ദംഗലില്‍ കങ്കണയില്ല
അമീര്‍ ഖാന്റെ പുതിയ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് ബോളിവുഡ് താരം കങ്കണ റോണത്ത്. പികെയ്ക്ക് ശേഷം അമീര്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദംഗല്‍ എന്ന ചിത്രത്തില്‍ അമീറിന്റെ മകളായി് കങ്കണ വേഷമിടുന്നു എന്ന്നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
തനിക്ക് അമീര്‍ ഖാനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ ദംഗലില്‍ താന്‍ അഭിനയിക്കുന്നില്ലെന്നുമാണ് കങ്കണ പറഞ്ഞിരിക്കുന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗുസ്തി ചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ട് എന്ന കഥാപാത്രത്തെയാണ് അമീര്‍ അവതരിപ്പിക്കുന്നത്.

താന്‍ ചിത്രത്തിന് വേണ്ടി കരാറൊപ്പിട്ടെന്ന വാര്‍ത്ത കേട്ട് അത്ഭുതപ്പെട്ടതായി കങ്കണ പറഞ്ഞു. ദംഗലിലേക്ക് തനിക്ക് ഓഫറൊന്നും വന്നിരുന്നില്ല. അമീര്‍ ഖാനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുള്ളതായും താരം വ്യക്തമാക്കി.
ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫോഗാട്ടിന്റെയും ബബിതാ കുമാരിയുടെയും പിതാവായ മഹാവീര്‍ ഫോഗാട്ടിന്റെ ജീവിതമാണ് ദംഗല്‍ എന്ന ചിത്രത്തിലൂടെ നിതീഷ് തിവാരി പ്രേക്ഷകരില്‍ എത്തിക്കുന്നത്.


Click it and Unblock the Notifications











