»   »  വനിത ജീവനക്കാരിയെ താന്‍ ആക്രമിച്ചോ? സംവിധായകന്‍ വികാസ് ബാല്‍ പറയുന്നത് കേട്ടു നോക്ക്!!!

വനിത ജീവനക്കാരിയെ താന്‍ ആക്രമിച്ചോ? സംവിധായകന്‍ വികാസ് ബാല്‍ പറയുന്നത് കേട്ടു നോക്ക്!!!

Posted By:
Subscribe to Filmibeat Malayalam

സ്ത്രീകള്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങളുടെ എണ്ണം ദിവസങ്ങള്‍ കഴിയുന്നതിനനുസരിച്ച് വര്‍ദ്ധിച്ചു വരികയാണ്. കേരളത്തില്‍ പ്രമുഖ നടിക്ക നേരെ ആക്രമണം ഉണ്ടായത് നോക്കുമ്പോള്‍ ആരും തന്നെ സുരക്ഷിതരല്ലെന്ന് എല്ലാവര്‍ക്കുമറിയാം.

അതിനിടയില്‍ സിനിമ ലോകത്തെ പല അതിക്രമങ്ങളും പുറത്തു വന്നിരുന്നു. അത്തരത്തില്‍ ബോളിവുഡ് സംവിധായകന്‍ വികാസ് ബാല്‍ വനിത ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിരിന്നു. സംഭവത്തെക്കുറിച്ച് സംസാരിച്ച് നടി കങ്കണ റാണൗത് രംഗത്തെത്തിയിരിക്കുകയാണ്.

പുരസ്‌കാരം നേടിയ ചിത്രത്തില്‍

വികാസ് ബാല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ക്യൂന്‍'. ചിത്രത്തിന് നാഷണല്‍ അവാര്‍ഡ് നേടിയിരുന്നു. സിനിമയില്‍ കങ്കണ അഭിനയിച്ച സിനിമയാണ്. ചിത്രത്തിന്റെ സംവിധായകന്‍ വികാസിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ.

കങ്കണയുടെ പ്രതികരണം

ഒരാള്‍ക്ക് നേരെ കുറ്റം ആരോപിക്കുമ്പോള്‍ ശരിയാണോ തെറ്റാണോ എന്ന് ആരും ചിന്തിക്കാറില്ല. നമ്മള്‍ സംസാരിക്കുന്നത് ഒരു ബ്രാന്‍ഡിനെ പറ്റിയാണ്. എന്നാല്‍ തീവ്രമായ ആ വിഷയത്തെക്കുറിച്ച് എന്താണ് നാം സംസാരിക്കാറുള്ളത്. ഇത്തരം സഹാചര്യങ്ങളില്‍ എല്ലാവരും ദൈര്യം സംഭരിക്കാന്‍ ശ്രമിക്കും. പൊതുവേ പറയുകയാണെങ്കില്‍ അവരുടെ കുടുംബവും സഹപ്രവര്‍ത്തകരുമെല്ലാം അതിനെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കണമെന്നും അവരെ ഒരിക്കലും അപമാനിക്കരുതെന്നും കങ്കണ പറയുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ചിലപ്പോള്‍ മറ്റൊരു കഥ പറയാനുണ്ടാവുമെന്നും താരം പറയുന്നു.

ഒന്നര വര്‍ഷം മുമ്പ് നടന്ന സംഭവം

ഒന്നര വര്‍ഷം മുമ്പാണ് ഫാന്റം എന്ന സിനിമ നിര്‍മ്മാണ കമ്പനിയിലെ ജോലിക്കാരിയെ വികാസ് ബാല്‍ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നാളുകള്‍ക്ക് ശേഷമാണ് അവര്‍ അതിനെക്കുറിച്ച് പുറത്ത് സംസാരിക്കാന്‍ തയ്യാറായത്.

ആരോപണങ്ങളെല്ലാം നിഷേധിച്ച് വികാസ്

തനിക്ക് നേരെയുണ്ടായ ആരോപണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് വികാസ് ബാല്‍. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. കമ്പനി ഇപ്പോഴും നടക്കുന്നുണ്ടെന്നും അവിടെ അത്തരത്തില്‍ യാതൊരു പരാതികളുമില്ലെന്നും വികാസ് പറയുന്നു. മാത്രമല്ല ആ ത്രീ അവിടുത്തെ ജോലിക്കാരി അല്ലെന്നുമാണ് വികാസ് പറയുന്നത്.

ആ സ്ത്രീയും ഞാനും സുഹൃത്തുക്കളായിരുന്നു

ഞാനും ആ സ്ത്രീയും നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒന്നിച്ച് നിര്‍മാണ ജോലികളെല്ലാം ഒന്നിച്ച് ചെയ്തിരുന്നതായും അവര്‍ എന്റെ മുന്നിലിരിന്നു സംസാരിക്കുമ്പോള്‍ അങ്ങനെയാണ് ചിന്തിച്ചിരുന്നതെന്ന് താനറിഞ്ഞിരുന്നില്ല.

എന്റെ അടുത്ത് അവര്‍ സുരക്ഷിതയല്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല

ഞാന്‍ അവരോട് അതിര്‍വരമ്പുകള്‍ ലംഘിച്ചിട്ടുണ്ടോന്ന് തനിക്ക് അവരോട് ചോദിക്കണമെന്നും എന്റെ ഭാഗത്ത് നിന്ന് അവരെ വിഷമിപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കാന്‍ തയ്യാറാണെന്നും വികാസ് പറയുന്നു.

കുറെ കാലമായി തനിക്ക് അവരെ അറിയാം

തനിക്ക് കുറെ കാലമായിട്ട് ഇവരെ അറിയാമെന്നും അതിനിടയില്‍ എന്റെ അടുത്ത് നിന്ന് അസുഖകരമായി തോന്നിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നില്ലെന്നും വികാസ് അഭിപ്രായപ്പെട്ടു.

English summary
Kangana Ranaut who worked with Vikas Bahl for Queen recently broke her silence on the sexual harassment case charged against the director.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam