»   »  രംഗൂണ്‍ സിനിമയുടെ പ്രചരണത്തിനിടെ ദീപികയെ കണക്കിന് പരിഹസിച്ച് കങ്കണ

രംഗൂണ്‍ സിനിമയുടെ പ്രചരണത്തിനിടെ ദീപികയെ കണക്കിന് പരിഹസിച്ച് കങ്കണ

Posted By: Ambili
Subscribe to Filmibeat Malayalam

കങ്കണ റാണൗത് പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുമായി തിരക്കിലാണ്. എന്നാല്‍ ഷാഹിദ് കപൂറിനെയും ഹൃതിക് റോഷനെയും അപമാനിക്കാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ കൂടെ ദീപിക പദുക്കോണിനെയും കങ്കണ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പിങ്ക് വില്ലയുമായുള്ള അഭിമുഖത്തില്‍ കങ്കണ ഷാഹിദ് കപൂറിനെ പറ്റി സംസാരിക്കവെയാണ് ദീപികയെ പറ്റി അധിഷേപ്പിച്ചത്.

ഷാഹിദുമായുള്ള ഈ സീന്‍, നല്ലതായി തോന്നുന്നില്ലെന്ന് കങ്കണ

ഒരു സീന്‍ അഭിനയിക്കുകയാണെങ്കില്‍ അത് വളരെ ലളിതവും സമയം എടുത്തു ചെയ്യരുതെന്ന് കങ്കണ പറയുന്നു. നമ്മള്‍ സ്ത്രീകള്‍ എതെങ്കിലും സീനിനെ കുറിച്ചു ചോദ്യക്കുകയാണെങ്കില്‍ അത് മോശമായി കുശുകുശക്കല്‍ ആയിട്ടേ തോന്നു. ഉമ്മ വെച്ച സീന്‍ എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് നല്ലതായിരുന്നില്ല എന്നാണ് താരം പറഞ്ഞത്.

അഭിനയിത്രി ആയാതിനാല്‍ ചോദ്യങ്ങളെ അഭിമുഖികരിക്കുന്നു

ഞാന്‍ ഒരു അഭിനയിത്രി ആയാതിനാല്‍ ഇതു പോലത്തെ ചോദ്യങ്ങളെ അഭിമുഖികരിക്കുകയാണെന്ന് കങ്കണ പറയുന്നു. ആ ചളി സീന്‍ ചിത്രീകരിക്കുന്ന സമയത്ത് അവിടെ അമ്പതോളം പേര്‍ ഉണ്ടായിരുന്നു. മാത്രമല്ല എന്റെ സഹനടന് ജലദോഷവുമുണ്ടായിരുന്നു. അതുകൊണ്ട് അത് വളരെ സുഖപ്രദവുമായിരുന്നെന്ന് നടി പറയുന്നു.

മാധ്യമങ്ങള്‍ ഇത്തരം ചോദ്യം അവസാനിപ്പിക്കണം


ഞാന്‍ കാര്യങ്ങളെ അത്ര ഗൗരവമായി എടുക്കാറില്ല. എന്നാല്‍ മാധ്യമങ്ങള്‍ ഇത്തരത്തിലുളള ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലെന്നു മനസിലാക്കേണ്ടതുണ്ട്. ചിലര്‍ ചോദിക്കുന്നു ആരാണ് നന്നായി ചുംബിക്കാറുള്ളതെന്ന്. കുട്ടികള്‍ വരെയുള്ളവരാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും കങ്കണ പറയുന്നു.

എന്റെ ജോലി ഇതാണ്

ഇത് എന്റെ ജോലിയാണ്. പക്ഷെ ചിലര്‍ അതിനെ മോശമായി കണ്ടാണ് സംസാരിക്കുന്നത്. ഞാന്‍ എന്റെ ജോലിയെ പറ്റി ഒരിക്കലും അങ്ങനെ പറയില്ല. മാത്രമല്ല നമ്മള്‍ പറയുന്നത് ചിലപ്പോള്‍ വളച്ചൊടിക്കപ്പെടാം. ഇതേ അനുഭവം ദീപികക്കുമുണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു.

രംഗൂണിലെ കഥപാത്രത്തെക്കുറിച്ച്


ചിത്രത്തില്‍ താനൊരു സമ്മിശ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു സംഘട്ടനം നടത്തുന്ന സ്ത്രീയുടെ വേഷമാണെന്നും കങ്കണ പറയുന്നു്.

English summary
Kangana Ranaut took a dig at Deepika Padukone, Shahid Kapoor and Hrithik Roshan in a recent interview.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam