'മണികര്‍ണിക' തന്നെ കുടുതല്‍ കരുത്തയായ വ്യക്തിയാക്കി മാറ്റി! തുറന്നുപറഞ്ഞ് കങ്കണ റാവത്ത്

By Midhun Raj

ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ നടിയാണ് കങ്കണ റാവത്ത്. അനുരാഗ് ബസുവിന്റെ ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടി തുടര്‍ന്നും മികച്ച വേഷങ്ങള്‍ ബോളിവുഡില്‍ അവതരിപ്പിച്ചു. ബോളിവുഡില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ പരിവേഷമുളള ഒരു താരം കൂടിയാണ് കങ്കണ. നടിയുടെതായി പുറത്തിറങ്ങിയ ക്വീന്‍ പോലുളള സിനിമകള്‍ വലിയ രീതിയില്‍ പ്രേക്ഷക പ്രശംസകള്‍ നേടിയെടുത്തൊരു ചിത്രമായിരുന്നു.

ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം തന്നെ അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങളും കങ്കണ ബോളിവുഡില്‍ കൂടുതലായി ചെയ്തു. മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങിയ സിനിമയില്‍ കങ്കണയുടെ പ്രകടനം കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മണികര്‍ണിക ചിത്രം തന്നെ കൂടുതല്‍ കരുത്തയായ വ്യക്തിയാക്കി മാറ്റിയെന്ന് കങ്കണ തുറന്നുപറഞ്ഞിരുന്നു.

മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി

മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി

ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ക്രിഷും കങ്കണ റാവത്തും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ചരിത്ര വനിതയായി കങ്കണ എത്തുന്ന ചിത്രത്തിനായി വളരെയധികം ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍

ചിത്രത്തിന്റെ ട്രെയിലര്‍

ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. മണികര്‍ണികയുടെ ട്രെയിലറിന് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ബാഹുബലി സീരിസിനു വേണ്ടി തിരക്കഥയൊരുക്കിയ കെ വി വിജയേന്ദ്ര പ്രസാദാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. കങ്കണയ്‌ക്കൊപ്പം അതുല്‍ കുല്‍ക്കര്‍ണി,ജിഷു സെന്‍ഗുപ്ത തുടങ്ങിയവരും മണികര്‍ണികയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

കങ്കണ പറഞ്ഞത്

കങ്കണ പറഞ്ഞത്

മണികര്‍ണിക എന്ന ചിത്രം തന്നെ കൂടുതല്‍ കരുത്തയായ വ്യക്തിയാക്കി മാറ്റിയെന്ന് കങ്കണ റാവത്ത് പറയുന്നു. ആക്ഷനും മറ്റും ഏറെ പ്രാധാന്യമുളള ചിത്രം തനിക്ക് എറെ രസകരമായ അനുഭവങ്ങള്‍ സമ്മാനിച്ചിരുന്നുവെന്ന് കങ്കണ പറഞ്ഞു. സിനിമയ്ക്കു വേണ്ടി വാള്‍ പയ്യറ്റും കുതിര സവാരിയുമെല്ലാം പഠിച്ചു. അതെല്ലാം തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകത്തിലേക്കാണ് എന്നെ കൂട്ടികൊണ്ടുപോയത്. ഷോട്ടുകള്‍ കഴിയുമ്പോള്‍ ഒരു നടിയെന്ന നിലയില്‍ സെറ്റുകളില്‍ അല്പം വിശ്രമിക്കാന്‍ കഴിയും. പക്ഷേ സംവിധായകനാകുമ്പോള്‍ അതല്ല. ഉത്തരവാദിത്വങ്ങളും മേക്കപ്പ് പോലുളള കാര്യങ്ങളും എനിക്ക് ശ്രദ്ധിക്കേണ്ടിയിരുന്നു.

പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് വേണ്ടി

പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് വേണ്ടി

പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് വേണ്ടിയാണ് ഞാന്‍ കൂടുതല്‍ സമയം ചെലവഴിച്ചത്. ഷൂട്ടിംഗ് അത്ര ബുദ്ധിമുട്ടിയേറിയത് ആയിരുന്നില്ല. എന്നാല്‍ പ്രീപ്പറേഷന്‍ വര്‍ക്കുകള്‍ ആയാസകരമായിരുന്നു. ഈ ചിത്രം എന്നെ കൂടുതല്‍ കരുത്തയായ വ്യക്തിയാക്കി. ഒരു വ്യക്തിയെന്ന നിലയില്‍ അതെന്നെ ആന്തരികമായും വളര്‍ത്തിയിട്ടുണ്ട്. അഭിമുഖത്തില്‍ കങ്കണ റാവത്ത് വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X