സ്വാതന്ത്ര്യദിനത്തില്‍ ഝാന്‍സി റാണിയായി കങ്കണ! മണികര്‍ണികയുടെ പോസ്റ്ററിന് ഗംഭീര സ്വീകരണം
ബ്രിട്ടീഷ് ഭരണത്തിനെതിരെ പട നയിച്ച വീരനായികയാണ് ഝാന്‍സി റാണി. സ്വാതന്ത്ര്യദിനത്തില്‍ ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സ്വാതന്ത്ര്യദിനത്തില്‍ പോസ്റ്റര്‍ വരുമെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. ഝാന്‍സി റാണിയായി രൂപം മാറിയ കങ്കണ കുതിരപ്പുറത്ത് സഞ്ചരിച്ച് യുദ്ധത്തില്‍ പങ്കെടുക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.
കങ്കണ റാണവത് നായികയായി അഭിനയിക്കുന്ന സിനിമയ്ക്ക് മണികര്‍ണിക ദി ക്വീന്‍ ഓഫ് ഝാന്‍സി എന്നാണ് പേരിട്ടിരിക്കുന്നത്. ബാഹുബലിയ്ക്ക് കഥയൊരുക്കിയ കെ വിജയേന്ദ്ര പ്രസാദാണ് ഝാന്‍സി റാണിയ്ക്ക വേണ്ടിയും കഥ ഒരുക്കിയിരിക്കുന്നത്. കാഞ്ചേ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ക്രിഷ് ആണ് മണികര്‍ണിക സംവിധാനം ചെയ്യുന്നത്.

ഝാന്‍സി റാണിയെന്ന റാണി ലക്ഷ്മി ഭായി തമ്പൂരാട്ടിയുടെ കരുത്തും ഇന്ത്യയുടെം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തമാക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി 2019 റിപ്പബ്ലിക് ദിനത്തില്‍ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.
കങ്കണയ്‌ക്കൊപ്പം ജിഷു, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയ്, വൈഭവ് തത്വവാദി, അങ്കിത ലോകണ്ടെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹസികത നിറഞ്ഞ് നില്‍ക്കുന്ന സിനിമയില്‍ വാള്‍ പയറ്റിനും ഏറെ പ്രധാന്യമുണ്ട്. മുന്‍പ് ചിത്രീകരണത്തിനിടെ കങ്കണയ്ക്ക് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











