മുന്‍കാമുകനെ പരിഹസിച്ച് കങ്കണ, ആ പ്രണയത്തെക്കുറിച്ച് പറഞ്ഞ് അയാള്‍ വീണ്ടും കരഞ്ഞുതുടങ്ങി
ഹൃത്വിക് റോഷനുമായി പ്രണത്തിലായിരുന്നുവെന്ന് കങ്കണ റണൗട്ട് പറഞ്ഞപ്പോള്‍ സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരുന്നു. ബോളിവുഡ് സിനിമാലോകത്തേയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ച് തുറന്നുപറിച്ചിലുകളിലൊന്നായിരുന്നു ഇത്. പ്രണയത്തിലായിരുന്ന സമയത്തെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം പങ്കുവെച്ചിരുന്നു. ഇവരുടെ പ്രണയകഥയും വേര്‍പിരിയലുമെല്ലാം സൈബര്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു. പ്രണയത്തിലായിരുന്ന സമയത്ത് താന്‍ അയച്ച സന്ദേശങ്ങളും മെയിലുകളുമെല്ലാം ഹൃത്വിക് ചോര്‍ത്തിയെന്നാരോപിച്ചായിരുന്നു കങ്കണ കോടതിയെ സമീപിച്ചത്. ഇതിന് ശേഷമായാണ് ഹൃത്വിക്കും താരത്തിനെതിരെ പരാതി നല്‍കിയത്.
ഹൃത്വിക്-കങ്കണ നിയമപോരാട്ടം അന്ന് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. കങ്കണയെക്കുറിച്ച് ചോദിക്കുമ്പോള്‍ പ്രതികരിക്കാതെ ഹൃത്വിക് ഒഴിഞ്ഞുമാറാറായിരുന്നു പതിവ്. എന്നാല്‍ കങ്കണയാവട്ടെ മുന്‍കാമുകനെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് വാചാലയാവാറുമുണ്ടായിരുന്നു. 2016 ല്‍ ഹൃത്വിക് നല്‍കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഇപ്പോള്‍. കേസില്‍ ശരിയായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൃത്വിക്കിന്റെ അഭിഭാഷകന്‍ പോലീസിനെ സമീപിച്ചിരുന്നു. പരാതിയിലെ തുടരന്വേഷണത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായാണ് ഹൃത്വിക്കിനെ പരിഹസിച്ച് കങ്കണ എത്തിയത്.
ഹൃതിക്കിന്റെ കദനകഥ വീണ്ടും ആരംഭിച്ചിരിക്കുന്നു, എന്നായിരുന്നു കങ്കണയുടെ പ്രതികരിച്ചത്. അയാള്‍ വീണ്ടും കരയാൻ തുടങ്ങി. ഞങ്ങള്‍ ബ്രേക്കപ്പ് ആയി. അയാളുടെ വിവാഹബന്ധം വേര്‍പെടുകയും ചെയ്തു. എല്ലാം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും അയാള്‍ മുമ്പോട്ട് പോയില്ല. മറ്റേതെങ്കിലും സ്ത്രീകളുമായി ഡേറ്റിങിനും തയാറല്ല. എന്റെ സ്വകാര്യജീവിതത്തില്‍ അല്‍പ്പം പ്രതീക്ഷ കണ്ടു തുടങ്ങുമ്പോള്‍ അയാള്‍ പഴയ നാടകവുമായി വീണ്ടും എത്തും. ഒരു ചെറിയ ബന്ധത്തിന്റെ പേരില്‍ ഇത്രയും കരയണോ ഹൃത്വിക്കെന്നായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്.

2013-14 സമയത്ത് നൂറുകണക്കിന് മെയിലുകളാണ് കങ്കണ തനിക്ക് അയച്ചത്. കൃഷ് 3 യില്‍ അഭിനയിച്ചതിന് ശേഷമായാണ് ഇരുവരും പ്രണയത്തിലായതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചത്. രണ്ടുവര്‍ഷത്തിന് ശേഷമായാണ് ഇരുവരും പോരടിച്ച് തുടങ്ങിയത്. ഹൃത്വിക്കും താനും പ്രണയത്തിലായിരുന്നുവെന്നും വിവാഹ നിശ്ചയം വരെ കഴിഞ്ഞതാണെന്നുമായിരുന്നു താരം തുറന്നുപറഞ്ഞത്.
സിനിമാലോകത്തെ നടുക്കുന്ന തരത്തിലുള്ള തുറന്നുപറച്ചിലുകളായുമായും കങ്കണ എത്തിയിരുന്നു. മാനസികമായും വൈകാരികമായും താന്‍ രോഗിയായി മാറിയത് ഹൃത്വിക് കാരണമാണ്. അര്‍ധരാത്രിയില്‍ ഉണര്‍ന്നിരുന്ന കരയുന്ന സ്ഥിയായിരുന്നു. ഗോസിപ്പുകളായിരുന്നു എല്ലായിടത്തുമുണ്ടായിരുന്നത്. ഹൃത്വിക് തന്നെ മാനസിക രോഗിയാക്കിയെന്നും മുന്‍പ് കങ്കണ പറഞ്ഞിരുന്നു.


Click it and Unblock the Notifications