അമല പോളിനു പകരം കാമിനിയാകാൻ കങ്കണ! ആടൈയുടെ ഹിന്ദി പതിപ്പ് ഒരുങ്ങുന്നു

ഏറെ വിവാദങ്ങൾ തേടിയെത്തിയ ചിത്രമായിരുന്നു അമല പോൾ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ആടൈ. വളരെ ശക്തമായ സ്ത്രീകഥാപാത്രമായിരുന്നു ചിത്രത്തിൽ നടി അവതരിപ്പിച്ചത്. ഇപ്പോഴിത ആടൈയുടെ ഹിന്ദി പതിപ്പ് എത്തുകയാണ്. അമല അവതരിപ്പിച്ച കാമിനി എന്ന കഥാപാത്രത്തെ ബോളിവുഡിൽ അവതരിപ്പിക്കുന്നത് കങ്കണയാണ്. ആടൈയുടെ സംവിധായകൻ രത്നാകുമാർ തന്നെയാണ് ബോളിവുഡ് പതിപ്പും സംവിധാനം ചെയ്യുന്നത്. ഹിന്ദി പതിപ്പിനെ കുറിച്ചുള്ള വാർത്തകൾ സംവിധായകൻ രത്നകുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. ‌‌‌

 amala paul-Kangana Ranaut

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി എന്ന ചിത്രത്തിൽ അഭിനയിച്ചു വരുകയാണ് കങ്കണ. ഈ ചിത്രത്തിനു ശേഷമാകും കങ്കണ ആടൈയിൽ ജേയി ചെയ്യുകയത്രേ. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ എന്ന് ആരംഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല. ബോൾഡൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയ താരമാണ് കങ്കണ. മണികർണികയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന കങ്കണ ചിത്രം.

തമിഴ്നാട്ടിൽ നടന്ന ഒരു യഥാർഥ സംഭവമാണ് ആടൈയിൽ പറയുന്നത്. ഒരു പെൺകുട്ടിയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത് . കൂടാതെ സിനിമയിൽ അമല പോൾ അർധനഗ്നയായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X