തലൈവിയാകാൻ കങ്കണ കൂട്ടിയത് 20 കിലോ, ഇനി 52 കിലോ... പുതിയ വെല്ലുവിളി ഏറ്റെടുത്ത് താരം
ബോളിവുഡ് താരം കങ്കണ റാവത്ത് ജയലളിതയായി എത്തുന്നത് ഇതിനോടകം തന്നെ വാർത്തകളിൾ ഇടം പിടിച്ചിട്ടുണ്ട്. എഎൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന ചിത്രത്തിലാണ് കങ്കണ ജയലളിതയായി എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. പുറത്ത് വന്ന ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പോസ്റ്ററിൽ ജയലളിതയായുഴള്ള നടിയുടെ രൂപസാദ്യശ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിത ജയലളിതയിൽ നിന്ന് കങ്കണയിലേയ്ക്ക് തിരികെ പോകാൻ തയ്യാറെടുക്കുകയാണ്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കങ്കണയും ജിം ട്രെയിനർ യോഗേഷും പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് ശരീര ഭാരം കുറയ്ക്കുന്നതിനെ കുറിച്ച് താരം പറഞ്ഞത്. ഒരു ഇടവേളയ്ക്ക് ശേഷം വർക്കൗട്ട് വീണ്ടും തുടങ്ങുകയാണെന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തലൈവിയാകൻ 20 കിലോ ഭാരം കങ്കണ വർധിപ്പിച്ചിരുന്നു. എന്നാൽ തന്റെ പുതിയ രണ്ട് ചിത്രങ്ങൾക്ക് വേണ്ടി ഭാരം കുറയ്ക്കേണ്ടതുണ്ടെന്നു താരം പറയുന്നു.

താൻ ഇപ്പോൾ എത്ര കിലോ ഉണ്ടാകുമെന്ന് ജിം ട്രെയിനറിനോട് ചോദിക്കുന്നുണ്ട്. 10 കിലോയായിരുന്നു കങ്കണയുടെ കണക്ക്. എന്നാൽ 15 കിലോ വർധിച്ചിട്ടുണ്ടെന്ന് ട്രെയിനർ പറഞ്ഞു. എന്നാൽ തൂക്കം നോക്കിയപ്പോൾ 20 കിലോയിൽ കൂടുതലാണ് ശരീര ഭാരം വർധിച്ചിരിക്കുന്നത്. 52 കിലോ ആയിരുന്ന കങ്കണ 72 കിലോ ആയിരിക്കുകയാണ്. ഇത് കണ്ട് ഇരുവരും അമ്പരന്ന് നിൽക്കുന്നത് വീഡിയോയിൽ കാണാം. ഇനി രണ്ട് മാസത്തിനുളളിൽ ശരീര ഭാരം കുറയ്ക്കുകയാണ് വേണ്ടതെന്ന് കങ്കണ ട്രെയിനറിനോട് പറയുന്നുണ്ട്. കങ്കണിൽ തനിയ്ക്ക് പൂർണ്ണ വിശ്വാസമാണെന്നും ശരീര ഭാരം കുറയുമെന്നും ട്രെയിനർ പറയുന്നു. കങ്കണയുടെ കഠിന പ്രയത്നത്തെ കുറിച്ച് ചേച്ചി രംഗോലിയും ഇതിനു മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications











