രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ! മറുപടിയുമായി ബിഎംസി ഹൈക്കോടതിയിൽ

ബോളിവുഡ് നടി കങ്കണ റാണവത്തും ശിവേനയും തമ്മിലുള്ള പ്രശ്നം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. വാക്വാദത്തിൽ ആരംഭിച്ച പ്രശ്നം ഇപ്പോൾ നിയമ പോരാട്ടത്തിൽ എത്തി നിൽക്കുകയാണ്. കങ്കണയുടെ മുംബൈയിലെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ച് നീക്കിയതോടെയാണ് പ്രശ്നം കൂടുതൽ വഷളായത്. കെട്ടിടം ഇടിച്ച് നിരത്തിയ സംഭവത്തിൽ മുംബൈ മുനിസിപ്പൽ കോർപറേഷനിൽ നിന്ന് രണ്ട് കോടി രൂപ ആവശ്യപ്പെട്ട് നടി ബേംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴിത ഇതിന് മറുപടിയുമായി ബിഎംസി രംഗത്തെത്തിയിട്ടുണ്ട്. ബാന്ദ്ര വെസ്റ്റിലുള്ള കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗമാണ് അനധികൃതമായി നിർമ്മാണമെന്ന് ആരോപിച്ച് പൊളിച്ച് നീക്കിയത്.

 Kangana Ranaut,

കങ്കണ റാണവത്ത് നിയമത്തെ ദുരുപയോഗം ചെയ്യുന്നു എന്നാണ് ബിഎംസി അധികൃതർ പറയുന്നത്. ബംഗ്ലാവ് പൊളിച്ച സംഭവത്തിൽ നടി രണ്ട് കോടി രൂപ നഷ്ട പരിഹാരം ചോദിക്കുന്നത് നിയമ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും നടിയുടെ പരാതി തള്ളിക്കളയണമെന്നു കോർപറേഷൻ അധികൃതർ പറയുന്നു. കൂടാതെ നഷ്ടപരിഹാരം ചോദിച്ച് കൊണ്ട് ഇത്തരത്തിലുള്ള പരാതി നൽകിയതിൽ കങ്കണയിൽ നിന്ന് പിഴ ഈടാക്കണമെന്നും ബോംബൈ ഹൈക്കോടതിയോട് ബിഎംസി പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബർ 9 ന് ആണ് ബിഎംസി കങ്കണയുടെ ബാന്ദ്ര വെസ്റ്റിലുള്ള ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചത്. ഇതിനെ തുടർന്ന് താരം കോടതിയെ സമീപിക്കുകയായിരുന്നു. കെട്ടിടം പൊളിക്കുന്നതിനായി സെപ്റ്റംബർ 7നു പുറപ്പെടുവിച്ച നോട്ടിസും സെപ്റ്റംബർ 9ലെ ഉത്തരവും റദ്ദാക്കാനും ബിഎംസിയെ തുടർ നടപടികളിൽ നിന്ന് തടയണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്റ്റേയും വന്നു. എന്നാൽ സ്റ്റേ വരുന്നതിന് മുൻപ് തന്നെ ബിഎംസി അധികൃതർ ബംഗ്ലാവ് പൊളിക്കുകയായിരുന്നു.

Recommended Video

സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Filmibeat Malayalam

വീടിനുളളിലെ സോഫകൾ, വിലകൂടിയ ലൈറ്റുകൾ, അപൂർവ്വ കലാസൃഷ്ടികൾ ഉൾപ്പെടെ തകർത്തതായി കങ്കണ കോടതിയെ അറിയിച്ചു. നടപടിയിൽ ബിഎംസി നൽകിയ സത്യവാങ്മൂലത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. സത്യവാങ്മൂലത്തിനു മറുപടി നൽകാൻ കങ്കണയുടെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് ഈ 22ലേയ്ക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ, സംഭവത്തിൽ ഗവർണർ ഭഗത് സിങ് കോഷിയാരിയുമായി കങ്കണ കൂടിക്കാഴ്ച നടത്തിയിരുന്നു കെട്ടിടം പൊളിച്ച് മാറ്റി സംഭവത്തിൽ കോപ്പറേഷൻ അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി നടി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. വീടിനുള്ളിലെ ചിത്രങ്ങളും കങ്കണ പങ്കുവെച്ചിരുന്നു, തന്‍റെ സ്വപ്നങ്ങളും ആത്മാവും ആത്മാഭിമാനവും ഭാവിയും വീടും പിച്ചിചീന്തപ്പെട്ടെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.

More from Filmibeat

Read more about: kangana ranaut കങ്കണ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X