twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുശാന്തിനെ ബോളിവുഡ് അംഗീകരിച്ചില്ലെന്ന് കങ്കണ! കഴിവുളളവരെ അംഗീകരിക്കേണ്ടത് പ്രധാനമെന്ന് നടി

    By Prashant V R
    |

    ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ നടുങ്ങലിലാണ് ബോളിവുഡ്. സുശാന്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു. സുശാന്തിനെ അംഗീകരിക്കാന്‍ ബോളിവുഡ് ശ്രമിച്ചില്ലെന്നായിരുന്നു നടി കങ്കണ റാവത്ത് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

    Recommended Video

    സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Filmibeat Malayalam

    സുശാന്തിനെ അംഗീകരിക്കാന്‍ ബോളിവുഡ് ശ്രമിച്ചില്ലെന്നും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഒരു അവാര്‍ഡ് പോലും താരത്തിന് കൊടുത്തില്ലെന്നുമാണ് കങ്കണ പറയുന്നത്. കൂടാതെ താരത്തിന്റെ മാനസിക നിലയിലേക്ക് മാത്രമാണ് മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നടി രോഷത്തോടെ പറയുന്നു.

    മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും

    മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും താരപുത്രന്മാര്‍ക്ക് ലഭിക്കുന്നതുപോലെയുളള അംഗീകാരമോ അവാര്‍ഡോ സുശാന്തിന് ലഭിച്ചില്ല. കൂടാതെ താരം സൈക്കോട്ടിക്കാണെന്നും ന്യൂറോട്ടിക്കാണെന്നും അഡിക്റ്റാണെന്നും പറഞ്ഞുകൊണ്ട് പെയ്ഡ് ജേര്‍ണലിസ്റ്റുകള്‍ വാര്‍ത്തകള്‍ എഴുതുകയാണ്. ഇതേ ആളുകള്‍ക്ക് സഞ്ജയ് ദത്തിന്റെ അഡിക്ഷനെ ക്യൂട്ടായി തോന്നുമെന്നും കങ്കണ പറയുന്നു.

    എഞ്ചിനിയറിംഗില്‍

    എഞ്ചിനിയറിംഗില്‍ റാങ്ക് വാങ്ങിയ വ്യക്തിയാണ് സുശാന്തെന്നും പിന്നെ എങ്ങനെയാണ് മനസ് ബലമില്ലാതായത് എന്നും താരം ചോദിക്കുന്നു. കൂടാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായ സുശാന്തിന്റെ വീഡിയോയിലെ വാക്കുകള്‍ എടുത്തുപറയാനും കങ്കണ മറന്നില്ല. സുശാന്തിന് സിനിമയില്‍ ഗോഡ് ഫാദര്‍മാരില്ലാത്തതിനാലാണ് ഈ അവസ്ഥയുണ്ടായതെന്നും നടി പറയുന്നു.

    അശ്വിന്റെ ട്രെഡ്മില്‍ ഡാന്‍സ് കണ്ട് ഞെട്ടിയ ചാക്കോച്ചന്‍! നടന്‍ പറഞ്ഞത് കാണാംഅശ്വിന്റെ ട്രെഡ്മില്‍ ഡാന്‍സ് കണ്ട് ഞെട്ടിയ ചാക്കോച്ചന്‍! നടന്‍ പറഞ്ഞത് കാണാം

    കഴിവുളളവരെ

    കഴിവുളളവരെ അംഗീകരിക്കേണ്ടത് പ്രധാനമാണ്. സെലിബ്രിറ്റികള്‍ വ്യക്തീജിവിതത്തില്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ അത് മനസിലാക്കി പ്രവര്‍ത്തിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. അല്ലാതെ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കനല്ല എന്ന അടിക്കുറിപ്പിലായിരുന്നു കങ്കണ റാവത്ത് പുതിയ വീഡിയോ പങ്കുവെച്ചിരുന്നത്. അതേസമയം വീഡിയോയിലൂടെ സംവിധായകന്‍ കരണ്‍ ജോഹറിനെയാണ് കങ്കണ ലക്ഷ്യം വെക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

    ധോണിയെ പോലും വിസ്മയിപ്പിച്ച സുശാന്തിന്റെ പ്രകടനം,ക്യാപ്റ്റന്‍ കൂളായി ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരംധോണിയെ പോലും വിസ്മയിപ്പിച്ച സുശാന്തിന്റെ പ്രകടനം,ക്യാപ്റ്റന്‍ കൂളായി ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരം

    വീഡിയോയില്‍ തനിക്ക്

    വീഡിയോയില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവവും കങ്കണ പറയുന്നുണ്ട്. മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ആത്മഹത്യ ചെയ്യരുതെന്ന് പറഞ്ഞ് ചിലര്‍ തനിക്ക് മെസേജ് അയച്ചിട്ടുണ്ടെന്ന് നടി പറയുന്നു. എന്റെ മനസിലേക്ക് ആത്മഹത്യ എന്ന ചിന്ത കൊണ്ടുവരാനല്ല അവര്‍ അത് പറഞ്ഞത്. അമ്മയുടെ വാക്കുകള്‍ മറന്ന് കഴിവുകെട്ടവനാണ് എന്ന് പറഞ്ഞവരെ വിശ്വസിച്ചതാണ് സുശാന്ത് ചെയ്ത തെറ്റെന്നും കങ്കണ പറഞ്ഞു.

    ഉപ്പും മുളകും ടീമിനെ കൈവിടാതെ പ്രേക്ഷകര്‍! സൂപ്പര്‍ഹിറ്റായി പുതിയ എപ്പിസോഡുകള്‍ഉപ്പും മുളകും ടീമിനെ കൈവിടാതെ പ്രേക്ഷകര്‍! സൂപ്പര്‍ഹിറ്റായി പുതിയ എപ്പിസോഡുകള്‍

    എംഎസ് ധോണി ബയോപിക്ക്

    എംഎസ് ധോണി ബയോപിക്ക് ചിത്രത്തിലൂടെയാണ് സുശാന്ത് എല്ലാവരുടെയും പ്രിയങ്കരനായത്. ചിത്രത്തില്‍ ധോണിയായുളള പ്രകടനം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരിയുടെതായി പുറത്തിറങ്ങിയ ചിച്ചോരെ എന്ന ചിത്രവും സുശാന്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറിയ താരമായിരുന്നു സുശാന്ത്.

    Read more about: sushant singh rajput
    English summary
    Kanganna ranaut reveals about sushant singh rajput
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X