കങ്കണയുടെ നഗ്നചിത്രം നോക്കി ബോളിവുഡ് നെറ്റിചുളിയ്‌ക്കുന്നു
ഒരു മാഗസിന് വേണ്ടി നഗ്നയായി പോസുചെയ്‌തതിന്റെ പേരില്‍ പൊറുതിമുട്ടിയിരിയ്‌ക്കുകയാണ് ബോളിവുഡ് താരം കങ്കണ റാണൗത്. താന്‍ നഗ്നയായല്ല ചിത്രത്തിന് പോസ് ചെയ്‌തതെന്നും ബോഡിസ്യൂട്ട് ധരിച്ചിരുന്നുവെന്നുമാണ് കങ്കണ പറയുന്നത് .
ഒരു വസ്‌ത്രവും ധരിയ്‌ക്കാതെ തീര്‍ത്തും നഗ്നയായി ഞാനൊരിക്കലും ഒരു ഫോട്ടോയ്‌ക്ക് പോസ് ചെയ്യില്ല. ആ ചിത്രത്തില്‍ കാണിക്കാന്‍ പാടില്ലാത്ത ഏതെങ്കിലും അവയവം പുറത്തുകാണുന്നുണ്ടോ. അതിനുതക്ക വസ്‌ത്രം ധരിച്ചുതന്നെയാണ് ആ ഫോട്ടോ എടുത്തത്- കങ്കണ പറയുന്നു.
കങ്കണ എന്തൊക്കെ തെളിവുകള്‍ നിരത്തുകയും ആണയിടുകയും ചെയ്യുന്നുണ്ടെങ്കിലും ഗോസിപ്പുകാര്‍ക്ക് ഒരു കുലുക്കവുമില്ല. ഒരു വസ്‌ത്രവും ആ പടത്തില്‍ കങ്കണ ധരിച്ചിട്ടില്ലെന്നുതന്നെയാണ് അവര്‍ പറയുന്നത്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തനിയ്‌ക്കൊരു കുലുക്കവുമില്ലെന്ന മട്ടിലാണ് കങ്കണയുടെ പോക്ക്. ഇതൊക്കെ ജോലിയുടെ ഭാഗമാണെന്നും കങ്കണ പറയുന്നു.
വസ്‌ത്രം ധരിച്ചാലും ഇല്ലെങ്കിലും വസ്‌ത്രമില്ലെന്ന തോന്നലുണ്ടാക്കുന്ന മാഗസിന്‍ കവര്‍ ഇതിനകംതന്നെ ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടിട്ടുണ്ട്. മുഖചിത്രത്തിന്റെ മുകളില്‍ നഗ്നസത്യം വെളിപ്പെടുത്തുന്നുവെന്ന് തലക്കെട്ടും നല്‍കിയിട്ടുണ്ട്.
അനുരാഗ് ബസുവിന്റെ ഗ്യാംസ്റ്റര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയപ്പോള്‍ വസ്‌ത്രങ്ങള്‍ കുറയ്‌ക്കാനും ഗ്ലാമറസായി അഭിനയിയ്‌ക്കാനും കങ്കണയ്‌ക്ക് വലിയ മടിയായിരുന്നത്രേ. ആ കങ്കണയാണോ ഇപ്പോള്‍ ഇങ്ങനെയൊക്കെ കാണിയ്‌ക്കുന്നതെന്നാണ് ബോളിവുഡ് ചോദിയ്‌ക്കുന്നത്.


Click it and Unblock the Notifications