അരുണിമയാകാൻ തയ്യാറല്ലെന്ന് കങ്കണ!! കാരണം അണിയറിൽ നിന്നുള്ള പ്രശ്നങ്ങൾ...
അംഗവൈകല്യത്തെ പൊരുതി തോൽപ്പിച്ച് എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയാണ് അരുണിമ സിൻഹ
ശക്തതമായ സ്ത്രീകഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള ബോളിവുഡ് താരമാണ് കങ്കണ റാവത്ത്. വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങൾക്കാണ് കങ്കണ ജീവൻ നൽകിയിട്ടുളളത്. ഇന്ത്യൻ സിനിമയിൽ നിരവധി ബയോ പിക്കുകൾ എത്തുന്നുണ്ട്. താരങ്ങളുടെ ജീവിതം മുതൽ ചരിത്രവുമനായി ബന്ധപ്പെട്ട പല വ്യക്തികളും വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്.

അംഗവൈകല്യത്തെ പൊരുതി തോൽപ്പിച്ച് എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയാണ് അരുണിമ സിൻഹ. കായികമ താരമായ ഇവർ മോഷ്ടക്കളുടെ ആക്രമണത്തെ തുടർന്ന് ട്രെയിനിൽ നിന്ന് വീഴുകയും ഒരു കാൽ നഷ്ടപ്പെടുകയുമായിരുന്നു. അംഗവൈകല്യം തന്റെ തന്റെ ജീവിതത്തെ അൽപം പോലും ബാധിക്കില്ലെന്ന് സമൂഹത്തിനുമുന്നിൽ തുറന്ന് കാണിച്ച് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്ന് ഉയർന്ന് ജീവിതത്തിൽ വിജയ ചരിത്രം കുറിയിക്കുകയായിരുന്നു.
അരുണിമയുടെ ജീവിത കഥ ബോളിവുഡിൽ എത്തുന്നു എന്നുളള വാർത്ത ജനങ്ങളിൽ ആവേശം സൃഷ്ടിച്ചിരുന്നു. അരുണിമയായി എത്തുന്നത് കങ്കണയും. എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് ചിത്രത്തിൽ നിന്ന് കങ്കണ പിൻമാറി എന്നാണ്.ചിത്രത്തിലെ മിക്ക കാര്യങ്ങളുമായി കങ്കണയ്ക്ക് പൊരുത്തക്കേടുകള്‍ ഉണ്ടായതിനാലാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകൾ. താരത്തിന്റെ രണ്ടാമത്തെ ബയോ പിക്കാണിത്. അതിനാൽ തന്നെ ചിത്രം വിപുലമായി ചെയ്യാൻ അണിയറ പ്രവർത്തകരോട് താരം ആവശ്യപ്പെടുകയായിരുന്നു. 4 കോടിയിൽ നിന്ന് ചിത്രത്തിന്റെ ബഡ്ജറ്റ് 11 കോടിയിലേയ്ക്ക് ഉയർത്താൻ താരം ആവശ്യപ്പെട്ടിരുന്നുവത്രേ. അരുണിമയുടെ പരിശീലകനാകാൻ അണിയറ പ്രവർത്തകർ അമിതാഭ് ബച്ചനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ നിന്ന് പിൻമാറുന്നതിനെ കുറിച്ച് താരം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.


Click it and Unblock the Notifications











