»   » കങ്കണ ഗുജറാത്തി പെണ്‍ക്കുട്ടിയാണോ?

കങ്കണ ഗുജറാത്തി പെണ്‍ക്കുട്ടിയാണോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

ക്വീന്‍, തനു വെഡ്‌സ് മനു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോളിവുഡ് താരം കങ്കണ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ഹന്‍സല്‍ മെഹത സംവിധാനം ചെയ്യുന്ന സിമ്രാന്‍ എന്ന ചിത്രത്തിലാണ് കങ്കണ നായികയായി എത്തുന്നത്.

കങ്കണയുടെ മറ്റ് രണ്ട് സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഗുജറാത്തി ഭാഷ സംസാരിച്ചാണ് പുതിയ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ക്രിമിനലിന്റെ വേഷമാണ് കങ്കണ അവതരിപ്പിക്കുന്നത്.

kangana-ranaut

സംഭവ കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഒരു ഗുജറാത്തി പെണ്‍ക്കുട്ടി കാലിഫോര്‍ണിയയില്‍ എത്തുകെയും, പിന്നീട് ചെറുകിട ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതുമാണ് ചിത്രത്തിന്റെ ഇതി വൃത്തം. ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ യു എസില്‍ വെച്ച് ആരംഭിക്കും.

കേതന്‍ മെഹത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും കങ്കണയാണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ കങ്കണ ഒരു പോരാളിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷമാണ് നടക്കുക.

English summary
Kangana Ranaut, who was to work with Hansal Mehta in Sarabjit biopic, had opted out of the project after the directer was replaced by Mary Kom director, Omung Kumar. But the two are now teaming up for Hansal’s upcoming film Simran.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam