»   »  ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ ഷാരുഖിന് മറുപടി കൊടുത്ത് കങ്കണയുടെ പകരം വീട്ടല്‍ !

ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ ഷാരുഖിന് മറുപടി കൊടുത്ത് കങ്കണയുടെ പകരം വീട്ടല്‍ !

Posted By: Ambili
Subscribe to Filmibeat Malayalam

ഷാരുഖ് ഖാനും കങ്കണയുമായുള്ള മത്സരം തുടരുകയാണ്. അടുത്തിടെ കങ്കണയുമായി അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഷാരുഖ് സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തില്‍ നിന്ന് ഒഴിവായിരുന്നു.

തുടര്‍ന്ന് കങ്കണയും ഇപ്പോള്‍ പകരം വീട്ടിയിരിക്കുകയാണ്. ആനന്ദ് എല്‍ റായിയുടെ ചിത്രത്തില്‍ ഷാരുഖ് ഉള്ളതുകൊണ്ട് കങ്കണ ചിത്രം വേണ്ടെന്നു വെച്ചു. വാര്‍ത്ത ഡെക്കാന്‍ ക്രോണിക്കലാണ് റിപ്പോര്‍ട്ട് ചെയ്തത്.

കങ്കണ ചിത്രം ഒഴിവാക്കാന്‍ കാരണം

ആനന്ദ് എല്‍ റായിയുടെ 'ബ്ലൂ ഐയ്ഡ് ഗേള്‍' എന്ന ചിത്രത്തിലെ പ്രധാന റോള്‍ ചെയ്യുന്നത് കങ്കണയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ കങ്കണക്കൊപ്പം ഷാരുഖ് ഉണ്ടെന്നറിഞ്ഞതോടെ താരം ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

ഷാരുഖിനോട് പകരം വീട്ടിയതാണോ ?

ഷാരുഖിനോട് കങ്കണ ശരിക്കും പകരം വീട്ടുകയായിരുന്നു. സ്ഞ്ജയുടെ ചിത്രം ഒഴിവാക്കിയപ്പോള്‍ ഷാരുഖ് പറഞ്ഞതു പോലെ തന്നെയാണ് ആനന്ദിന്റെ ചിത്രം ഒഴിവാക്കിയപ്പോള്‍ കങ്കണ പറഞ്ഞതും. താങ്ങളുടെ കൂടെ അടുത്ത ചിത്രത്തില്‍ താന്‍ ഉണ്ടാവുമെന്നാണ് കങ്കണ സംവിധായകനോട് പറഞ്ഞത്. ഇതേ രീതിയിലായിരുന്നു ചിത്രം ഒഴിവാക്കിയപ്പോള്‍ ഷാരുഖ് സഞ്ജയിനോടും പറഞ്ഞിരുന്നത്.

ബോളിവുഡിലെ ഖാന്‍മാരുടെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമില്ല

തനിക്ക് ഖാന്‍മാരുടെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നാണ് കങ്കണ പറഞ്ഞത്. ഇതാണ് ഷാരുഖിനെ ചൊടിപ്പിക്കാന്‍ കാരണമായത്. തുടര്‍ന്ന് കങ്കണയുടെ കൂടെ തനിക്കും അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് ഷാരുഖും പറയുകയായിരുന്നു.

കങ്കണയെ സഞ്ജയും ഒഴിവാക്കി

തന്റെ സിനിമയില്‍ നിന്നും കങ്കണയെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയും ഒഴിവാക്കുകയായിരുന്നു. അതിനു പിന്നിലെ കാരണം കങ്കണയുടെ വാവിട്ട വാക്കുകള്‍ തന്നെയായിരുന്നെന്ന് സഞ്ജയ് വ്യക്തമാക്കിയിരുന്നു.

കരണ്‍ ജോഹറിന്റെ ചോദ്യം

കരണ്‍ ജോഹറിന്റെ ചോദ്യമാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. കരണിന്റെ പരിപാടിക്കിടെ കങ്കണയോട് ഏത് ഖാന്റെ കൂടെ അഭിനയിക്കണമെന്ന ചോദ്യത്തിനാണ് കങ്കണ മറുപടിയായി തനിക്ക് ഒരു ഖാന്റെ കൂടെയും അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞത്. ഈ ഉത്തരമാണ് തുടര്‍ന്ന് താരങ്ങളുടെ സിനിമ ഒഴിവാക്കല്‍ തലത്തിലേക്ക് ഉയര്‍ന്നത്.

English summary
Rumour has it that Kangana Ranaut said 'no' to working with Shahrukh Khan in Aanand L. Rai's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam