തലൈവി ജയലളിതയാകാനുളള തയ്യാറെടുപ്പുകളില്‍ കങ്കണ റാവത്ത്! വൈറലായി നടിയുടെ ചിത്രങ്ങള്‍

By Midhun Raj

ബോളിവുഡില്‍ മുന്‍നിര നായിക കങ്കണ റാവത്ത് മുഖ്യ വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് തലൈവി. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കങ്കണ തലൈവിയാകാന്‍ നടത്തുന്ന തയ്യാറെടുപ്പുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. കഥാപാത്രമായി മാറാന്‍ പ്രോസ്‌തെറ്റിക്ക് മേക്കപ്പ് നടത്തുന്ന കങ്കണയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്റിംഗ് ആവുന്നത്.

ലോസ് ആഞ്ചല്‍സിലെ ജേസണ്‍ കോളിന്‍സ്

ലോസ് ആഞ്ചല്‍സിലെ ജേസണ്‍ കോളിന്‍സ് സ്റ്റുഡിയോയിലാണ് ഇതിന്റെ ഒരുക്കങ്ങള്‍ നടക്കുന്നത്. തമിഴിലെ പ്രശസ്ത സംവിധായകരിലൊരാളായ എഎല്‍ വിജയാണ് സിനിമ സംവിധാനം ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയമാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രമെടുക്കുന്നത്. മണികര്‍ണിക എന്ന ചിത്രത്തിന് ശേഷമാണ് ജയലളിത ബയോപിക്കുമായി കങ്കണ റാവത്ത് എത്തുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ വിജയേന്ദ്ര പ്രസാദാണ് സിനിമയ്ക്ക് വേണ്ടിയും കഥ എഴുതിയിരിക്കുന്നത്.

കങ്കണ റാവത്തിന്റെ 32ം പിറന്നാള്‍

കങ്കണ റാവത്തിന്റെ 32ം പിറന്നാള്‍ ദിനത്തിലാണ് സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ജയലളിതയുടെതായി ഏറെ നാള്‍മുന്‍പ് പ്രഖ്യാപിക്കപ്പെട്ടൊരു ചിത്രം കൂടിയായിരുന്നു ഇത്. തമിഴില്‍ തലൈവി എന്ന പേരില്‍ വരുന്ന ചിത്രം ഹിന്ദിയില്‍ ജയ എന്ന പേരിലാവും പുറത്തിറങ്ങുക. നേരത്തെ ജയലളിത ബയോപിക്കിനായി കങ്കണ റാവത്ത് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

തലൈവിയ്ക്കായി 24 കോടി രൂപയാണ്

തലൈവിയ്ക്കായി 24 കോടി രൂപയാണ് നടി വാങ്ങുന്നതെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിരുന്നില്ല. സിനിമയുടെ പ്രാരംഭ ഘട്ട ജോലികള്‍ പുരോഗമിക്കവേ ആയിരുന്നു നടിയുടെ പ്രതിഫല വിവരം പുറത്തുവന്നത്. വിബ്രി ആന്‍ഡ് കര്‍മ്മ മീഡിയയുടെ ബാനറില്‍ വിഷ്ണു വര്‍ധനൊപ്പം ഇന്‍ദുരി,ഷൈലേഷ് ആര്‍ സിംഗ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

വലിയ ക്യാന്‍വാസില്‍ തന്നെയായിരിക്കും

വലിയ ക്യാന്‍വാസില്‍ തന്നെയായിരിക്കും തലൈവി എന്ന ചിത്രം അണിയറ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുക. ജയലളിത ബയോപിക്കിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. തലൈവി എന്ന ചിത്രത്തിന് പുറമെ ജയലളിതയുടെ ജീവിത കഥ ആസ്പദമാക്കി മറ്റൊരു സിനിമ കൂടി വരുന്നുണ്ട്. ദ അയണ്‍ ലേഡി എന്ന് പേരിട്ട ചിത്രത്തില്‍ നിത്യ മേനോനാണ് ജയലളിതായി എത്തുന്നത്. സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റായ പ്രിയദര്‍ശിനിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X