»   » സസ്‌പെന്‍സ് പൊളിക്കുന്നു, വിവാദ നായിക കങ്കണ വിവാഹിതയാകുന്നു... ആരാണ് വരന്‍??

സസ്‌പെന്‍സ് പൊളിക്കുന്നു, വിവാദ നായിക കങ്കണ വിവാഹിതയാകുന്നു... ആരാണ് വരന്‍??

Written By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ജനിക്കുന്ന ഒട്ടുമിക്ക എല്ലാ വിവാദങ്ങള്‍ക്കൊപ്പവും പറഞ്ഞു കേള്‍ക്കുന്ന നായികയാണ് കങ്കണ. ഏറ്റവുമൊടുല്‍ നടന്‍ ഹൃത്വിക് റോഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് സ്വയം രംഗത്തെത്തി കങ്കണ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ക്കും കേസുകള്‍ക്കും കൈയ്യും കണക്കുമില്ല.

വെറും 20 സിനിമ!! അതിനുള്ളില്‍ ദിവ്യ ഉണ്ണി നേടിയ പേരും പ്രശസ്തിയും, പിന്നെ സംഭവിച്ചത് എന്ത്?

ഏറ്റവുമൊടുവിലിത നടി തന്റെ വിവാഹക്കാര്യം പ്രഖ്യാപിച്ചിരിയ്ക്കുന്നു. 2019 ഫെബ്രുവരിയില്‍ താന്‍ വിവാഹിതയാകുമെന്ന് കങ്കണ അറിയിച്ചു. ലാക്‌മെ ഫാഷന്‍ വീക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കങ്കണ തന്റെ വിവാഹ സ്വപ്‌നം പങ്കുവെച്ചത്. എന്നാല്‍ ആരെയാണ് വിവാഹം കഴിക്കുക എന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ കങ്കണ തയ്യാറായില്ല.

kanganaranaut

കങ്കണ തന്റെ വിവാഹക്കാര്യം പ്രഖ്യാപിച്ചതോടെ, മുന്‍പ് നടി വിവാഹത്തെ കുറിച്ച് പറഞ്ഞ ചില പരമാര്‍ശങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിവാഹിതരല്ലാതെയും നമുക്ക് ജീവിക്കാന്‍ കഴിയും എന്നാണ് അന്ന് കങ്കണ പറഞ്ഞിരുന്നത്.

ഇന്നത്തെ കാലത്ത് വിവാഹത്തിന് മറ്റൊരര്‍ത്ഥമാണുള്ളത്. സമൂഹത്തില്‍ ഒരിടം കണ്ടെത്താനും പണത്തിനും സ്ത്രീകള്‍ക്ക് പരുഷന്മാരെ ആശ്രയിക്കേണ്ട എന്നും തങ്ങളെ അംഗീകരിയ്ക്കുന്ന പുരുഷനെയാണ് സ്ത്രീ അന്വേഷിയ്ക്കുന്നത് എന്നും കങ്കണ പറഞ്ഞിരുന്നു.

ഝാന്‍സി റാണിയുടെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന മണികര്‍ണിക എന്ന സിനിമയിലാണ് കങ്കണ ഇപ്പോള്‍ അഭിനയിക്കുന്നത്. ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുമെങ്കില്‍ അഭിനയത്തിന്റെ കാര്യത്തില്‍ കങ്കണയ്ക്ക് ഒരു വിട്ടുവീഴ്ചയും ഇല്ല. മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടിയ നടിയാണ് കങ്കണ.

English summary
Kangana Ranaut's marriage plans revealed? Here's the truth

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam