മണികര്‍ണികയ്ക്ക് ശേഷം സ്വന്തം ബയോപിക്ക് ഒരുക്കാന്‍ കങ്കണ! സംവിധാനം ചെയ്യുന്നതും നടി തന്നെ
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായ കങ്കണ റാവത്തിന്റെ സിനിമകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. നായകന്‌റെ നിഴലില്‍ ഒതുങ്ങാത്ത കഥാപാത്രങ്ങള്‍ ചെയ്താണ് നടി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായത്. കങ്കണ ആദ്യമായി സംവിധാനം ചെയ്ത മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി റാണി അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് തിയ്യേറ്റുകളില്‍ നിന്നും ലഭിച്ചത്.
ചിത്രത്തില്‍ കങ്കണ തന്നെയായിരുന്നു കേന്ദ്രകഥാപാത്രമായി എത്തിയിരുന്നത്. അതേസമയം മണികര്‍ണിക ഇറങ്ങിയ സമയത്ത് തനിക്ക് ആരും പിന്തുണ നല്‍കിയില്ലെന്ന് നടി തുറന്നുപറഞ്ഞിരുന്നു. സിനിമയ്ക്ക് പ്രതീക്ഷിച്ചത്ര സ്വീകാര്യത ബോക്‌സ് ഓഫീസില്‍ ലഭിക്കാത്തതുകൊണ്ടായിരുന്നു നടി ഇങ്ങനെ പ്രതികരിച്ചിരുന്നത്.

മണികര്‍ണിക്ക് ശേഷമുളള തന്റെ പുതിയ ചിത്രത്തെക്കുറിച്ച് നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സ്വന്തം ജീവിത കഥ പറഞ്ഞുകൊണ്ടുളള ചിത്രമായിരിക്കും അടുത്തതെന്നാണ് കങ്കണ പറഞ്ഞിരിക്കുന്നത്. സിനിമ സംവിധാനം ചെയ്യുക നടി തന്നെയായിരിക്കും. മണികര്‍ണിക്കയ്ക്ക് വേണ്ടി തിരക്കഥയെഴുതിയ വിജയേന്ദ്ര പ്രസാദാണ് കങ്കണയുടെ ബയോപിക്ക് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുക. ഒക്ടോബറില്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നും അറിയുന്നു. തന്റെ സംഭവ ബഹുലമായ ജീവിതകഥയാണ് വെള്ളിത്തിരയിലേക്ക് എത്തിക്കാനായി നടി ശ്രമിക്കുന്നത്.


Click it and Unblock the Notifications











