ജയലളിതയാവാന്‍ മുന്‍തൂക്കം കങ്കണയ്ക്ക്! അണിയറയില്‍ ബയോപിക് ഒരുങ്ങുന്നത് വിസ്മയിപ്പിക്കാന്‍
അടുത്ത കാലത്തായി ബോളിവുഡില്‍ നിന്നും ഏറ്റവുമധികം തവണ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന നടിയാണ് കങ്കണ റാണവത്. മീ ടൂ വെളിപ്പെടുത്തലായും അല്ലാതെയുമായി ഗുരുതരമായ നിരവധി ആരോപണങ്ങളായിരുന്നു കങ്കണ ഉയര്‍ത്തിയത്. നടിയ്ക്ക് പിന്തുണ നല്‍കി കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലിയും വിമര്‍ശനങ്ങളുമായി എത്തിയിരുന്നു.
ഇപ്പോഴിതാ തമിഴ്‌നാടിന്റെ മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് കങ്കണയിപ്പോള്‍. ഇതേ ബയോപിക്കില്‍ അഭിനയിക്കാന്‍ നിരവധി നടിമാരുടെ പേരുകള്‍ പറഞ്ഞ് കേട്ടിരുന്നു. തെന്നിന്ത്യന്‍ നടി നിത്യ മേനോന്‍ ആണ് മറ്റൊരു സിനിമയിലൂടെ ജയലളിതയായി അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

ജയലളിതയുടെ സിനിമ ഒരുക്കുകയാണെങ്കില്‍ ആദ്യ ചാന്‍സ് കങ്കണയ്ക്ക് ആയിരിക്കുമെന്നാണ് നിര്‍മാതാവ് വ്യക്തമാക്കുന്നത്. താന്‍ വിദ്യ ബാലനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെയുണ്ടെയിരുന്നെങ്കില്‍ അതൊരു റെക്കോര്‍ഡ് ആകുമായിരുന്നു എന്നും ഷൈലേഷ് ആര്‍ സിംഗ് പറയുന്നു. കെ വി വിജയേന്ദ്രപ്രസാദ് സിനിമയ്ക്ക് വേണ്ടി കഥ ഒരുക്കിയിരിക്കുകയാണ്.
എനിക്ക് തോന്നുന്നത് ഈ കഥാപാത്രം അവതരിപ്പിക്കാന്‍ ഏറ്റവും യോഗ്യത കങ്കണയ്ക്ക് ആണെന്നുള്ളതാണ്. ഇതുവരെ ആരെയും തീരുമാനിച്ചിട്ടില്ലെന്നും നിര്‍മാതാവ് വ്യക്തമാക്കുന്നു. ഝാന്‍സി റാണിയുടെ ജീവിതകഥ പറഞ്ഞ മണികര്‍ണിക എന്ന ചിത്രമാണ് അവസാനം കങ്കണയുടേതായി തിയറ്ററുകളിലേക്ക് എത്തിയത്. തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.


Click it and Unblock the Notifications











