ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനോട് താത്പര്യമാണെന്ന് കങ്കണ

By Anwar Sadath

മുംബൈ: ബോളിവുഡില്‍ ഇപ്പോള്‍ കങ്കണയാണ് താരം. ക്യൂന്‍ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ദേശീയ അവാര്‍ഡ് തേടിയെത്തിയതോടെ നടിയുടെ ഭാഗ്യവും തെളിഞ്ഞിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രം 100 കോടി രൂപ കലക്ഷനും നേടി മുന്നേറ്റം തുടരുന്നതിനിടയില്‍ മറ്റൊരു ചിത്രമായ 'കട്ടി ബട്ടി' റിലീസിന് ഒരുങ്ങു നില്‍ക്കുകയാണ്.

പുതിയ ചിത്രത്തില്‍ ഇമ്രാന്‍ ഖാന്‍ ആണ് കങ്കണയുടെ നായകന്‍. സിനിമയില്‍ പറയുന്ന ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനോട് തനിക്ക് താത്പര്യമുണ്ടെന്ന് കങ്കണ മാധ്യമപ്രവര്‍കരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കട്ടി ബട്ടിയുടെ ട്രെയിലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

kangana-ranaut

ഒരാളുമായി ഇഷ്ടത്തിലാകുകയും, എന്നാല്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നല്ലൊരു പോംവഴിയാണ്. ഇത്തരം ടൈംപാസ് പ്രണയത്തോട് തനിക്കൊട്ടും അനിഷ്ടമില്ലെന്ന് കങ്കണ വ്യക്തമാക്കി. പ്രണയം എത്രമാത്രം നമുക്ക് ഫീല്‍ ചെയ്യുന്നുണ്ടെന്നതിനനുസരിച്ച് ഇക്കാര്യത്തില്‍ ഓരോരുത്തര്‍ക്കും തീരുമാനമെടുക്കാമെന്നും കങ്കണ പറയുന്നു.

നിഖില്‍ അദ്വാനിയുടെ കട്ടി ബട്ടി ഒരു പ്രണയചിത്രമാണ്. എന്നാല്‍ ഒരു പ്രണയചിത്രത്തിന്റെ അവസാനമല്ല ചിത്രത്തിലുള്ളത്. ആരും പ്രതീക്ഷിക്കാത്ത പല അനുഭവങ്ങളും സിനിമ തരുമെന്ന് ഉറപ്പാണ്. തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുന്നതിനേക്കാള്‍ നല്ലത് സിനിമകണ്ട് വിലയിരുത്തുന്നതായിരിക്കുമെന്നും കങ്കണ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X