»   » എന്നെ അവര്‍ ലൈംഗികമായി പീഡിപ്പിച്ചു! കങ്കണയോട് മിണ്ടാതിരിക്കാന്‍ പ്രമുഖ നടിയുടെ ഉപദേശം, കാരണം ഇതാണ്!

എന്നെ അവര്‍ ലൈംഗികമായി പീഡിപ്പിച്ചു! കങ്കണയോട് മിണ്ടാതിരിക്കാന്‍ പ്രമുഖ നടിയുടെ ഉപദേശം, കാരണം ഇതാണ്!

Posted By: Teresa John
Subscribe to Filmibeat Malayalam

വിവാദ വെളിപ്പെടുത്തലുമായി കങ്കണ റാണവത് വാര്‍ത്തകളില്‍ നിറായന്‍ തുടങ്ങിയിട്ട് ഒരുപാട് ദിവസങ്ങളായി. താന്‍ സിനിമയിലെത്തിയ ആദ്യ നാളുകളില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ കുറിച്ചായിരുന്നു കങ്കണ ഒരു ചാനല്‍ പരിപാടിയില്‍ പരസ്യമാക്കിയത്. രണ്ട് പ്രമുഖ നടന്മാരുടെ പേര് ഉള്‍പ്പെടയായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍.

ആരോ പറഞ്ഞ് എഴുതിയ കഥ തന്നെ! ദിലീപിന്റെ ജീവിതവുമായി രാമലീലയ്ക്കുള്ള ബന്ധം ഇതാണെന്ന് തിരക്കഥാകൃത്ത്!!

എന്നാല്‍ അതിനിടെ നടി പ്രിയങ്ക ചോപ്രയുടെ കസിന്‍ സഹോദരിയായ മീര ചോപ്ര കങ്കണയോട് മിണ്ടാതിരിക്ക് എന്ന് പറഞ്ഞ് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു മീര ചോപ്ര കങ്കണക്കെതിരെ സംസാരിച്ചിരുന്നത്.

കങ്കണയുടെ വെളിപ്പെടുത്തല്‍

സഹതാരങ്ങള്‍ക്കൊപ്പം കിടക്ക പങ്കിട്ടാലെ സിനിമയില്‍ നില്‍ക്കാന്‍ കഴിയുകയുള്ളു. മാത്രമല്ല താന്‍ സിനിമയിലെത്തിയപ്പോള്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ടതിനെ കുറിച്ച് പറയുന്നതിനിടെ തന്നെ പീഡിപ്പിച്ചത് സഹതാരമല്ലെന്നും അത് തന്റെ അച്ഛനെക്കാള്‍ പ്രായമുള്ള ആളാണെന്നുമായിരുന്നു കങ്കണ പറഞ്ഞിരുന്നത്.

ആരാണ് അത്

തന്നെ പീഡിപ്പിച്ചിരുന്ന ആളുടെ പേരും നടി പറഞ്ഞിരുന്നു. ബോളിവുഡിലെ പ്രമുഖ നടനും നിര്‍മാതാവും ഗായകനുമായി അറിയപ്പെടുന്ന ആദിത്യ പഞ്ചോളിയാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു കങ്കണ പറഞ്ഞത്.

കങ്കണ മിണ്ടാതിരിക്കു...

നടി മീര ചോപ്ര കങ്കണയോട് ഒന്ന് മിണ്ടാതിരിക്കാമോ എന്ന് ചോദിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് കങ്കണക്കെതിരെ തുറന്ന യുദ്ധവുമായി മീര എത്തിയത്.

കങ്കണയെ ആരാധിക്കുന്നു


കങ്കണയുടെ ആരാധികമാരില്‍ ഒരാളാണ് മീര ചോപ്ര. എന്നാല്‍ കങ്കണയുടെ പ്രകേപരമായ ഇത്തരം പ്രസ്തവാനകള്‍ ദയവ് ചെയ്ത് നിര്‍ത്തണമെന്നാണ് മീരയുടെ ആവശ്യം.

കരിയറില്‍ ശ്രദ്ധിക്കു


കങ്കണയോട് സ്വാകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ ഇങ്ങനെ വിളിച്ചു കൂവി നടക്കാതെ കരിയറിലും വരാനിരിക്കുന്ന സിനിമകളിലും ശ്രദ്ധിക്കു എന്ന് കൂടി മീര പറയുന്നുണ്ട്.

കങ്കണ എന്ത് പറയും?


മീരയുടെ ഈ ഉപദേശം ഇനി കങ്കണ ഏത് രീതിയില്‍ എടുക്കുമെന്നുള്ള കാര്യത്തില്‍ സംശയമാണ്. കാരണം കങ്കണയ്ക്ക് ഭ്രാന്താണെന്ന് പറഞ്ഞ് നടി ആരോപണമുന്നയിച്ച താരങ്ങളും രംഗത്തെത്തിയിരുന്നു.

ബോളിവുഡിനെ ഞെട്ടിച്ചു


ബോളിവുഡില്‍ വീണ്ടും പുകഞ്ഞ് മറിയുന്ന പ്രശ്‌നമായി രൂപപ്പെട്ടിരുന്നു. എന്നാല്‍ അതിന് മറുപടിയുമായി ആദിത്യ പഞ്ചോളി എത്തിയിരിക്കുകയാണ്. അവള്‍ക്ക് ഭ്രാന്താണെന്നാണ് താരം പറയുന്നത്. അതിനാല്‍ നമുക്ക് എന്ത് ചെയ്യാനാകും. അവളുടെ സംസാരം ശ്രദ്ധിച്ചോ എന്നും ഒരു ഭ്രാന്തിയെ പോലയൊണ് അവള്‍ സംസാരിക്കുന്നതെന്നുമാണ് ആദിത്യ പറഞ്ഞിരുന്നത്.

English summary
Priyanka Chopra's cousin Meera Chopra lashed out at Kangana Ranaut on Twitter.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam