രൺബീർ കപൂർ വീട്ടിൽ എത്തി, അദ്ദേഹത്തിനോട് നോ പറഞ്ഞു, വെളിപ്പെടുത്തലുമായി കങ്കണ
കഠിന പ്രയ്തനത്തിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് കങ്കണ റാവത്ത് മികച്ച നടി എന്നതിലുപരി വിവാദ പരാമർശങ്ങളിലൂടെയാണ് താരം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡിൽ തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് മുഖം നോക്കാതെ തുറന്ന് അടിച്ചിരുന്നു. കൂടാതെ കങ്കണയുടെ പല വെളിപ്പെടിത്തലും ബോളിവുഡിൽ തീ പിടിച്ച ചർച്ചയായിരുന്നു.

സഞ്ജയ് ദത്തിന്റെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു സഞ്ജു. രൺബീർ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോളിവുഡിൽ സൂപ്പർ ഹിറ്റാായിരുന്നു. ചിത്രത്തിൽ നായികയായി ആദ്യം സമീപിച്ചത് കങ്കണയെ ആയിരുന്നത്രേ. ഇൻസ്റ്റഗ്രാമിലെ ടീം കങ്കണ റാവത്ത് എന്ന അക്കൗണ്ടിൽ പങ്കുവെച്ച് വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ രൺബീർ കപൂർ തന്റെ വീട്ടിൽ എത്തിയിരുന്നെന്നും നടി പറഞ്ഞു.
എന്നാൽ സഞ്ജുവിലെ കഥാപാത്രം തനിയ്ക്ക് അത്ര ഇഷ്ടമായിരുന്നില്ല. ചിത്രത്തിൽ എനിയ്ക്ക് ചെയ്യാനായി ഒന്നും തന്നെയുണ്ടായിരുന്നില്ല. അതുകൊണ്ട് രൺബീറിനോട് താൻ നോ പറയുകയായിരുന്നെന്നും കങ്കണ പറഞ്ഞു. നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ.. മറ്റ് ഏത് നടിയ്ക്കാണ് രൺബീറിനോട് നോ പറയാൻ സാധിക്കുക... കങ്കണ പറഞ്ഞു.
ഞാൻ ചെയ്ത സിനിമകൾ കാരണമല്ല, ചെയ്യാത്ത സിനിമകൾ കാരണമാണ് ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നത്. സുൽത്താനിലേയ്ക്കും തന്നെ വിളിച്ചിരുന്നു, ചിത്രത്തിലും നോ പറഞ്ഞതിനു പിന്നാലെ സംവിധായകൻ ആദിത്യ ചോപ്ര എന്ന വിളിച്ചിരുന്നു. ഇനി ഒരിക്കലും വർക്ക് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞതായി കങ്കണ പറഞ്ഞു. നടി മധുബാലയുടെ ബയോ പിക് അഭിനയിക്കാൻ താൽപര്യമുണ്ടെന്നും നടി വ്യക്തമാക്കി.
ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തെ കുറിച്ചും കങ്കണ വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. വീട് വിട്ട് ഇറങ്ങിയും മയക്കു മരുന്നിന് അടിമയായതിനെ കുറിച്ചും കങ്കണ തുറന്നു പറഞ്ഞു. എന്നാൽ ആത്മീയതയിലേയ്ക്ക് നീങ്ങിയതോടെ തന്റെ ജീവിതം മാറുകയായിരുന്നെന്നും താരം പറഞ്ഞു. സുഹൃത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് യോഗ ചെയ്യാൻ തുടങ്ങിയത്. എന്നാൽ കണ്ണ് നിറഞ്ഞ് ഒഴികുന്നതുകൊണ്ട് കണ്ണുകൾ അടക്കുവാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് സ്വാമി വിവേകാനന്ദനെ ഗുരുവായി കാണുകയും അദ്ദേഹത്തിന്റെ സഹായത്തോടെ പുതിയ ജീവിതം ആരംഭിക്കുകയായിരുന്നെന്നും കങ്കണ പറയുന്നു.


Click it and Unblock the Notifications











