ആ ചുംബനം പാളിപ്പോയി! ആദ്യമായി ക്രഷ് തോന്നിയത് അധ്യാപകനോട്, ഒബ്‌സസീവായ പ്രണയത്തെ കുറിച്ച് നടി

നിലപാടുകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയെടുത്ത താരമാണ് നടി കങ്കാണ റാവത്ത്. മുഖം നോക്കാതെ നിലപാടുകൾ തുറന്നു പറഞ്ഞ് പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിത ലൈംഗികതയെ കുറിച്ച താരം പറഞ്ഞ വാക്കുകൾ പ്രേക്ഷക ശ്രദ്ധനേടുകയാണ്. ഇന്ത്യ ടൂഡെ കോക്ലേവിലൂടൊയായിരുന്നു താരം ഇക്കാര‌്യം വെളിപ്പെടുത്തിയത്

ഒരു വ്യക്തിയ്ക്ക് തനിയ്ക്ക് ഇഷ്ടമുളള ആളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നും മാതപിതാക്കൾ ഇത്തരം കാര്യത്തിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും താരം പറയുന്നു. തന്റെ ലൈംഗിക ജീവിതത്തെ കുറിച്ച് മാതാപിതാക്കൾക്ക് അറിയാമെന്നും കങ്കണ പറയുന്നുണ്ട്. എന്നാൽ ലൈംഗികതായ്ക്ക് ഒരിക്കലും അടിമപ്പെട്ട് പോകരുതെന്നും താരം ഉപദേശിക്കുന്നുണ്ട്.

 മക്കളെ   പിന്തുണക്കണം

ലൈംഗികത എല്ലാവരുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങൾക്ക് വേണമെന്ന് തോന്നുമ്പോൾ അത് ചെയ്യാം. എന്നാൽ ഒരിക്കലും ലൈംഗികതയ്ക്ക് അടിമപ്പെടരുതെന്നും താരം പറയുന്നു. കൂടാതെ കുട്ടികൾക്ക് ലൈംഗിക ബന്ധമുണ്ടെന്ന്റിഞ്ഞാൽ മാതാപിതാക്കൾ സന്തോഷിക്കുകയാണ് വേണ്ടത്. അവർ അത് ഉത്തരവാദിത്വത്തോടെ ഏർപ്പെടാൻ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്‌- കങ്കണ പറഞ്ഞു.

 ആദ്യ  ക്രഷ്

തന്റെ ആദ്യ പ്രണയത്തെ കുറിച്ചും കങ്കണ വെളിപ്പെടുത്തിയിരുന്നു. താൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ പ്രണയം ഉണ്ടാകുന്നത്. ആദ്യമായി ക്രഷ് തോന്നിയത് തന്റെ അധ്യാപകനോട് ആയിരുന്നു. അന്ന് ക്ലാസെടുക്കാൻ വന്ന അധ്യാപകനായിരുന്നു അദ്ദേഹം.
ഭൂരിഭാഗം ആളുകളുടേയും ആദ്യ ക്രഷ് അധ്യാപകനായിരിക്കും.

 ആദ്യ  ചുംബനം

എല്ലാവരും എന്നും ഓർമിച്ചിരിക്കുന്ന ഒന്നാണ് ആദ്യ ചുംബനം. എന്നാൽ തന്റെ കാര്യത്തിൽ അത് ഫ്ലോപ്പായിരുന്നു എന്ന് താരം പറഞ്ഞു. ചുംബിക്കാൻ പോലും തനിയ്ക്ക് അറിയില്ലായിരുന്നു. ചുംബനം മാന്ത്രികമായ ഒന്നാണെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ എന്റേത് ഏറ്റവും അനമ്പായതായിരുന്നു.

 ഫ്ലോപ്പായ പ്രണയം

പരിപാടിയിൽ തന്റെ മറ്റ് പ്രണയത്തെ കുറിച്ചും താരം സംസാരിച്ചിരുന്നു,യ 18ാം വയസ്സിൽ ഛണ്ഡിഗഡിൽ ആയിരിക്കുമ്പോൾ കൂട്ടുകാരിയ്ക്കൊപ്പം അവളുടെ കാമുകനെ കാണാൻ പോയിരുന്നു. ഒരു പഞ്ചാബിക്കാരൻ സിങ്ങായിരുന്നു അവളുടെ കാമുകൻ. അയാളുമായി പ്രണയത്തിലായെങ്കിലും തുടങ്ങിയ വേഗതയിൽ തന്നെ നിൽക്കുകയും ചെയ്തു- കങ്കണ പറഞ്ഞു.

 പ്രണയത്തിൽ ഒബ്സസീവ്

താൻ വളരെ ഒബ്സസീവായ വ്യക്തിയാണ് താൻ. പ്രണയിക്കുമ്പോൾ വളരെ ഒബ്സസീവായ കാമുകിയായി മാറുപ്പോകാറുണ്ടെന്നും കങ്കണ പറഞ്ഞു. പ്രണയിക്കുമ്പോൾ ആയാളെ കുറിച്ചു മാത്രമാണ് താൻ ചിന്തിക്കാറുള്ളതെന്നും താര പറഞ്ഞു. മണികർണ്ണികയ്ക്ക് ശേഷം ജഡ്ജ്മെന്റൽ ഹെ ക്യാ ആണ് കങ്കണയുടെ പുറത്തു വന്നചിത്രം. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X