ഡേർട്ടി പിക്ചറിൽ വിദ്യാ ബാലന് പകരം എത്തേണ്ടിയിരുന്നത് കങ്കണ; അന്നത് മനസ്സിലായില്ലെന്ന് കങ്കണ

ബോളിവുഡിലെ രണ്ട് മുൻ നിര നടിമാരാണ് കങ്കണ റണാവത്തും വിദ്യാ ബാലനും. സൂപ്പർ സ്റ്റാർ ചിത്രങ്ങൾക്ക് പകരം തങ്ങൾക്ക് പ്രാധാന്യമുള്ളതും കഥാമൂല്യവുമുള്ള ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന രണ്ട് നടിമാരും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. ക്യൂൻ, തനുവെഡ്സ് മനു റിട്ടേൺസ്, മണികർണിക, പങ്ക തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് കങ്കണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയത്.

2008 ൽ ഫാഷൻ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും കങ്കണയ്ക്ക് ലഭിച്ചിരുന്നു. മുൻകാല നായിക സിൽക് സ്മിതയുടെ
ബയോപികായ ദ ഡെർട്ടി പിക്ചറിലൂടെയാണ് വിദ്യാ ബാലൻ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയത്. ശേഷം കഹാനി, ഷ്രേണി തുടങ്ങിയ ചിത്രങ്ങളിലൂം നടി തിളങ്ങി.

kangana and vidya

മികച്ച നടിമാരായ രണ്ട് പേരും രണ്ട് രീതിയിലുള്ള തിരക്കഥകളാണ് തെരഞ്ഞെടുക്കുന്നത്. കങ്കണ തനിക്ക് പ്രഥമ പ്രാധ്യാന്യമുള്ള സിനിമകൾ ചെയ്യുമ്പോൾ വിദ്യ കഥയ്ക്കുള്ള പ്രധാന്യം നോക്കി സിനിമ ചെയ്യുന്നു. വിവാദ പ്രസ്താവനകൾ നിരന്തരം വിവാദത്തിലാവുന്ന നടിയാണ് കങ്കണ. പക്ഷെ വിദ്യ കരിയറിൽ മാത്രം ശ്രദ്ധ കൊടുക്കുകയും ചെയ്യുന്നു. കങ്കണയുടെ അടുത്തിടെ പുറത്തിറങ്ങിയ ധാക്കഡ് എന്ന ചിത്രം വൻ പരാജയമായിരുന്നു. അതേസമയം വിദ്യയുടെ ജൽസ എന്ന ചിത്രം ജനശ്രദ്ധ നേടി.

kangana

വിദ്യയുടെ കരിയറിലെ നാഴികകല്ലായ ചിത്രമാണ് ഡെർട്ടി പിക്ചർ. ചിത്രത്തിലെ നടിയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. യഥാർത്ഥത്തിൽ ഈ ചിത്രം ചെയ്യേണ്ടിയിരുന്നത് കങ്കണയായിരുന്നു. എന്നാൽ ഈ സിനിമയുടെ ഓഫർ കങ്കണ നിരസിക്കുകയായിരുന്നു. ആ സിനിമയ്ക്കുള്ള ശക്തി മനസ്സിലാക്കാൻ തനിക്കപ്പോൾ കഴിഞ്ഞില്ലെന്നാണ് കങ്കണ പിന്നീട് പറഞ്ഞത്. പക്ഷെ വിദ്യാ ബാലൻ അത് മനോഹരമായി ചെയ്തെന്നും അതിനേക്കാൾ നന്നായി തനിക്ക് ചെയ്യാൻ പറ്റില്ലായിരുന്നെന്നും കങ്കണ പറഞ്ഞു.

vidya

2011 ലാണ് ഡെർട്ടി പിക്ചർ റിലീസായത്. ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരവും വിദ്യ ഈ സിനിമയിലൂടെ കരസ്ഥമാക്കി. വിദ്യയെ ബോക്സ് ഓഫീസ് മൂല്യമുള്ള താരമാക്കിയതും ഈ ചിത്രമായിരുന്നു. ഇതിന് ശേഷം ഒരുപിടി ബോയപിക്കുക‌ൾ അവതരിപ്പിക്കാൻ നടിക്ക് ഓഫറുകൾ വന്നു. എന്നാൽ മികച്ച തിരക്കഥകൾ തേടിയ നടി പിന്നീട് കഹാനി എന്ന ത്രില്ലർ ചിത്രത്തിലൂടെ വീണ്ടും ബോളിവുഡിൽ ഹിറ്റ് സൃഷ്ടിച്ചു.

Read more about: kangana ranaut vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X