കങ്കണയുടെ ഗ്ലാമറുമായി ജിക്യൂ
ക്യൂന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ താരനിരയില്‍ മുന്‍പന്തിയിലെത്തിയിരിക്കുകയാണ് കങ്കണ റാണൗത്ത്. ക്യൂനിലെ അഭിനയത്തിന്റെ പേരില്‍ കങ്കണയ്ക്ക് ലഭിച്ച പ്രശംസകള്‍ക്ക് കണക്കില്ല. പിന്നാലെ വന്ന റിവോള്‍വര്‍ റാണിയും മികച്ച ചിത്രമെന്ന പേര് നേടിക്കഴിഞ്ഞു.
മുമ്പും ഫാഷന്‍, തനു വെഡ്‌സ് മനു തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച താരമാണ് കങ്കണ. ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തിലും കങ്കണയ്ക്ക് അലര്‍ജിയൊന്നുമില്ല. അടുത്തിടെ ജിക്യൂ മാഗസിന് വേണ്ടി കങ്കണ പങ്കെടുത്ത ഫോട്ടോഷൂട്ടിലെ ഓരോ ചിത്രങ്ങളും ഇക്കാര്യം തെളിയിക്കുന്നവയാണ്. ബോളിവുഡിലെ ഏറ്റവും തന്റേടക്കാരിയായ താരമെന്നാണ്കങ്കണ ഇപ്പോള്‍ അറിയപ്പെടുന്നത്.

കങ്കണയുടെ ഗ്ലാമറുമായി ജിക്യൂ
സിഗരറ്റും പുകച്ച് അല്‍പവസ്ത്രം ധരിച്ച് കയ്യിലൊരു പുസ്തകവുമായി പോസ് ചെയ്തിരിക്കുകയാണ് കങ്കണ.

കങ്കണയുടെ ഗ്ലാമറുമായി ജിക്യൂ
ഒരിക്കലും ഏത് തരം വേഷങ്ങളിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മടികാണിക്കാത്ത താരമാണ്കങ്കണ. ഈ ചിത്രത്തില്‍ കറുത്ത ടുപീസും ലേസ് ഓവര്‍ക്കോട്ടുമണിഞ്ഞാണ് താരം പോസ് ചെയ്തിരിക്കുന്നത്.

കങ്കണയുടെ ഗ്ലാമറുമായി ജിക്യൂ
ജിക്യൂവിന്റെ പുതിയ ലക്കത്തിന് വേണ്ടി നടത്തിയിരിക്കുന്ന കങ്കണയുടെ ഫോട്ടോഷൂട്ട് തീര്‍ത്തും ഹോട്ടാണെന്ന് പറയാതിരിക്കാന്‍ വയ്യ.

കങ്കണയുടെ ഗ്ലാമറുമായി ജിക്യൂ
സിഗരറ്റും ടുപീസുമെല്ലാമായി പലവിധഭാവങ്ങളില്‍ ഫോട്ടോഷൂട്ടില്‍ പോസ് ചെയ്തിരിക്കുന്ന കങ്കണ ഇത് എന്തുഭാവിച്ചാണെന്നാണ് ബോളിവുഡിലിപ്പോള്‍ പലരും ചോദിയ്ക്കുന്നത്.

കങ്കണയുടെ ഗ്ലാമറുമായി ജിക്യൂ
ഈ ചിത്രത്തിലും കറുത്ത വസ്ത്രങ്ങളണിഞ്ഞ് സിഗരറ്റ് പുകച്ചുകൊണ്ടാണ് താരം പോസ് ചെയ്തിരിക്കുന്നത്.

കങ്കണയുടെ ഗ്ലാമറുമായി ജിക്യൂ
കങ്കണയുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് തരുണ്‍ വിശ്വ എന്ന ഫോട്ടോഗ്രാഫറാണ്. വളരെ ആത്മാര്‍ത്ഥതയോടെയാണ് കങ്കണ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതെന്നാണ് തരുണ്‍ പറയുന്നത്.

കങ്കണയുടെ ഗ്ലാമറുമായി ജിക്യൂ
ജിക്യൂവിന്റെ കവര്‍ ചിത്രത്തില്‍ തീര്‍ത്തും സെക്‌സിയായിട്ടാണ് കങ്കണയെ കാണാന്‍ കഴിയുക. ദി ക്യൂന്‍ ഓഫ് ഹോട്ട് എന്നാണ് ജിക്യൂ കങ്കണയുടെ ഫോട്ടോഷൂട്ടിന് പേരിട്ടിരിക്കുന്നത്.


Click it and Unblock the Notifications











