മണികര്‍ണികയെ ഇനിയും ദ്രോഹിച്ചാല്‍ കര്‍ണിസേനയെ വെറുതെവിടില്ല! തുറന്നടിച്ച് കങ്കണ റാവത്ത്
കങ്കണ റാവത്ത് മുഖ്യ വേഷത്തില്‍ എത്തുന്ന മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി റാണി റിലീസിങ്ങിനൊരുങ്ങുകയാണ്. റാണി ലക്ഷ്മി ഭായിയുടെ കരുത്തും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുളള പോരാട്ടവും ആണ് സിനിമയില്‍ പറയുന്നത്. കങ്കണ ഝാന്‍സി റാണിയായി എത്തുന്ന ചിത്രം ജനുവരി 25നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
അതേസമയം ചിത്രത്തിനെതിരെ കര്‍ണിസേന വിഭാഗം ഭീഷണിയുമായി എത്തിയത് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഝാന്‍സി റാണിയെ ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് ആരോപിച്ചാണ് കര്‍ണിസേന നേരത്തെ രംഗത്തെത്തിയിരുന്നത്.

സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിനെതിരെയും ഇത്തരത്തില്‍ കര്‍ണിസേന ഭീഷണിയുമായി എത്തിയിരുന്നു. അതേസമയം മണികര്‍ണികയെ ഇനിയും ദ്രോഹിച്ചാല്‍ വെറുതെ വിടില്ലെന്ന് കങ്കണ റാവത്ത് തുറന്നടിച്ചിരിക്കുകയാണ്. നാല് ചരിത്രകാരന്മാര്‍ സിനിമ കണ്ട് വിലയിരുത്തിയ ശേഷം സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രമാണിതെന്ന് കങ്കണ പറയുന്നു.
കര്‍ണിസേനയെ വിവരമെല്ലാം അറിയിച്ചതുമാണ്. ഇനിയും ഉപദ്രവം അവസാനിപ്പിച്ചില്ലെങ്കില്‍ അറിഞ്ഞോളൂ ഞാനും രജപുത് ആണ്. ഓരോരുത്തരെയും ഞാന്‍ നശിപ്പിച്ചുകളയും. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേ കങ്കണ റാവത്ത് പറഞ്ഞു.


Click it and Unblock the Notifications











