»   » 'ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഞാന്‍ തന്നെയാണ്, എന്നോട് എല്ലാവര്‍ക്കും അസൂയ'

'ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഞാന്‍ തന്നെയാണ്, എന്നോട് എല്ലാവര്‍ക്കും അസൂയ'

Posted By:
Subscribe to Filmibeat Malayalam

പൊതുവെ താരങ്ങള്‍ അവര്‍ വാങ്ങിക്കുന്ന പ്രതിഫലം വെളിപ്പെടുത്താറില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവര്‍ക്കാണ് ഇന്റസ്ട്രിയില്‍ ഡിമാന്റുള്ളതെന്ന സത്യം പ്രേക്ഷകര്‍ക്കറിയാം. അത് മനസ്സിലാക്കി ബോളിവുഡ് താരം കങ്കണ, താനാണ് ബോളിവുഡില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയെന്ന് വെളിപെട്ടുത്തിയിരുന്നു.

എന്നാല്‍ അടുത്തിടെ ഒരു ഓണ്‍ലൈന്‍ മീഡിയ നടത്തിയ സര്‍വെയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന ബോളിവുഡ് താരം ദീപിക പദിക്കോണാണെന്ന് കണ്ടെത്തി. ഇത് കേട്ട് കങ്കണയ്ക്ക് ഹാലിളകി എന്നാണ് ബോളിവുഡില്‍ നിന്ന് കേള്‍ക്കുന്നത്.

താന്‍ തന്നെയാണ് ബോളിവുഡില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായികയെന്ന് പറഞ്ഞ് മീഡിയയ്‌ക്കെതിരെ കങ്കണ പൊട്ടിത്തെറിച്ചത്രെ. ഇപ്പോഴുള്ള എന്റെ വിജയത്തില്‍ഡ പലര്‍ക്കും അസൂയയുണ്ടെന്നും അതിനാലാണ് തനിക്കെതിരെ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്നുമാണ് ക്വീന്‍ നായിക പറയുന്നത്.

എന്റെ വിജയത്തില്‍ അസൂയയുള്ള ഒരുപാട് പേര്‍ എന്നെ വിമര്‍ശിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നുണ്ട്. അതേ സമയം എന്റെ കഴിവിനെ അംഗീകരിക്കുന്നവരുമുണ്ട്. അവരുടെ പ്രാര്‍ത്ഥനയും സ്‌നേഹവും എനിക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്- എന്നൊക്കെയാണ് കങ്കണ പറയുന്നത്. എന്നാല്‍ ദീപികയോട് കങ്കണയ്ക്ക് വെറുപ്പില്ല, നോക്കൂ...

'ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഞാന്‍ തന്നെയാണ്, എന്നോട് എല്ലാവര്‍ക്കും അസൂയ'

കങ്കണയെ അനുകരിച്ച് ദീപിക ക്വീന്‍ ആകുന്നതാണ് ഈ ഫോട്ടോയില്‍

'ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഞാന്‍ തന്നെയാണ്, എന്നോട് എല്ലാവര്‍ക്കും അസൂയ'

ഒരു പൊതുചടങ്ങില്‍ ദീപികയും കങ്കണയും ഒരുമിച്ചെത്തിയപ്പോള്‍. ഇരുവരും നല്ല സുഖത്തില്‍ തന്നെയാണ്

'ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഞാന്‍ തന്നെയാണ്, എന്നോട് എല്ലാവര്‍ക്കും അസൂയ'

മീഡിയകള്‍ പലതും പറഞ്ഞാലും ദീപിക പദുക്കോണിനോട് കങ്കണയ്ക്ക് ശത്രുതയൊന്നുമില്ല. തന്റെ ഒന്നാം സ്ഥാനം തട്ടിയെടുക്കരുതെന്ന് മാത്രം.

'ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഞാന്‍ തന്നെയാണ്, എന്നോട് എല്ലാവര്‍ക്കും അസൂയ'

ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണയ്ക്ക് ഭാഗ്യം തെളിഞ്ഞത്. ഈ ചിത്രത്തിന് ശേഷം കങ്കണയ്ക്ക് പ്രതിഫലം കൂടിയെന്നായിരുന്നു വാര്‍ത്തകള്‍.

'ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഞാന്‍ തന്നെയാണ്, എന്നോട് എല്ലാവര്‍ക്കും അസൂയ'

ക്വീന്‍ വിജയിച്ചതോടെ ബോളിവുഡിലെ അടുത്ത ക്വീന്‍ താന്‍ തന്നെയാണെന്ന് കങ്കണയും സ്വപ്‌നം കാണാന്‍ തുടങ്ങിയിരുന്നു

English summary
Kangana Ranaut, had recently announced all by herself that she's the highest paid actress in Bollywood. Her reports were quashed in the media as it was confirmed that Deepika Padukone is in fact the highest paid actress in Bollywood.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam