15 വയസില്‍ വീട്ടില്‍ നിന്നുമിറങ്ങി, പിന്നെ മയക്കുമരുന്നിന് അടിമയായി! പഴയ കാലം ഓര്‍ത്ത് നടി കങ്കണ

കൊറോണ വൈറസ് ലോകം മുഴുവന്‍ വലിയ വിപത്തായി മാറിയിരിക്കുകയാണ്. അതീവ ജാഗ്രതയിലാണ് രാജ്യം. ഇതിന് മുന്നോടിയായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വീടിനുള്ളില്‍ ഇരിക്കുന്നതിനിടെ തുറന്ന് പറച്ചിലുകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റാണവത്. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് സിനിമയിലെ തുടക്ക കാലത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

'ലോക്ഡൗണിലായതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്തത് പലര്‍ക്കും മാനസികമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമായിട്ടുണ്ടാകുമെന്ന് പറഞ്ഞ് കൊണ്ടാണ് കങ്കണ സംസാരിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത് മോശം സമയം അല്ലെന്നും അങ്ങനെ ഒരിക്കലും വിചാരിക്കരുത് എന്നുമാണ് താരം പറയുന്നത്. എനിക്ക് പതിനഞ്ചോ പതിനാറോ വയസുള്ളപ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങി പോരുന്നത്.

kangana-pics

എന്റെ കൈകള്‍ കൊണ്ട് ആകാശത്തെ നക്ഷത്രങ്ങളെ സ്വന്തമാക്കാം എന്നാണ് ആ സമയത്ത് ചിന്തിച്ചിരുന്നത്. വീട്ടില്‍ നിന്ന് ഇറങ്ങി വന്നതിന് ശേഷം ഞാന്‍ താരമായി. ഒന്നര രണ്ട് വര്‍ഷത്തിനുള്ളില്‍ മയക്കു മരുന്നിന് അടിമയായി. എന്റെ ജീവിതം മുഴുവന്‍ താറുമാറായി. പ്രത്യേക തരത്തിലുള്ള ആളുകള്‍ക്കൊപ്പമായിരുന്നു ഞാന്‍. മരണത്തിന് മാത്രമേ എന്നെ രക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളു.

കൗമാര കാലഘട്ടത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. തുടര്‍ന്ന് ആത്മീയതയിലേക്ക് നീങ്ങിയതോടെയാണ് തന്റെ ജീവിതം മാറിയത്. യോഗ ചെയ്യാന്‍ സുഹൃത്ത് തന്നോട് പറഞ്ഞു. എന്നാല്‍ ആദ്യം കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നതിനാല്‍ കണ്ണടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിന്നീട് താന്‍ സ്വാമി വിവേകാനന്ദനെ ഗുരുവാക്കുകയും അദ്ദേഹത്തിന്റെ സഹായത്തോടെ ജീവിതം മാറുകയായിരുന്നുവെന്നും കങ്കണ പറയുന്നു'.

kangana-pics

2006 ല്‍ ഗ്യാങ്സ്റ്റര്‍ എന്ന സിനിമയിലൂടെയാണ് കങ്കണ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ശേഷം നായികയായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. അഭിനയത്തിനൊപ്പം നിര്‍മാണത്തിലും സംവിധാനത്തിലുമെല്ലാം കങ്കണ ചുവടുവെച്ചിരുന്നു.

ഇപ്പോള്‍ തമിഴ്നാടിന്റെ മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്ക കങ്കണ. തലൈവി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകള്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഈ സിനിമ ജൂണില്‍ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍.

Read more about: kangana കങ്കണ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X