്രീ ഈ പറഞ്ഞ പട്ടികയില്‍ ഉള്‍പ്പെടില്ലായിരിക്കും. സ്ത്രീകളെ ആവശ്യത്തിന് ഉപയോഗിക്കുകയും വസ്ത്രം മാറുന്നത് പോലെ മാറ്റി പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുന്നവരോട് കരുണ കാണിക്കരുത്.

ഇങ്ങനെ ഉള്ള ആളുകള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. അവര്‍ പുരുഷന്മാരെ പ്രകീര്‍ത്തിക്കുകയും സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. വിവാഹമോചന സംസ്‌കാരം ഇതുവരെ ഇല്ലാത്ത രീതിയില്‍ ഉയരുകയാണ്. പത്ത് വര്‍ഷത്തോളമായി പ്രണയിച്ച്, നാല് വര്‍ഷത്തോളം ദാമ്പത്യ ജീവിതവും നയിച്ച തെന്നിന്ത്യയിലെ ഈ നടന്‍ അടുത്തിടെ ഒരു ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായി സൗഹൃദത്തിലായി. അദ്ദേഹമാണെങ്കില്‍ ബോളിവുഡില്‍ അറിയപ്പെടുന്ന 'ഡിവേഴ്‌സ് എക്‌സ്‌പേര്‍ട്ട്' ആണ്. ഒരുപാട് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ച അയാളാണ് ഈ നടന്റെ ഇപ്പോഴത്തെ വഴിക്കാട്ടിയും ഉപദേശകനും. അതിനാല്‍ എല്ലാം പെട്ടെന്ന് തന്നെ നടന്നു. ഞാന്‍ സംസാരിക്കുന്നത് ആരെ കുറിച്ചാണെന്ന് എല്ലാവര്‍ക്കും മനസിലായെന്ന് തോന്നുന്നു എന്നും പറഞ്ഞാണ് കങ്കണ വാക്കുകള്‍ അവസാനിപ്പിച്ചത്.
Recommended Video

അതേ സമയം ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ ലക്ഷ്യം വെച്ച് എറിഞ്ഞ കങ്കണയുടെ ഒളിയമ്പുകളായിരുന്നിത്. നാഗചൈതന്യയും ആമിര്‍ ഖാനും ബോളിവുഡിലൊരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. അവിടുന്ന് തുടങ്ങിയ സൗഹൃദം നീണ്ട് പോവുകയായിരുന്നു. അടുത്തിടെ നാഗചൈതന്യയുടെ പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടി ആമിര്‍ ഖാന്‍ ഹൈദരാബാദില്‍ എത്തിയിരുന്നു. നാഗയെ പുകഴ്ത്തി പറഞ്ഞതിനൊപ്പം അദ്ദേഹത്തിന്റെ വസതിയിലൊരുക്കിയ ഡിന്നര്‍ പാര്‍ട്ടിയിലും ആമിര്‍ പങ്കെടുത്തു. ഇതെല്ലാം അറിഞ്ഞാണ് കങ്കണയുടെ പ്രതികരണം വന്നിരിക്കുന്നത്.


Click it and Unblock the Notifications











