»   » ഒന്നിച്ചഭിനയിക്കുമ്പോൾ മിണ്ടാറില്ല, എപ്പോഴും വഴക്ക്!!! പ്രഭാസിന്റെ നായികയായ ബോളിവുഡ് നായിക???

ഒന്നിച്ചഭിനയിക്കുമ്പോൾ മിണ്ടാറില്ല, എപ്പോഴും വഴക്ക്!!! പ്രഭാസിന്റെ നായികയായ ബോളിവുഡ് നായിക???

Posted By: Karthi
Subscribe to Filmibeat Malayalam

  ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് കരിയറില്‍ ഏറെ പ്രശംസ ലഭിച്ച നടനാണ് പ്രഭാസ്. പ്രഭാസിനെ തെലുങ്ക് സിനിമാലോകത്തന് പുറത്തേക്ക് പ്രശസ്തനാക്കിയതും ബാഹുബലി തന്നെ.

  പ്രഭാസിനൊപ്പം നായികയായി അഭിനയിച്ച ബോളിവുഡ് നായിക ഇപ്പോള്‍ പ്രഭാസിനെ ഓര്‍മിക്കുന്നതിന് കാരണവും ബാഹുബലി തന്നെ. ഒന്നിച്ചഭിനയിച്ചപ്പോള്‍ എപ്പോഴും വഴക്ക് കൂടിക്കൊണ്ടിരുന്ന, മിണ്ടാറേയില്ലാത്ത നായികയാണ് ഇപ്പോള്‍ ബാഹുബലിയിലൂടെ പ്രഭാസിനൊപ്പം അഭിനയിച്ച ആ സിനിമയേക്കുറിച്ച് ഓര്‍മിച്ചത്. 

  ഏക് നിരഞ്ചന്‍ എന്ന സിനിമയിലാണ് ബോളിവുഡ് നായിക കങ്കണ റണാവത്ത് പ്രഭാസിന്റെ നായികയായി അഭിനയിച്ചത്. എന്നാല്‍ ചിത്രീകരണ സമയ്ത്ത് പ്രഭാസുമായി കങ്കണ എപ്പോഴും വഴക്കായിരുന്നു. മിണ്ടാറേ ഉണ്ടായിരുന്നില്ല. കങ്കണ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.

  അന്ന് അങ്ങെയായിരുന്നെങ്കിലും ഇന്ന് പ്രഭാസിനേക്കുറിച്ച് തനിക്ക് അഭിമാനം തോന്നു. പ്രഭാസിന്റെ വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്നും കങ്കണ പറഞ്ഞു. ഒരു പൊതുചടങ്ങില്‍ ബാഹുബലിയെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യങ്ങള്‍ കങ്കണ പങ്കുവച്ചത്.

  മികച്ച ഹൈപ്പില്‍ തിയറ്ററിലെത്തിയ ചിത്രമയിരുന്നു പുരി ജഗന്നാഥ് സംവിധാനം ചെയ്ത ഏക് നിരഞ്ജന്‍. തെലുങ്കിലെ അക്കാലത്തെ മികച്ച ആദ്യ ആഴ്ച കളക്ഷനും ചിത്രം സ്വന്തമാക്കിയെങ്കിലും രണ്ടാമത്തെ ആഴ്ച തന്നെ ചിത്രം തിയറ്റര്‍ വിട്ടു. 21 കോടിയായിരുന്നു ചിത്രം ആദ്യ ആഴ്ച നേടിയത്. 2009 സെപ്തംബറിലായിരുന്നു ചിത്രം തിയറ്ററിലെത്തിയത്.

  പ്രഭാസും കങ്കണയും തമ്മിലുള്ള കെമിസ്ട്രി ഏറെ മികച്ചതയാരുന്നു. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങള്‍ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്. എന്നാല്‍ ക്യാമറയ്ക്ക് പിന്നില്‍ ഇവര്‍ തമ്മില്‍ യാതൊരു കെമിസ്ട്രിയും ഇല്ലായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. തെലുങ്കിലെ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിനുള്ള നോമിനേഷന്‍ ഈ ചിത്രത്തിലെ പ്രകടനത്തിന് പ്രഭാസിന് ലഭിച്ചു.

  ബോളിവുഡില്‍ നായികയായ ശേഷം തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കങ്കണ. ഏക് നിരഞ്ജന്‍ കൂടാതെ ജയം രവി നായകനായ ദാം ദൂം എന്ന് ചിത്രത്തിലും കങ്കണ അഭിനയിച്ചു. കങ്കണയുടെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു ഏക് നിരഞ്ജന്‍. പോക്കിരിയില്‍ ഇല്യാന അവതരിപ്പിച്ച കഥാപാത്രത്തിനായി സംവിധായകന്‍ പുരി ജഗന്നാഥ് കങ്കണയെ സമീപിച്ചെങ്കിലും തിരക്ക് കാരണം പിന്മാറി.

  English summary
  Prabhas and Kangana showed a cute chemistry on-screen but turns out that both of them did not really get along during the movie's shoot. Kangana recently revealed that she and Prabhas had a fall out and were always disagreeing on things.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more