'പതിനെട്ടാം വയസിൽ വിവാഹം, മൂന്ന് കുഞ്ഞുങ്ങളുടെ അമ്മ'; ആദ്യ വിവാഹം പരാജയപ്പെട്ടതിനെ കുറിച്ച് ഗായിക കനിക കപൂർ!
സണ്ണി ലിയോണിയുടെ രാഗിണി എംഎംഎസ്സിൽ ബേബി ഡോൾ ഗാനം ആലപിച്ച് സംഗീത പ്രേമികളുടെ മനസിൽ കയറിക്കൂടിയ ഗായികയാണ് കനിക കപൂർ. കനിക കപൂറിന്റെ പേര് കേൾക്കുമ്പോഴെ എല്ലാവരുടേയും മനസിലേക്ക് ഓടിയെത്തുന്നതും ബേബി ഡോൾ അടക്കമുള്ള താരത്തിന്റെ തട്ടുപൊളിപ്പൻ ഗാനങ്ങളായിരിക്കും. രാജ്യത്തിന്റെ അതിർത്തിയും ബേധിച്ച് ആരാധകരെ സമ്പാദിച്ച താരം കൂടിയാണ് കനിക കപൂർ. സംഗീത ജീവിതം വിജയമായിരുന്നുവെങ്കിലും കനികയുടെ ദാമ്പത്യ ജീവിതം പരാജയങ്ങളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു.

പതിനെട്ടാം വയസിലാണ് ലോകം അറിയുന്ന ഗായിക കനിക കപൂർ വിവാഹിതയായത്. എൻആർഐ ആയ രാജ് ചന്ദോക്കായിരുന്നു കനികയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ കനികയ്ക്ക് മൂന്ന് മക്കളുണ്ട്. 1997ൽ വിവാഹിതരായ ഇരുവരും 2012ൽ ആണ് വിവാഹമോചിതരായത്. ശേഷം പത്ത് വർഷത്തോളമായി സിംഗിൾ പാരന്റിങാണ് കനിക ചെയ്യുന്നത്. ഇപ്പോൾ നാൽപത്തിമൂന്നാം വയസിൽ രണ്ടാം വിവാഹത്തിന് താരം തയ്യാറെടുക്കുന്നവെന്ന വാർത്തയാണ് ബോളിവുഡിൽ നിന്നും വരുന്നത്.
അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യ വിവാഹത്തെ കുറിച്ചും പുരുഷന്മാരോട് തനിക്കുള്ള മനോഭാവത്തെ കുറിച്ചും കനിക പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'ആദ്യ വിവാഹം പരാജയപ്പെട്ടെങ്കിലും തന്നെ അത് എന്നെ പ്രണയ വിരോധിയോ പുരുഷ വിരോധിയായോ മാറ്റിയിട്ടില്ല. മുൻ ഭർത്താവുമായി ഞാൻ ഇപ്പോഴും സൗഹാർദത്തിൽ തന്നെയാണ്. ആരാണ് ശരി.. ആരാണ് തെറ്റ് എന്നതിനെക്കുറിച്ച് നോക്കേണ്ടതില്ലെന്നാണ് മാതാപിതാക്കൾ എന്നോട് പറഞ്ഞത്. ഈ നിലപാട് ജീവിതത്തിൽ മുന്നോട്ട് പോകാൻ എന്നെ സഹായിച്ചു. സാമ്പത്തിക സ്വാതന്ത്ര്യം നമുക്കെല്ലാവർക്കും ആത്മാഭിമാനം നൽകും. എനിക്ക് അത് ആവശ്യമായിരുന്നു. തുടക്കത്തിൽ അത്ര എളുപ്പമായിരുന്നില്ലെങ്കിലും ഇപ്പോൾ എല്ലാം മനോഹരമായി കലാശിച്ചു. പരാജയപ്പെട്ട ദാമ്പത്യം യഥാർത്ഥ പ്രണയത്തിൽ നിന്ന് മാറിനിൽക്കാൻ എന്നെ തോന്നിപ്പിച്ചിട്ടില്ല' കനിക കപൂർ പറഞ്ഞു.

ലഖ്‌നൗവിൽ ജനിച്ചു വളർന്ന കനിക രാജ് ചന്ദോക്കിനെ വിവാഹം ചെയ്ത് ലണ്ടനിലേക്ക് താമസം മാറ്റിയിരുന്നു. വിവാഹമോചനത്തിന് ശേഷം 2012ൽ മുംബൈയിലെക്ക് മടങ്ങിയെത്തിയ കനിക സംഗീത ലോകത്ത് സജീവമാവുകയും പണവും പ്രശസ്തിയും നേടുകയും ചെയ്തു. കനിക കപൂർ രണ്ടാം വിവാഹത്തിനൊരുങ്ങുമ്പോൾ ലണ്ടനിൽ നിന്നുള്ള വിദേശ ഇന്ത്യക്കാരനാണ് വരൻ. ഗൗതമെന്നാണ് പേര്.


Click it and Unblock the Notifications