എന്നെ ഉപദ്രവിച്ച കഴുകന്മാരെ ചോദ്യം ചെയ്യാനുളള സമയമാണിത്! സംവിധായകന്‍ കൃഷിനെതിരെ തുറന്നടിച്ച് കങ്കണ

By Midhun Raj

കങ്കണ റാവത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി. കങ്കണ തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലായിരുന്നു നടി എത്തിയിരുന്നത്. ജനുവരി 25ന് റിലീസ് ചെയ്ത സിനിമയ്ക്ക് മോശമില്ലാത്ത പ്രതികരണങ്ങള്‍ തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നു. കങ്കണയ്‌ക്കൊപ്പം തെലുങ്ക് സംവിധായകന്‍ ക്രിഷും മണികര്‍ണികയുടെ സംവിധാനത്തില്‍ പങ്കാളിയായിരുന്നു.

എന്നാല്‍ എന്‍ടിആര്‍ ജീവചരിത്ര സിനിമയുടെ സമയത്ത് കൃഷ് ചിത്രത്തില്‍നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്ന് കങ്കണ തന്നെ സിനിമ ഏറ്റെടുത്ത് ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു. എന്‍ടിആര്‍ എന്ന സിനിമയുടെ രണ്ട് ഭാഗങ്ങളും പരാജയപ്പെട്ടതോടെ കൃഷിനെ പരിഹസിച്ച് കങ്കണ റാവത്ത് രംഗത്തെത്തിയിരുന്നു. പാതിവഴിയില്‍ മണികര്‍ണിക ഉപേക്ഷിച്ചു പോയതിന്റെ ദേഷ്യം കൂടിയായിരുന്നു നടി സംവിധായകനെതിരെ പ്രകടിപ്പിച്ചത്.

മണികര്‍ണിക എന്ന ചിത്രം

മണികര്‍ണിക എന്ന ചിത്രം

മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി തുടങ്ങിയ സമയത്ത് കങ്കണ അഭിനയത്തില്‍ ശ്രദ്ധിച്ചപ്പോള്‍ കൃഷായിരുന്നു സംവിധാനം ഏറ്റെടുത്തത്. ബിഗ് ബഡ്ജറ്റിലൊരുക്കിയ സിനിമ ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദിന്റെ സ്‌ക്രിപ്റ്റില്‍ ഒരുങ്ങി. ബ്രഹ്മാണ്ഡ സെറ്റില്‍ ഒരുക്കിയ സിനിമ വലിയ തയ്യാറെടുപ്പുകള്‍ നടത്തിയായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാല്‍ ചിത്രം പകുതിയായ സമയത്ത് സംവിധായകന്‍ കൃഷ് സിനിമയില്‍നിന്നും പിന്മാറുകയായിരുന്നു.

കൃഷിന്റെ പിന്മാറ്റ ശേഷം

കൃഷിന്റെ പിന്മാറ്റ ശേഷം

എന്‍ടിആറിന്റെ ചിത്രീകരണ തിരക്കുകള്‍ കാരണമായിരുന്നു സംവിധായകന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. കൃഷിന്റെ പിന്മാറ്റ ശേഷം അഭിനയത്തിനു പുറമെ സിനിമയുടെ സംവിധാനവും കങ്കണ ഏറ്റെടുക്കുകയായിരുന്നു. സംവിധായകന്‍ പിന്മാറിയെങ്കിലും മികച്ച രീതിയില്‍ തന്നെ മണികര്‍ണിക പൂര്‍ത്തീകരിക്കാന്‍ കങ്കണയ്ക്ക് സാധിച്ചു. സിനിമ വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ നേടുകയും വിജയമാകുകയും ചെയ്തിരുന്നു.

എന്‍ടിആര്‍ ബയോപിക്കിന്റെ പരാജയം

എന്‍ടിആര്‍ ബയോപിക്കിന്റെ പരാജയം

ഈ സമയമാണ് സിനിമയുടെ ടൈറ്റിലില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയില്ലെന്ന് പറഞ്ഞ് കൃഷ് രംഗത്തെത്തിയിരുന്നത്. ഇത് വലിയ വിവാദമാകുകയും ചെയ്തു. കൃഷ് സംവിധാനം ചെയ്ത എന്‍ടിആറിന്റെ ബയോപിക്ക് പ്രതീക്ഷിച്ച വിജയം നേടാതെ തിയ്യേറ്റുകളില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാനാകാതെ സിനിമ പരാജയപ്പെടുകയാണ് ഉണ്ടായത്. 140 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും ബോക്‌സ് ഓഫീസില്‍ വീണുപോകുകയായിരുന്നു.

കൃഷിനെ പരിഹസിച്ച് കങ്കണ

കൃഷിനെ പരിഹസിച്ച് കങ്കണ

ഈ സമയത്താണ് കൃഷിനെ പരിഹസിച്ചുകൊണ്ട് കങ്കണ റാവത്ത് രംഗത്തെത്തിയിരുന്നത്. തന്റെ ചോരയ്ക്കായി കാത്തിരുന്ന കഴുകന്മാരോട് തനിക്ക് ചോദ്യങ്ങള്‍ ചോദിക്കാനുളള സമയമാണിത് എന്നായിരുന്നു നടിയുടെ പ്രതികരണം.എന്‍ടിആറിന്റെ പരാജയത്തെക്കുറിച്ച് ഞാനും അറിഞ്ഞു. ഒരു അഭിനേതാവിന്റെ കരിയറിലെ കറുത്ത ഏടാണ് ഇത്. കൃഷിനെ വിശ്വസിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്ത ബാലകൃ്ഷണ സാറിന്റെ മനസിനൊപ്പമാണ് ഞാന്‍.കങ്കണ പറയുന്ന

കഴുകന്മാരെ ചോദ്യം ചെയ്യാനുളള സമയമാണ്

കഴുകന്മാരെ ചോദ്യം ചെയ്യാനുളള സമയമാണ്

പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ രക്തത്തിനായി കാത്തിരുന്ന, പ്രേക്ഷക പ്രശംസ നേടുകയും വിജയമാകുകയും ചെയ്ത മണികര്‍ണികയെ പ്രശ്‌നങ്ങളുടെ നടുവില്‍ വെച്ച് എറ്റെടുത്തതിന് എന്നെ ഉപദ്രവിച്ച കഴുകന്മാരെ ചോദ്യം ചെയ്യാനുളള സമയമാണ്. എറ്റവും ലജ്ജാവഹമായ ഒരു കാര്യം എന്താണെന്നു വെച്ചാല്‍ കൃഷും അയാള്‍ പണം നല്‍കിയ മാധ്യമങ്ങളും കൂടി സിനിമയ്‌ക്കെതിരെ വിധ്വേഷകരമായ ക്യാമ്പയിനുകള്‍ നടത്തി എന്നതാണ്.

അവരെ ഓര്‍ത്ത് ലജ്ജിക്കുന്നു

അവരെ ഓര്‍ത്ത് ലജ്ജിക്കുന്നു

ഞാന്‍ ഇപ്പോള്‍ അവരെ ഓര്‍ത്ത് ലജ്ജിക്കുന്നു. നമ്മൂടെ സ്വാതന്ത്ര്യ സമര സേനാനികള്‍ ഇതുപോലെയുളള നന്ദിയില്ലാത്ത വിഡ്ഡികള്‍ക്കായാണ് അവരുടെ രക്തം നല്‍കിയത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ റാവത്ത് സംവിധായകന്‍ കൃഷിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X