»   » കങ്കണ റാണൗത് വാ തുറന്നാല്‍ തീര്‍ത്തുകളയുമെന്ന് പ്രമുഖ നടന്റെ ഭീഷണി

കങ്കണ റാണൗത് വാ തുറന്നാല്‍ തീര്‍ത്തുകളയുമെന്ന് പ്രമുഖ നടന്റെ ഭീഷണി

Posted By: Ambili
Subscribe to Filmibeat Malayalam

ഹൃത്വിക് റോഷനും കങ്കണയും തമ്മില്‍ നടക്കുന്ന പ്രശ്‌നത്തില്‍ വീണ്ടും വെളിപ്പെടുത്തലുമായി നടി കങ്കണ റാണൗത്. ഒരു അഭിമുഖത്തിനിടെയാണ് താരം വിഷയത്തെ കുറിച്ച് സംസാരിച്ചത്.

നിരവധി തവണ കങ്കണ അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നെങ്കിലും ഹൃത്വികുമായുള്ള പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാന്‍ ഒരുങ്ങിയത് ഇത്തവണയായിരുന്നു.

ഹൃത്വിക്കിന്റെ ഭീഷണി

താന്‍ വാ തുറന്നാല്‍ തീര്‍ത്ത് കളയുമെന്ന് തന്നെ ഹൃത്വിക് ഭീഷണിപ്പെടുത്തിയതായിട്ടാണ് കങ്കണ പറയുന്നത്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം അതൊരു അടഞ്ഞ അദ്ധ്യായമാണെന്നും പഴയ സംഭവങ്ങള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ യാതൊരു പ്രസക്തിയില്ലെന്നും താരം പറയുന്നു.

കങ്കണ എന്ത് ചെയ്തതാണ് ഇതിന് കാരണം

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ തനിക്ക് പേടി ഇല്ലെന്നും താരം പറയുന്നു.

അമ്മ പറയുന്നത്

എന്റെ അമ്മ ഞാന്‍ ഇങ്ങനെ തുറന്നു പറയുന്നത് ഇഷ്ടപ്പെടുന്നില്ല, അവരെക്കെ വലിയ ആളുകളാണെന്നും ഇത്തരം തുറന്നു പറച്ചില്‍ എന്നെ ഉപദ്രവിക്കുമെന്ന പേടിയിലാണെന്നും അമ്മ പറയുന്നതെന്ന് താരം പറയുന്നു. അവര്‍ക്ക് എന്റെ വാ അടപ്പിക്കാനാണ് ആഗ്രഹം. ഞാന്‍ പറയുന്ന സത്യം ആര്‍ക്കും ആവശ്യമില്ലെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.

മുന്‍വിധികളോടാണ് മത്സരം

ഞാന്‍ ഒറ്റക്കിരുന്നു യുദ്ധം ചെയ്യുകയല്ലെന്നും ചില മുന്‍വിധികളോടുള്ള മത്സരമാണെന്നും കങ്കണ പറയുന്നു. ഒറ്റ കുതിപ്പില്‍ ഞാന്‍ അതെല്ലാം പിടിച്ചെടുക്കുമെന്നും താരം പറയുന്നു.

ഉത്തരം പറയുമ്പോള്‍ രണ്ടാമതെ ആലോചിക്കേണ്ടി വന്നിട്ടില്ല

ഞാന്‍ എനിക്ക് തോന്നുന്നതാണ് സംസാരിക്കുന്നതെന്നും രണ്ടാമതെ ഒന്നും കൂടി ആലോചിക്കേണ്ടി വരാറില്ലെന്നും താരം പറയുന്നു.

English summary
Kangana Ranaut made a shocking revelation related to her affair with Hrithik Roshan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam