കങ്കണ സെയിഫിന്റെ നായികയാകുന്നു
കീഗോ ഹിഗാഷിനോയുടെ 'ദി ഡിവോഷന്‍ ഓഫ് സസ്‌പെക്ട് എക്‌സ്' എന്ന പ്രമുഖ ജാപ്പനീസ് നോവലിനെ ആസ്പദമാക്കി തയ്യാറാക്കുന്ന ചിത്രത്തിലാണ് കങ്കണറാണട്ട് സെയിഫ് അലി ഖാന്റെ നായികയാകുന്നത്.
താന്‍ വായിച്ചിട്ടുള്ള മികച്ച പുസ്തകങ്ങളിലും തിരക്കഥകളിലും ഒന്നാണ് 'ദി ഡിവോഷന്‍ ഓഫ് സസ്‌പെക്ട് എക്‌സ്' എന്നും സുജോയ്ക്കും ബാലാജിക്കും ഒപ്പം അഭിനയിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും കങ്കണ പത്രക്കുറിപ്പിലൂടെ പറഞ്ഞു.

ഇതൊരു റൊമാന്റിക് ത്രില്ലറായിരിക്കും. കഹാനി എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ സുജോയ് ഘോഷാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബാലാജി മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ അവകാശം വാങ്ങിയിരിക്കുന്നത് ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന ഏപ്രിലില്‍ ആരംഭിക്കാനാണ് സുജോയ് തീരുമാനിച്ചിരിക്കുന്നത്.
സമാധാനപരമായി ജീവിതം നയിക്കുന്ന ഒരു യുവതിയുടെ വേഷമാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ക്ക് ഉപദ്രവകാരിയായ മുന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തേണ്ടി വരുന്നു. തുടര്‍ന്ന് മൃതദേഹം ഒളിപ്പിക്കാനും കുറ്റം മൂടി വയ്ക്കാനും ഇവര്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സെയിഫ് അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications